കട്ടിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് കാണ്ഡഹാര്‍, നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനു 6 വിക്കറ്റ് ജയം

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. കാണ്ഡഹാര്‍ നൈറ്റ്സിനെ 139/9 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തിയ ശേഷം ലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ ബെന്‍ കട്ടിംഗ് ആണ് കളിയിലെ താരം.

കരീം ജനത് നേടിയ 39 റണ്‍സ് മാത്രമാണ് കാണ്ഡഹാര്‍ ഇന്നിംഗ്സിലെ ശ്രദ്ധേയമായ പ്രകടനം. അടിച്ച് തകര്‍ത്ത് തുടങ്ങിയ ബ്രണ്ടന്‍ മക്കല്ലം(19), നജീബുള്ള സദ്രാന്‍(17) എന്നിവരെയുള്‍പ്പെടെ 5 വിക്കറ്റാണ് ബെന്‍ കട്ടിംഗ് സ്വന്തമാക്കിയത്.

ഷഫീക്കുള്ള ഷഫീക്ക്(35*), ഹസ്മത്തുള്ള ഷഹീദി(26*) എന്നിവര്‍ അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് നേടിയാണ് ലെപ്പേര്‍ഡ്സിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍മാരായ നജീബ് തര്‍ക്കായി(31), ജോണ്‍സണ്‍ ചാള്‍സ്(30) എന്നിവരും ടീമിനു മികച്ച തുടക്കം നല്‍കി.

Previous articleകാഹിലിന് ഇന്ന് ഐ എസ് എൽ അരങ്ങേറ്റം, ജംഷദ്പൂർ ബെംഗളൂരുവിൽ
Next articleകാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്