തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്, 34/5 ൽ നിന്ന് നേടിയത് 194 റൺസ്, റബാഡയ്ക്ക് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 194/9 എന്ന നിലയിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

ഏഴാം വിക്കറ്റിൽ അഫിഫ് ഹൊസൈനും മെഹ്ദി ഹസനും ചേര്‍ന്ന് നേടിയ 86 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അഫിഫ് 72 റൺസും മെഹ്ദി ഹസന്‍ 38 റൺസും നേടി.

ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ കാഗിസോ റബാഡ 5 വിക്കറ്റ് നേടി.