അയർലണ്ടിനെതിരായ പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

Photo: Twitter/@ACBofficials
- Advertisement -

അയർലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-0ന് സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ അയർലാൻഡിനെ 21 റൺസിന് തോൽപ്പിച്ചാണ് അയർലണ്ട് കിരീടം നേടിയത്.

ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് അഫ്ഗാനിസ്ഥാൻ എടുത്തത്. 28 പന്തിൽ 49 റൺസ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയ അസ്‌ഗർ അഫ്ഗാൻ ആണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോർ നേടി കൊടുത്തത്. ഹസ്‌റത്തുള്ള സാസെ(28), റഹ്മാനുള്ളാഹ് ഗുർബസ്(35), മുഹമ്മദ് നബി(27) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നാല് പന്തുകളിൽ 13 റൺസ് നേടിയ ഗുൽബദിൻ നൈബും അഫ്ഗാൻ സ്കോർ 184ൽ എത്തിച്ചു.

തുടർന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങിയ അയർലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജീബുർ റഹ്മാൻ തുടക്കത്തിൽ തന്നെ അവർക്ക് തിരിച്ചടി നൽകുകയായിരുന്നു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുക്കാൻ മാത്രമാണ് അയർലണ്ടിനായത് . അയർലണ്ട് നിരയിൽ 35 പന്തിൽ 46 റൺസ് നേടിയ ക്യാപ്റ്റൻ ബാൽബിർനിയും 37 റൺസ് എടുത്ത ടെക്ക്റ്ററും പൊരുതി നോക്കിയെങ്കിലും അഫ്ഗാൻ ഉയർത്തിയ സ്കോർ മറികടക്കാനായില്ല.

 

Advertisement