അഫ്ഗാൻ ക്യാമ്പിലെ താരങ്ങളെല്ലാം കൊറോണ നെഗറ്റീവായി

ബംഗ്ലാദേശിലെത്തിയ അഫ്ഗാൻ താരങ്ങള്‍ എല്ലാം കൊറോണ നെഗറ്റീവ് ആയി. നേരത്തെ ഫെബ്രുവരി 12ന് ബംഗ്ലാദേശിലെത്തിയ അഫ്ഗാന്‍ താരങ്ങളിൽ എട്ട് പേര്‍ കോവിഡ് ബാധിതരായെന്ന് കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച നടത്തിയ ടെസ്റ്റിംഗിലാണ് താരങ്ങളെല്ലാം നെഗറ്റീവ് ആയി എന്ന് കണ്ടെത്തിയത്. ഇതോടെ മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പരകള്‍ യഥാക്രമം നടക്കും.

ഫെബ്രുവരി 23ന് ആണ് പരമ്പര ആരംഭിയ്ക്കുക.