ആയിരം ഏകദിന വിജയങ്ങള്‍ കുറിച്ച് ഓസ്ട്രേലിയ, നേട്ടം കൊയ്യുന്ന ആദ്യത്തെ ടീം

അന്താരാഷ്ട്ര ഏകദിനങ്ങളില്‍ ആയിരം വിജയം കുറിയ്ക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. കഴിഞ്ഞ കുറേ കാലമായി തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് യാത്രയാകുകയായിരുന്ന ടീമിനു ഏറെ ആത്മവിശ്വാസം തരുന്ന വിജയമാണ് ഇന്ന് സിഡ്നിയില്‍ ഇന്ത്യയയ്ക്കെതിരെ ടീം നേടിയത്. 288 റണ്‍സ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ 254/9 എന്ന നിലയില്‍ പിടിച്ചു കെട്ടി 34 റണ്‍സിന്റെ വിജയം സ്വന്തമാക്കുമ്പോള്‍ ഇരട്ടി മധുരമായി ആയിരം വിജയമെന്ന മുഹൂര്‍ത്തും കൂടി സിഡ്നിയില്‍ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞുവെങ്കിലും രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തെ അതിജീവിച്ചാണ് ഓസ്ട്രേലിയ ചരിത്ര വിജയം നേടിയത്.