അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കില്ല

- Advertisement -

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. താരത്തിന് ഫിറ്റ്നെസ്സിലേക്ക് തിരികെ എത്തുവാന്‍ ഇനിയും പത്ത് ദിവസം വേണ്ടി വരുമെന്നും താരം ഡിസംബര്‍ 26ന് ആരംഭിയ്ക്കുന്ന മെല്‍ബേണിലെ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരുമെന്നുമാണ് അറിയുന്നത്.

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ശേഷിച്ച ഏകദിനത്തില്‍ നിന്നും ടി20 പരമ്പരയില്‍ നിന്നും താരം പിന്മാറുകയായിരുന്നു.

Advertisement