അഫ്താഭ് അലമിന്റെ വിലക്ക് നീക്കി ഫ്ഗാനിസ്ഥാന്‍

ഒരു വര്‍ഷത്തെ വിലക്കില്‍ പത്ത് മാസം ചെലവഴിച്ച് കഴിഞ്ഞ അഫ്ഗാനിസ്ഥാന്‍ പേസര്‍ അഫ്താഭ് അലമിന്റെ വിലക്ക് നീക്കി ബോര്‍ഡ്. താരത്തിനെതിരെ ലോകകപ്പിനിടെ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയുണ്ടായത്. ടൂര്‍ണ്ണമെന്റിനിടെ താരത്തിന് പകരം താരത്തെ ടീമിലെത്തിക്കുകയായിരുന്നു അഫ്ഗാനിസ്ഥാന്‍.

അദ്ദേഹത്തിന്റെ ദേശീയ കരാറും അന്ന് അഫ്ഗാനിസ്ഥാന്‍ റദ്ദാക്കിയിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ താരം കളിച്ചിരുന്നു. സൗത്താംപ്ടണ്‍ ഹോട്ടലിലെ വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു താരത്തിനെതിരെയുള്ള കുറ്റം. കളിക്കാരനെന്ന പദവി ദുരുപയോഗം ചെയ്ത് ജൂലൈ 16നുള്ള ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സമയത്ത് ഹോസ്പിറ്റാലിറ്റി റൂമില്‍ അതിക്രമിച്ചു താരം കടക്കുകയായിരുന്നു. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥരെത്തിയാണ് താരത്തെ നീക്കം ചെയ്തത്.

ഇത് കൂടാതെ അഫ്ഗാനിസ്ഥാന്റെ ടീം മീറ്റിംഗിനും താരം സമയത്ത് എത്തിചേര്‍ന്നിരുന്നില്ല. തുടര്‍ന്ന് താരത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം 3 വിക്കറ്റ് നേടിയിരുന്നു. 2015 ലോകകപ്പിലും താരം ഒരു മത്സരം കളിച്ചിരുന്നു.

Previous article“നെയ്മറെക്കാള്‍ മികച്ചത് മെസ്സി മാത്രം”
Next articleലെസ്റ്റർ പരിശീലകന് കൊറോണ വൈറസ് ബാധ