ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയില്ലെന്ന് സുനിൽ ഗാവസ്‌കർ

Photo: AFP

കൊറോണ വൈറസ് ബാധക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി ഇന്ത്യ – പാകിസ്ഥാൻ പരമ്പര സംഘടിപ്പിക്കിണമെന്ന മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തറിന്റെ ആഗ്രഹം നടക്കില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. മുൻ പാകിസ്ഥാൻ താരം റമീസ് രാജയുമായുള്ള സംഭാഷണത്തിനിടെയാണ് ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയില്ലെന്ന് ഗാവസ്‌കർ പറഞ്ഞത്.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുന്നതിനേക്കാൾ സാധ്യത ലാഹോറിൽ മഞ്ഞുപെയ്യാൻ ആണെന്നും ഗാവസ്‌കർ പറഞ്ഞു. ഇരു ടീമുകളും ലോകകപ്പിലും ഐ.സി.സി നടത്തുന്ന ടൂർണ്ണമെന്റിലും മാത്രമാവും ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുകയെന്നും ഗാവസ്‌കർ പറഞ്ഞു. നേരത്തെ മുൻ ഇന്ത്യൻ താരം കപിൽ ദേവും ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാനുള്ള സാധ്യത കാണുന്നില്ലെന്ന് പറഞ്ഞിരുന്നു.  കൊറോണ വൈറസ് ബാധക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് കണ്ടെത്താൻ ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടത്തണമെന്ന അക്തറുടെ അഭിപ്രായത്തിനോട് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും പിന്തുണ അറിയിച്ചിരുന്നു.

Previous article“റൊണാൾഡോയുടെ സ്വാധീനം അല്ല യുവന്റസിലേക്ക് വരാൻ കാരണം” – ഡിലിറ്റ്
Next articleടി20 ലോകകപ്പ് വൈകുകയാണെങ്കില്‍ തിരിച്ച് വരവിനെക്കുറിച്ച് ആലോചിച്ച് ഡി വില്ലിയേഴ്സ്