ന്യൂസിലാണ്ടിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റി വെച്ചു

- Advertisement -

ഓഗസറ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ന്യൂസിലാണ്ടിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിത കാലത്തേക്ക് ഉപേക്ഷിച്ചതായി അറിയിച്ചു. കൊറോണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരമ്പര മാറ്റി വയ്ക്കുകയാണ് താരങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തെ പരിഗണിച്ച് മികച്ചതെന്ന് ഇരു ബോര്‍ഡുകളും തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ബോര്‍ഡ് സിഇഒ നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.

ഓഗസ്റ്റവസാനവും സെപ്റ്റംബര്‍ ആദ്യവുമായിട്ട് ന്യൂസിലാണ്ട് രണ്ട് ടെസ്റ്റുകളിലാണ് ബംഗ്ലാദേശിനെ നേരിടാനിരുന്നത്. ന്യൂസിലാണ്ടിന് കൊറോണയെ പിടിച്ചുകെട്ടുവാന്‍ സാധിച്ചുവെങ്കിലും ബംഗ്ലാദേശില്‍ സ്ഥിതി അല്പം ദയനീയമാണ്. അടുത്തിടെ മുന്‍ ടീം നായകന്‍ മഷ്റഫെ മൊര്‍തസയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Advertisement