അഹമ്മദാബാദില്‍ ടോസ് ഇംഗ്ലണ്ടിന്, ബാറ്റിംഗ് തിരഞ്ഞെടുത്തു, ഇംഗ്ലണ്ട് ടീമില്‍ നാല് മാറ്റം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റിലേക്ക് ടീമുകള്‍ എത്തുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയം ആണ് സ്വന്തമാക്കിയിട്ടുള്ളത്. ജോ റൂട്ടിനെ പോലെ താനും ആദ്യം ബാറ്റ് ചെയ്യുവാനാണ് ആഗ്രഹിച്ചതെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തുന്നു. ഇംഗ്ലണ്ട് ടീമില്‍ നാല് മാറ്റമുണ്ട്. ജോ ബേണ്‍സ്, ഡാനിയേല്‍ ലോറന്‍സ്, ഒല്ലി സ്റ്റോണ്‍, മോയിന്‍ അലി എന്നിവര്‍ പുറത്ത് പോകുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണ്‍, ജോഫ്ര ആര്‍ച്ചര്‍, സാക്ക് ക്രോളി, ജോണി ബൈര്‍സ്റ്റോ എന്നിവര്‍ ടീമിലേക്ക് തിരികെ എത്തുന്നു.

ഇംഗ്ലണ്ട് : Dominic Sibley, Zak Crawley, Jonny Bairstow, Joe Root(c), Ben Stokes, Ollie Pope, Ben Foakes(w), Jofra Archer, Jack Leach, Stuart Broad, James Anderson

ഇന്ത്യ : Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Washington Sundar, Axar Patel, Ravichandran Ashwin, Ishant Sharma, Jasprit Bumrah