രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റാവസരം നല്‍കി പാക്കിസ്ഥാന്‍, ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഫിഞ്ച്

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യില്‍ ഒട്ടനവധി മാറ്റങ്ങളുമായി പാക്കിസ്ഥാന്‍. ഖുഷ്ദില്‍ ഷാ, മുഹമ്മദ് മൂസ എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ അരങ്ങേറ്റം നല്‍കുന്ന മത്സരത്തില്‍ ടോസ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് നേടിയത്. അതേ സമയം ഓസീസ് നിരയില്‍ ഷോണ്‍ അബോട്ട്, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവര്‍ ടീമിലേക്ക് എത്തുന്നു പാറ്റ് കമ്മിന്‍സ്, ആഡം സംപ എന്നിവരാണ് പുറത്ത് പോകുന്നത്.

ആദ്യ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കുവാനായിരുന്നു.

Pakistan (Playing XI): Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Haris Sohail, Iftikhar Ahmed, Khushdil Shah, Imad Wasim, Shadab Khan, Mohammad Amir, Mohammad Hasnain, Muhammad Musa

Australia (Playing XI): David Warner, Aaron Finch(c), Steven Smith, Ben McDermott, Ashton Turner, Alex Carey(w), Ashton Agar, Sean Abbott, Mitchell Starc, Kane Richardson, Billy Stanlake
Advertisement