Abhisheksharma

തിളങ്ങിയത് അഭിഷേകും ഹര്‍ഷിതും മാത്രം, ഇന്ത്യയ്ക്ക് 125 റൺസ്

ഓസ്ട്രേലിയയ്ക്കെതിരെ എംസിജിയിലെ രണ്ടാം ടി20യിൽ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറിൽ 125 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അഭിഷേക് ശര്‍മ്മ 37 പന്തിൽ നിന്ന് 68 റൺസും ഹര്‍ഷിത് റാണ 35 റൺസും നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഒരു ഘട്ടത്തിൽ 49/5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ നൂറ് കടത്തിയത് ഈ കൂട്ടുകെട്ടാണ്. ആറാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 56 റൺസാണ് നേടിയത്. ഹര്‍ഷിത് പുറത്തായ ശേഷം വാലറ്റത്തിനോടൊപ്പം 20 റൺസ് കൂടി അഭിഷേക് നേടിയെങ്കിലും താരം 9ാം വിക്കറ്റായി പുറത്തായ ശേഷം തൊട്ടടുത്ത പന്തിൽ ബുംറയും പുറത്തായതോടെ ഇന്ത്യ ഓള്‍ഔട്ട് ആയി.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡ് തന്റെ നാലോവറിൽ വെറും 13 റൺസ് നൽകി 3 വിക്കറ്റ് നേടിയപ്പോള്‍ സേവിയര്‍ ബാര്‍ട്ലെറ്റും നഥാന്‍ എല്ലിസും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version