അഫ്ഗാന്‍ നായകനായി അസ്ഗര്‍ അഫ്ഗാനെ നിയമിച്ചു

റഷീദ് ഖാന് പകരം എല്ലാ ഫോര്‍മാറ്റിലും അഫ്ഗാനിസ്ഥാനെ നയിക്കുവാന്‍ അസ്ഗര്‍ അഫ്ഗാനെ ചുമതലപ്പെടുത്തി ബോര്‍ഡ്. ജൂലൈയില്‍ മാത്രമാണ് അഫ്ഗാനിസ്ഥാന്റെ കോച്ചായി റഷീദ് ഖാനെ നിയമിച്ചത്. ഏകദിന ലോകകപ്പില്‍ ഗുല്‍ബാദിന്‍ നൈബിന് കീഴില്‍ ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ മോശം പ്രകടനമാണ് ടൂര്‍ണ്ണമെന്റില്‍ പുറത്തെടുത്തത്. തുടര്‍ന്ന് നൈബിനെ പുറത്താക്കി റഷീദ് ഖാനെ നിയമിക്കുകയായിരുന്നു.

ലോകകപ്പിന് തൊട്ടു മുമ്പ് അസ്ഗര്‍ അഫ്ഗാനെ പുറത്താക്കി നൈബിനെ നായകനാക്കിയതിനെ അന്ന് പല മുതിര്‍ന്ന താരങ്ങളും എതിര്‍ത്തിരുന്നു. റഷീദ് ഖാനും മുഹമ്മദ് നബിയുമെല്ലാം അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ ഉണ്ടായിരുന്നു.