അഫ്ഗാനിസ്ഥാന്റെ ഷ്പാഗീസാ ക്രിക്കറ്റ് ലീഗ് നേരത്തെ ആക്കി

ഐപിഎലിന്റെ ഷെഡ്യൂളുമായി അഫ്ഗാനിസ്ഥാന്റെ ഷ്പാഗീസാ ക്രിക്കറ്റ് ലീഗ് നേരത്തെ ആക്കി. സെപ്റ്റംബര്‍ 13ന് ആരംഭിച്ച് സെപ്റ്റംബര്‍ 26ന് ഫൈനല്‍ എന്നതായിരുന്നു നേരത്തെ അഫ്ഗാന്‍ ബോര്‍ഡ് തീരുമാനിച്ചത് എന്നാല്‍ ഐപിഎല്‍ ഷെഡ്യൂള്‍ വന്നതിനാല്‍ ടൂര്‍ണ്ണമെന്റ് നേരത്തെ ആക്കുകയായിരുന്നു.

പുതിയ ഷെഡ്യൂള്‍ പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ സെപ്റ്റംബര്‍ 18 വരെയാവും ടൂര്‍ണ്ണമെന്റ് ഇനി നടക്കുക. സെപ്റ്റംബര്‍ 19നാണ് ഐപിഎല് നടക്കാന്‍ പോകുന്നത്. ഐപിഎലില്‍ കളിക്കുന്ന താരങ്ങളായ റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവര്‍ ഈ ടൂര്‍ണ്ണമെന്റിലും കളിക്കണമെന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Previous articleമാറ്റങ്ങൾ ഇല്ലാ എങ്കിൽ മെസ്സി ബാഴ്സലോണ വിടും
Next articleസെറ്റിയൻ പുറത്താകും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ