ഇന്ത്യക്ക് 154 റൺസ് വിജയ ലക്ഷ്യം

20211119 210604

ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 154 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് എടുത്തത്. മികച്ച തുടക്കം ന്യൂസിലൻഡിന് ലഭിച്ചു എങ്കിലും അവർക്ക് അത് വലിയ സ്കോറാക്കി മാറ്റാൻ ആയില്ല. ഓപ്പണർമാരായ മിച്ചലും ഗുപ്റ്റിലും 31 റൺസ് വീതം എടുത്താണ് പുറത്തായത്. ഗ്ലെൻ ഫിലിപ്സ് 34, ചാപ്മാൻ 21 റൺസ് എടുത്തും ന്യൂസിലൻഡ് ടോട്ടലിൽ പങ്കുവഹിച്ചു.

അരങ്ങേറ്റക്കാരനായ ഹർഷാൽ പട്ടേൽ 2 വിക്കറ്റ് എടുത്തു. അശ്വിൻ, അക്സർ പട്ടേൽ, ചാഹർ, ഭുവനേശ്വർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Previous articleരാഹുലിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്, കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി
Next articleസീസൺ പുതിയതായിട്ടും കേരള ബ്ലാസ്റ്റേഴ്സിന് പഴയ അതേ നിരാശ!! മോഹൻ ബഗാനെതിരെ വലിയ പരാജയം