ആക്ടിംഗ് സിഇഒയെ സസ്പെന്‍‍ഡ് ചെയ്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദക്ഷിണാഫ്രിക്കയുടെ ആക്ടിംഗ് സിഇഒ ആയ കുഗാന്‍ഡ്രി ഗോവെന്‍ഡറിനെ സസ്പെന്‍ഡ് ചെയ്ത് ക്രിക്കറ്റ് ബോര്‍ഡ്. പെരുമാറ്റ ലംഘനത്തിനാണ് കുഗാന്‍ഡ്രിയെ പുറത്താക്കിയത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ ആക്ടിംഗ് ചീഫിനെയാണ് ബോര്‍ഡ് നിയമിക്കുന്നത്. ഫോളെട്സി മോസേക്കിയെയാണ് പുതിയ ആക്ടിംഗ് സിഇഒയെ നിയമിച്ചു.

കുഗാന്‍ഡ്രിയ്ക്കെതിരെയുള്ള ഹിയറിംഗ് 2021 ജനുവരി 28നാണ് വെച്ചിരിക്കുന്നത്. ഏപ്രില്‍ 2019ലാണ് ഗോവെന്‍ഡര്‍ സിഎസ്എയുടെ ചീഫ് കമേഷ്യല്‍ ഓഫീസര്‍ ആയി ചുമതലയേറ്റത്. പിന്നീട് ഓഗസ്റ്റ് 2019ല്‍ ചീഫ് എക്സിക്യൂട്ടീവ് ആയ അവര്‍ ചുമതലയേറ്റു.