ജനിച്ച നാടിനോടുള്ള ആദരവ്! കാമറൂണിനു എതിരായ ഗോൾ ആഘോഷിക്കാതെ എംബോളോ

ഖത്തർ ലോകകപ്പിൽ കാമറൂണിന് എതിരെ ഗോൾ നേടിയ ശേഷം അത് ആഘോഷിക്കാതെ സ്വിസ് മുന്നേറ്റനിര താരം ബ്രീൽ എംബോളോ. 1997 ൽ കാമറൂണിൽ ജനിച്ച എമ്പോള അഞ്ചാം വയസ്സിൽ ഫ്രാൻസിലേക്ക് കുടിയേറുക ആയിരുന്നു. തുടർന്ന് അമ്മ സ്വിസ് പൗരനെ കല്യാണം കഴിച്ചതോടെ താരം…

പുരുഷ, വനിത ടീമുകൾക്ക് ഒപ്പം ലോകകപ്പിൽ എത്തുന്ന ആദ്യ പരിശീലകൻ ആയി ജോൺ ഹെർഡ്മാൻ

പുരുഷ, വനിത ടീമുകളെ ഫിഫ ലോകകപ്പിൽ പരിശീലിപ്പിക്കുന്ന ആദ്യ പരിശീലകൻ ആയി കാനഡ പരിശീലകൻ ജോൺ ഹെർഡ്മാൻ. ഇംഗ്ലീഷുകാരനായ ഹെർഡ്മാൻ വളരെ ചെറുപ്പത്തിൽ തന്നെ കോച്ചിങ് രംഗത്തു എത്തിയ ആളാണ്. ന്യൂസിലാൻഡ് യൂത്ത് ടീമിന്റെ പരിശീലകൻ ആയ ശേഷം സീനിയർ ടീമിൽ 2006…

ഫുട്‌ബോൾ കളിക്കാൻ ആണ്, അല്ലാതെ ആരെയും പഠിപ്പിക്കാൻ അല്ല ഖത്തറിൽ എത്തിയത്‌ – ഗ്രാനിറ്റ് ശാക്ക

ഫുട്‌ബോൾ കളിക്കാൻ ആണ് തങ്ങൾ ഖത്തർ ലോകകപ്പിന് എത്തിയത് അല്ലാതെ രാഷ്ട്രീയം പറയാൻ അല്ല എന്നു വ്യക്തമാക്കി സ്വിറ്റ്സർലാന്റ് ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക. ജർമ്മനിയുടെ 'വൺ ലവ്' ആം ബാന്റ് പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആഴ്‌സണൽ താരം കൂടിയായ…

ഗോൾഡൻ ബോയ്! ലോകകപ്പിൽ ചരിത്രം കുറിച്ച് ഗാവി

ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരമായി ഗവി. ഇന്ന് കോസ്റ്ററിക്കക്ക് എതിരായ 7 ഗോളുകളുടെ വലിയ ജയത്തിൽ ഗോൾ നേടിയ ഗാവി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരവും ആയി മാറി. 2004 ഓഗസ്റ്റ്…

ജർമ്മനിക്ക് എതിരായ തകർപ്പൻ ജയത്തിനു പിന്നാലെ സ്റ്റേഡിയം വൃത്തിയാക്കി ജപ്പാൻ ആരാധകർ

ഖത്തർ ലോകകപ്പിൽ ജർമ്മനിക്ക് എതിരായ അവിശ്വസനീയ വിജയത്തിന് പിന്നാലെ സ്റ്റേഡിയം മുഴുവൻ വൃത്തിയാക്കി വീണ്ടും ലോകത്തിനു മാതൃക ആയി ജപ്പാൻ ആരാധകർ. എന്നും തങ്ങളുടെ ഇത്തരം പ്രവർത്തികൾ കൊണ്ട് ലോകത്തിന്റെ ശ്രദ്ധ ജപ്പാൻ ആരാധകർ പിടിച്ചു പറ്റാറുണ്ട്.…

പെപ് ഗാർഡിയോള മാജിക് 2025 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗാർഡിയോള മാജിക് രണ്ടു കൊല്ലം കൂടി തുടരും. 2022/23 സീസണിന്റെ അവസാനം കരാർ അവസാനിക്കുന്ന സ്പാനിഷ് പരിശീലകൻ സിറ്റിയിൽ രണ്ടു വർഷത്തേക്ക് കൂടി കരാർ ഒപ്പ് വച്ചു. അബുദാബിയിൽ ഉടമകളും ആയുള്ള…

വായ അടപ്പിക്കാൻ ആവില്ല! ‘വൺ ലവ്’ ആം ബാന്റ് അണിഞ്ഞു ജർമ്മൻ മന്ത്രി ഖത്തർ ലോകകപ്പ്…

യൂറോപ്യൻ ടീമുകൾ 'വൺ ലവ്' ആം ബാന്റ് അണിയുന്നത് മഞ്ഞ കാർഡ് നൽകും എന്നതടക്കമുള്ള കടുത്ത ഭീക്ഷണികൾ ഉയർത്തി തടഞ്ഞ ഫിഫയുടെ നടപടിക്ക് എതിരെ പ്രതിഷേധം ഉയർത്തിയ ജർമ്മൻ ടീമിന് പിന്തുണ അർപ്പിച്ചു ജർമ്മൻ ആഭ്യന്തര മന്ത്രിയും. ഗാലറിയിൽ ഇന്ന് ജർമ്മനി…

ഒന്നും മിണ്ടാൻ പാടില്ല, വായ് കൈകൊണ്ട് മറച്ചു ഖത്തറിൽ ജർമ്മൻ ടീമിന്റെ പ്രതിഷേധം

ഖത്തർ ലോകകപ്പിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ജർമ്മൻ ടീം. തങ്ങൾക്ക് 'വൺ ലവ്' ആം ബാന്റ് നിഷേധിച്ചത് അടക്കമുള്ള വിഷയത്തിൽ ആണ് ജർമ്മനി തങ്ങളുടെ പ്രതിഷേധം ടീം ഫോട്ടോക്ക് ആയി അണിനിരന്നപ്പോൾ വ്യക്തമാക്കിയത്. വായയിൽ കൈ വച്ചു കൊണ്ടു മറച്ചാണ്…

ആഴ്‌സണലിന് കനത്ത തിരിച്ചടി, ബെത്ത് മീഡിനു പരിക്ക് മൂലം ഈ സീസൺ നഷ്ടമാവും

ആഴ്‌സണൽ വനിതകളുടെ ഇംഗ്ലീഷ് താരം ബെത്ത് മീഡിനു എ.സി.എൽ പരിക്ക് കാരണം ഈ സീസൺ മുഴുവൻ നഷ്ടമാവും. യൂറോ കപ്പിൽ ടൂർണമെന്റിലെ താരവും ടോപ്പ് സ്കോററും ആയ മീഡ് ആണ് ഇംഗ്ലണ്ടിന് കിരീടം നേടി നൽകിയത്. സീസണിൽ ഇത് വരെ 5 ഗോളുകൾ നേടിയ മീഡ് സീസണിൽ…

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടു വർഷത്തെ കരാർ കൂടി ഒപ്പ് വക്കും എന്നു സൂചന

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടു വർഷം കൂടി തുടരും എന്നു ഇംഗ്ലീഷ് മാധ്യമം ദ അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 2022/2023 സീസൺ അവസാനം സിറ്റിയിൽ ഗാർഡിയോളയുടെ കരാർ അവസാനിക്കും. നിലവിൽ അബുദാബിയിൽ ഉള്ള ഗാർഡിയോള പുതിയ കരാറിൽ ഒപ്പ്…