പന്ത് ചുരണ്ടൽ വിവാദത്തിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട വാർണറുടെയും സ്മിത്തിന്റെയും അഭാവം ഓസ്ട്രേലിയയെ ദുർബലരാക്കിയെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് വാർണറുടെയും സ്മിത്തിന്റെയും അഭാവത്തെ കുറിച്ച് ഷമി പ്രതികരിച്ചത്. ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ കളിക്കാരുടെ ഒരുപാടു വീഡിയോയകൾ കാണുന്നുണ്ടെന്നും ഷമി പറഞ്ഞു. ഇംഗ്ളണ്ടിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് പുറത്തെടുക്കാനായെന്നും ഷമി കൂട്ടിച്ചേർത്തു.
അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ബൗളിംഗ് നിര ശോഭിച്ചിരുന്നെങ്കിലും ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതോടെ ഇന്ത്യ പരമ്പരയിൽ 1-4ന് തോറ്റിരുന്നു. ഡിസംബർ 6നാണു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം. നവംബർ 21ന് നടക്കുന്ന ടി20 മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പരക്ക് തുടക്കം.
അതെ സമയം പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാർണറുടെയും വിലക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.