സെറ്റിയൻ പുറത്താകും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

- Advertisement -

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് സെറ്റിയൻ പുറത്താകും. സെറ്റിയനെ പുറത്താക്കാൻ ബോർഡ് തീരുമാനിച്ചതായാണ് വാർത്തകൾ. ഇതു സംബന്ധിച്ച് ഉടൻ പ്രഖ്യാപനം എത്തും. ഇന്നലത്തെ ബയേണിനോടുള്ള പരാജയത്തോടെ സെറ്റിയനെ പുറത്താക്കുക അല്ലാതെ വേറെ ഒരു മാർഗം ബോർഡിനില്ലാതായിരിക്കുകയാണ്. സെറ്റിയനെ മാത്രമല്ല ക്ലബിന്റെ ചുമതലയിൽ ഉള്ള പലരുടെയും പണി പോകും.

സെറ്റിയന്റെ കീഴിലെ മോശം പ്രകടനങ്ങൾ കണ്ട് മടുത്ത ബോർഡ് അദ്ദേഹത്തെ ഈ സീസൺ അവസാനത്തോടെ പുറത്താക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ പരാജയം കൂടെ ആയതോടെ ആറു മാസം കൊണ്ട് ക്ലബ് വിടേണ്ട അവസ്ഥയിൽ ആയിരിക്കുകയാണ് സെറ്റിയൻ. സെറ്റിയന്റെ കരാർ ആറു മാസം കഴിഞ്ഞ് ബാഴ്സക്ക് വേണമെങ്കിൽ റദ്ദാക്കാം എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ മുതലെടുത്താക്കും പുറത്താക്കൽ. പുതിയ പരിശീലകനായുള്ള അന്വേഷണം ബാഴ്സലോണ ആരംഭിച്ചിട്ടുണ്ട്.

Advertisement