ആദില്‍ റഷീദിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍

- Advertisement -

ലോക ടി20 ലോകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനെ ലക്ഷ്യം വെച്ച് ആദില്‍ റഷീദ് യോര്‍ക്ക്ഷയറില്‍ ഒരു വര്‍ഷത്തെ വൈറ്റ്-ബോള്‍ ക്രിക്കറ്റ് കരാറില്‍ ഏര്‍പ്പെട്ടു. താന്‍ ഇനിയുള്ള ലോകകപ്പ് വരെയുള്ള സമയത്ത് കൂടുതല്‍ ശ്രദ്ധ വൈറ്റ് ബോള്‍ ക്രിക്കറ്റിന് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് ആദില്‍ റഷീദ് വ്യക്തമാക്കിയത്.

2017 മുതല്‍ കൗണ്ടി ക്രിക്കറ്റില്‍ പങ്കെടുക്കാത്ത റഷീദിനിപ്പോള്‍ റെഡ്-ബോള്‍ കരാര്‍ ഇല്ല. അതിനാല്‍ തന്നെ അദ്ദേഹത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുകയില്ല. ഇംഗ്ലണ്ടിലെ പുതിയ നിയമപ്രകാരം റെഡ്-ബോള്‍ ക്രിക്കറ്റ് കരാര്‍ ഇല്ലാത്തവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുകയില്ല. ഒരു‍ വര്‍ഷം മുമ്പ് വിന്‍ഡീസിനെതിരെയാണ് ആദില്‍ റഷീദ് അവസാനമായി ഒരു ടെസ്റ്റ് കളിച്ചത്.

Advertisement