രണ്ടാം ടി20യിലും അഫ്ഗാനിസ്ഥാന് തന്നെ വിജയം

Afgzim

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. നജീബുള്ള സദ്രാന്‍ 57 റൺസ് നേടിയപ്പോള്‍ മുഹമ്മദ് നബി പുറത്താകാതെ 22 പന്തിൽ നിന്ന് 43 റൺസ് നേടി. ഹസ്രത്തുള്ള സാസായി ഓപ്പണിംഗിൽ 13 പന്തിൽ 28 റൺസ് നേടി മികച്ച രീതിയിലുള്ള തുടക്കമാണ് അഫ്ഗാനിസ്ഥാന് നൽകിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമേ നേടാനായുള്ളു. ഇന്നസന്റ് കൈയ 54 റൺസ് നേടിയപ്പോള്‍ 21 പന്തിൽ 41 റൺസ് നേടി സിക്കന്ദര്‍ റാസ ആണ് സിംബാബ്‍വേയുടെ പ്രതീക്ഷ കാത്തത്. ടാഡിവാനാഷേ മരുമാനി 30 റൺസും നേടി.

21 റൺസ് വിജയത്തോടെ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയും സ്വന്തമാക്കി.