ടി20 ലോകകപ്പ് ഗ്ലോബല്‍ യോഗ്യത മത്സരങ്ങള്‍ക്ക് സിംഗപ്പൂരിന് അവസരം

2022 ടി20 ലോകകപ്പിനുള്ള ഗ്ലോബല്‍ ക്വാളിഫയേഴ്സിന് സിംഗപ്പൂരിന് അവസരം. ഹോങ്കോംഗിന് പകരം ആണ് സിംഗപ്പൂരിന് ജപ്പാനില്‍ നടക്കുന്ന ഗ്ലോബല്‍ ക്വാളിഫയേഴ്സില്‍ കളിക്കുവാനുള്ള അവസരം നല്‍കിയത്. അതേ സമയം ഹോങ്കോംഗ് ഇനി പ്രാദേശിക യോഗ്യത മത്സരങ്ങള്‍ കളിച്ച് വേണം യോഗ്യത നേടുവാന്‍.

ഐസിസിയുടെ പുതിയ റാങ്കിംഗ് പരിഗണിക്കുവാനുള്ള കാലാവധിയില്‍ ഹോങ്കോംഗിന് അനുകൂല മത്സരവിധികള്‍ ഇല്ലാത്തതാണ് ടീമിന് തിരിച്ചടിയായത്. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ സിംഗപ്പൂര്‍, സിംബാബ്‍വേ, നേപ്പാള്‍, യുഎഇ, പാപുവ ന്യൂ ഗിനി എന്നീ രാജ്യങ്ങള്‍ ഗ്ലോബല്‍ യോഗ്യത മത്സരങ്ങള്‍ക്ക് അവസരം. ഇത് കൂടാതെ ഐസിസി 2021 ടി20 ലോകകപ്പില്‍ അവസാന നാല് സ്ഥാനക്കാരായി മാറുന്ന ടീമുകള്‍ക്കും ഗ്ലോബല്‍ ക്വാളിഫയേഴ്സില്‍ കളിക്കാം.