മൂന്നാം ടി20യിലും ആധികാരിക വിജയം, പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍

Najibullahzadran
- Advertisement -

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിലും ആധികാരിക വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയതെങ്കിലും സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളു. 47 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി നജീബുള്ള സദ്രാന്‍ ആണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. പുറത്താകാതെ 35 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ താരം 5 വീതം സിക്സും ഫോറുമാണ് മത്സരത്തില്‍ നേടിയത്. ഉസ്മാന്‍ ഖനി(72), അസ്ഗര്‍ അഫ്ഗാന്‍(24), കരീം ജനത്(21) എന്നിവരാണ് അഫ്ഗാനിസ്ഥാന് വേണ്ടി റണ്‍സ് നേടിയത്.

മറുപടി ബാറ്റംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളു. 29 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിന്റെ ടോപ് സ്കോറര്‍. താരിസായി മുസകാണ്ട 30 റണ്‍സ് നേടി. റയാന്‍ ബര്‍ള്‍ ആണ് സിംബാബ്‍വേ നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 56/5 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയ്ക്കായി 80 റണ്‍സ് കൂട്ടുകെട്ടാണ് ബര്‍ള്‍-റാസ നേടിയത്.

Advertisement