തമീം ഇഖ്ബാൽ ഇനി ബംഗ്ലാദേശിന്റെ നായകൻ

- Advertisement -

ഏകദിന ക്രിക്കറ്റിൽ ഇനി ബംഗ്ലാദേശിനെ തമീം ഇഖ്ബാൽ നയിക്കും. മൊർത്താസ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ തമീം ഇഖ്ബാൽ ആകും അടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ എന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇന്ന് ആ തീരുമാനം ഔദ്യോഗികമായി. സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയുടെ അവസാനം ആയിരുന്നു മൊർത്താസ താൻ ഏകദിനത്തിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കിയത്.

ഏപ്രിൽ ഒന്നാം തീയതി നടക്കുന്ന പാകിസ്ഥാന് എതിരായ ഏകദിന മത്സരമാകും തമീം ഇഖ്ബാലിന്റെ ആദ്യ ചുമതല. മുമ്പ് മൊർത്താസയുടെ അഭാവത്തിൽ തമീം ഇഖ്ബാൽ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ തമീം ആയിരുന്നു നായകൻ.

Advertisement