Champions League

ചാമ്പ്യൻസ് ലീഗിലും വിജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുകയാണ്. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജർമ്മൻ ക്ലബായ ബൊറൂസിയ മൊൻചൻഗ്ലാഡ്ബാചിനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടേണ്ടത്. ഗ്ലാഡ്ബാചിന്റെ ഹോം മത്സരം ആണെങ്കിലും കൊറോണ നിയന്ത്രണങ്ങൾ കാരണം ബുഡാപെസ്റ്റിൽ വെച്ചാണ് മത്സരം നടക്കുന്നത്. 18 മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എളുപ്പത്തിൽ തന്നെ ഗ്ലാഡ്ബാചിനെ മറികടക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്ലാഡ്ബാച് അത്ര നല്ല ഫോമിൽ അല്ല ഇപ്പോൾ ഉള്ളത്. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് അവർ വിജയിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് അഗ്വേറോയും ഡിബ്ര്യുയിനും ഒക്കെ പരിക്ക് മാറി വന്നതും കരുത്താകുന്നു. അവസാന 14 മത്സരങ്ങളിൽ 10 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാനും സിറ്റിക്ക് ആയിട്ടുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സര. കളി തത്സയം സോണി നെറ്റ്വർക്കിൽ കാണാം.