ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ് ഏതൊരു ക്രിക്കറ്ററെ പോലെ തന്റെയും ആഗ്രഹം – ആഡം സംപ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് തന്റെ ജീവിതാഭിലാഷമാണെന്ന് പറഞ്ഞ് ലെഗ് സ്പിന്നര്‍ ആഡം സംപ. ഇപ്പോള്‍ ടീമിന്റെ പരിമിത ഓവര്‍ സംഘത്തില്‍ മാത്രമാണ് താരം പരിഗണിക്കപ്പെടുന്നതെങ്കിലും ഏതൊരു ക്രിക്കറ്ററെ പോലെയും തന്റെ ലക്ഷ്യവും ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ കളിക്കുക എന്നതാണെന്ന് ആഡം സംപ പറഞ്ഞു.

ബാഗി ഗ്രീന്‍ തൊപ്പി അണിയുക എന്നത് തനിക്ക് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷമായി താന്‍ വൈറ്റ് ബോള്‍ ക്രിക്കറ്ററായാണ് പരിഗണിക്കപ്പെടുന്നത് എന്നാല്‍ ആ കാഴ്ചപ്പാട് മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് താരം വെളിപ്പെടുത്തി. 2012ല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.

എന്നാല്‍ താന്‍ ഓസ്ട്രേലിയയുടെ ഏകദിന-ടി20 സ്ക്വാഡുകളിലെ സജീവ സാന്നിദ്ധ്യമായതിനാല്‍ തന്നെ ദേശീയ ഡ്യൂട്ടി കാരണമാണ് താന്‍ സജീവമാി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാത്തതെന്ന് താരം വ്യക്തമാക്കി. തന്റെ ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ് മോശമാണ് എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ വളരെ കുറച്ച് മത്സരങ്ങളാണ് കളിച്ചിട്ടുള്ളതെന്നും സംപ വ്യക്തമാക്കി.

ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റ് നടക്കുന്ന സമയത്ത് പലപ്പോഴും താന്‍ ദേശീയ ടീമിലായിരിക്കും എന്നാല്‍ താന്‍ ഇപ്പോളും ബാഗി ഗ്രീന്‍ സ്വപ്നം കാണുകയാണെന്ന് താരം പറഞ്ഞു. ശ്രമകരമായ ലക്ഷ്യമാണെന്ന് അറിയാം എന്നാല്‍ താന്‍ ശ്രമം തുടരുക തന്നെ ചെയ്യുമെന്നും ആഡം സംപ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ കളിക്കുന്ന ഒരു ഫോര്‍മാറ്റും ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിനായി പോകില്ലെന്നും ഇപ്പോളുള്ള പ്രകടനം മെച്ചപ്പെടുത്തി താന്‍ ലക്ഷ്യത്തിലേക്ക് എത്തുക എന്ന സമീപനമായിരിക്കും തുടരുകയെന്നും താരം വ്യക്തമാക്കി.