ടി20 ലോകകപ്പ് വൈകുകയാണെങ്കില്‍ തിരിച്ച് വരവിനെക്കുറിച്ച് ആലോചിച്ച് ഡി വില്ലിയേഴ്സ്

- Advertisement -

മെയ് 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബി ഡി വില്ലിയേഴ്സ് പിന്നീട് ഏകദിന ലോകകപ്പ് സമയത്ത് മടങ്ങി വരവിനായി ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും അന്ന് അത് നടന്നിരുന്നില്ല. ടി20 ലോകകപ്പ് ഒക്ടോബറിലാണ് നടക്കേണ്ടതെങ്കിലും ഇപ്പോളത്തെ സാഹചര്യപ്രകാരം അത് അടുത്ത വര്‍ഷത്തേക്ക് നീട്ടപ്പെടാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് ടീമിലേക്ക് മടങ്ങി വരുവാന്‍ താല്പര്യമുണ്ടെന്നാണ് ഡി വില്ലിയേഴ്സ് വ്യക്തമാക്കിയത്.

താന്‍ ഇപ്പോള്‍ മടങ്ങി വരവിന് തയ്യാറാണെങ്കിലും താന്‍ ഫിറ്റായിരിക്കുമോ ആ സമയത്ത് എന്നത് അറിയില്ലെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു താന്‍ നൂറ് ശതമാനം ഫിറ്റാണെന്ന ബോധ്യം ഇപ്പോളുള്ളതിനാലാണ് സെലക്ഷന് തയ്യാറാണെന്ന് പറഞ്ഞത്. എന്നാല്‍ അങ്ങനെ പിന്നീട് തനിക്ക് തോന്നുന്നില്ലെങ്കില്‍ താന്‍ ഈ ആഗ്രഹം പ്രകടിപ്പിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം പറഞ്ഞു

ജൂണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയിലുള്ള മത്സരങ്ങളില്‍ താന്‍ മടങ്ങി വരവ് പദ്ധതിയിടുന്നുണ്ടെന്ന് ഡി വില്ലിയേഴ്സ് വ്യക്തമാക്കി. അതിന് ശേഷം അഞ്ച് ടി20 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ നേരിടും.

താന്‍ ട്രയല്‍സില്‍ പങ്കെടുത്ത് കോച്ച് മാര്‍ക്ക് ബൗച്ചറിനെ താന്‍ ഇപ്പോളും മികച്ചതാണെന്ന് കാണിക്കേണ്ടതുണ്ടെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. താന്‍ മറ്റൊരാളേക്കാള്‍ മികച്ചതാണെന്ന ബോധ്യമുള്ളതിനാല്‍ അവര്‍ തന്നെ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു.

Advertisement