ക്ലാസ്സിക് ക്ലാസ്സന്‍, ഭുവനേശ്വര്‍ കുമാറിന് മുന്നിൽ പതറിയ ശേഷം ദക്ഷിണാഫ്രിക്കയുടെ മികച്ച തിരിച്ചുവരവ്f

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ നേടിയ 148 റൺസിനെ 10 പന്ത് ബാക്കി നിൽക്കേ മറികടന്ന് ദക്ഷിണാഫ്രിക്ക. ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്പെല്ലിൽ ദക്ഷിണാഫ്രിക്ക 29/3 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് ഹെയിന്‍റിച്ച് ക്ലാസ്സന്റെ ഒറ്റയാള്‍ പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

Bhuvneshwarkumar

ക്ലാസ്സന്‍  41 പന്തിൽ 81 റൺസ് നേടിയപ്പോള്‍ ടെംബ ബാവുമ 35 റൺസ് നേടി. ക്ലാസ്സനെ ഹര്‍ഷൽ പട്ടേൽ പുറത്താക്കിയപ്പോള്‍ പാര്‍നലിനെ പുറത്താക്കിയ ഭുവി 4 ഓവറിൽ 13 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റാണ് നേടിയത്. ഡേവിഡ് മില്ലര്‍ 20 റൺസുമായി പുറത്താകാതെ നിന്നു.