തന്റെ ടീമില്‍ റായിഡു ഇല്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്കുള്ള തന്റെ ഇഷ്ട താരങ്ങളെ പ്രഖ്യാപിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 15 അംഗ ടീമില്‍ അമ്പാട്ടി റായിഡുവിനെ ഉള്‍പ്പെടുത്തിട്ടില്ല. ചില മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ടീമിനെ തന്നെയാണ് സഞ്ജയ് മഞ്ജരേക്കറും തിരഞ്ഞെടുത്തിരിക്കുന്നത്. റായിഡുവിനെ തിരഞ്ഞെടുക്കാത്തതിനു ഓസ്ട്രേലിയയ്ക്കെതിരെ സീം ചെയ്യുന്ന പന്തുകളെ നേരിടുവാന്‍ താരം ബുദ്ധിമുട്ടിയതായാണ് കാരണം പറയുന്നത്.

ഇംഗ്ലണ്ടിലെ ബൗളിംഗിനു അനുകൂലമായ സാഹചര്യങ്ങളില്‍ റായിഡുവിനു വലിയ നേട്ടം സ്വന്തമാക്കാനാകില്ലെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം 13, 18, 2 എന്ന സ്കോറുകളാണ് നേടിയത്. സ്ക്വാഡിലെ രണ്ടാം കീപ്പറായി ദിനേശ് കാര്‍ത്തിക്കിനു പകരം ഋഷഭ് പന്തിനെയാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. വിജയ് ശങ്കറും രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ ഓള്‍റൗണ്ടര്‍മാരായി ഇടം പിടിച്ചു.

Previous articleലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ എത്തുമെന്ന് മൈക്കല്‍ വോണ്‍
Next articleതീരുമാനം ബിസിസിയുടേത്, ആ രണ്ട് പോയിന്റുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗൗതം ഗംഭീര്‍