ആദ്യം തകര്‍ച്ച, പിന്നീട് തിരിച്ചുവരവ്, ലഞ്ചിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 107/3

കേപ് ടൗണ്‍ ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക. ഭുവനേശ്വര്‍ കുമാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ എബി ഡി വില്ലിയേഴ്സും ഫാഫ് ഡു പ്ലെസിയും ചേര്‍ന്നാണ് തിരികെ കൊണ്ടുവന്നത്. 12/3 എന്ന നിലയിലേക്ക് വീണ ആതിഥേയരെ 95 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 റണ്‍സ് കടക്കാന്‍ സഹായിച്ചത്. എബിഡി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ 37 റണ്‍സുമായി നായകന്‍ ഫാഫ് മികച്ച പിന്തുണയാണ് ഡിവില്ലിയേഴ്സിനു നല്‍കിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറില്‍ നിന്ന് 17 റണ്‍സ് കണ്ടെത്തിയാണ് ദക്ഷിണാഫ്രിക്കയ്ക്കായി എബിഡി മത്സരം തിരികെ പിടിച്ചത്. ആദ്യ സെഷനില്‍ തന്നെ വാല് മടക്കി മടങ്ങേണ്ടി വരുമെന്ന് കരുതിയിരുന്ന ആതിഥേയര്‍ക്ക് പിടിവള്ളിയായ പ്രകടനമായി മാറിയിട്ടുണ്ട് ഈ കൂട്ടുകെട്ട്.

ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് ഭുവനേശ്വര്‍ കുമാര്‍ ആണ്. ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല എന്നിവരാണ് പുറത്തായ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ജംഷഡ്‌പൂർ മുംബൈക്കെതിരെ
Next articleആരോസിനെ തോൽപ്പിച്ച് നെറോക ഐ ലീഗിൽ രണ്ടാമത്