ഗോൾ വേട്ടക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ബെൽജിയം കുതിപ്പ്

ഗോളിന്റെ എണ്ണം പോലെ തന്നെ ഗോൾ സ്കോറർമാരുടെ എണ്ണത്തിലും ബെൽജിയം റെക്കോർഡിട്ടു. ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ തോമസ് മുയ്‌നീർ ഇംഗ്ലണ്ടിനെതിരെ ബെല്ജിയത്തിന്റെ അകൗണ്ട് തുറന്നതോടെയാണ് ബെൽജിയം റെക്കോർഡ് ഇട്ടത്. സെൽഫ് ഗോളുകൾ ഒഴിച്ച നിർത്തിയാൽ ബെൽജിയത്തിനു വേണ്ടി 10 വ്യത്യസ്ത കളിക്കാരാണ് ഗോളടിച്ചത്. ഇതിനു മുൻപ് 2006 ൽ ഇറ്റലിക്കും 1982 ഫ്രാൻസിനും വേണ്ടി മാത്രമാണ് 10 കളിക്കാർ ഗോൾ നേടിയിട്ടുള്ളത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമും ബെൽജിയം ആണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഗോളോടെ ബെൽജിയത്തിന് ഈ ലോകകപ്പിൽ 15 ഗോളുകളായി. ബെൽജിയം അവരുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിൽ ഇത്രയും ഗോളുകൾ നേടുന്നത്. മെർട്ടൻസ്, ലുകാകു, ഹസാർഡ്, ബത്‌സുവായി, അദ്നാൻ യാനുസായ്,വെർട്ടോങ്ങൻ,ഫെല്ലെയ്‌നി, ചാഡിൽ, ഡി ബ്രൂയ്ൻ, മുയ്‌നീർ എന്നിവരാണ് ബെൽജിയത്തിന്റെ ലോകകപ്പ് ഗോൾ സ്കോറർമാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലപ്പുറത്തെ ഫുട്ബോൾ പാടങ്ങളിൽ കേരളാ ഫയർ സർവ്വീസിൻെറ സ്വർണ്ണക്കൊയ്ത്ത്

കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ അടുത്ത മഴക്കാലമെത്തും മുമ്പ് നനച്ചുണ്ടാക്കുന്ന കൃഷികൾ കണ്ടിട്ടില്ലേ?

ചേനയും ചേമ്പും കപ്പയും കാച്ചിലും കൂർക്കയും ചേമ്പുമൊക്കെ , പിന്നെ ചില പച്ചക്കറികളും! അധ്വാനത്തിൻെറ ഫലം കിട്ടുന്നു എന്ന്മാത്രമല്ല ചിലപ്പോൾ ചെലവും വരവുമൊക്കെ ഒന്ന് കൂട്ടി വരുമ്പോൾ രണ്ട് ചക്രം കീശയിൽ ബാക്കിയുണ്ടാകുക ഈ’ടൈംപാസ് ‘ കൃഷിയിൽ നിന്നാണ് . എന്നാലോ നമ്മുടെ ചിന്ത നെൽകൃഷിയെ കുറിച്ച് മാത്രവും! ഒരുക്കം മുഴുവൻ ഈ ‘ഒരുപൂ’ കൃഷിക്ക് വേണ്ടിയും.
പറഞ്ഞ് വരുന്നത് മലപ്പുറത്തെ ഫുട്ബോൾ വയലുകളെക്കുറിച്ചാണ്.

ഇർഫാനിൽ നിന്ന് ‘നടന്ന് ‘ തുടങ്ങിയ അത്ലറ്റിക്സും കൊള്ളിയാൻ പോലെ മിന്നിമറയുന്ന സ്കൂൾ മീറ്റിലെ ചില താരങ്ങളും അതും പലപ്പോഴും
ജില്ലക്ക് പുറത്തുള്ള സ്കൂളിൻെറ ലേബലിൽ പുതിയ തലമുറയുടെ പ്രതിനിധി ക്രിക്കറ്റ്താരം കെ.എം. ആസിഫുമൊക്കെ അപവാദങ്ങളായി പറയാമെങ്കിലും ഫുട്ബോളു വിട്ടൊരു കൃഷിയിറക്കാൻ മലപ്പുറത്തുകാർക്കെന്നും മടിയാണ്! പക്ഷേ നാഗ്പൂരിൽ ഞായറാഴ്ച സമാപിച്ച ദേശീയ ഫയർ സർവ്വീസ് മീറ്റിൽ കേരളം നേടിയ നാല് അത്ലറ്റിക് സ്വർണ്ണങ്ങളിൽ മൂന്ന് വ്യക്തിഗത സ്വർണ്ണങ്ങളും കഴുത്തിലണിഞ്ഞത് മലപ്പുറത്തുകാരായിരുന്നു എന്നത് മലപ്പുറത്തെ ഫുട്ബോൾ വയലുകളിൽ അത്ലറ്റിക് കൃഷിയിറക്കിയ കേരളാ ഫയർ സർവ്വീസിൻെറ പരീക്ഷണം വിജയിച്ചതിന് തെളിവ്!

സ്വർണ്ണം നേടിയ റിലേ ടീമിൽ രണ്ട് പേരും മേഡ് ഇൻ മലപ്പുറം! അത്ലറ്റിക്സിലെ ഒരു വെള്ളിമെഡലും മലപ്പുറത്തിൻെറ ക്രെഡിറ്റിലുണ്ട്. ദോഷം പറയരുതല്ലോ ഫുട്ബോൾ കിരീടം നേടിയ ടീമിൽമൂന്ന് പേർ മലപ്പുറംജില്ലക്കാരു തന്നെ. അരീക്കോട്കുനിയിൽ സ്വദേശി ടീം ക്യാപ്റ്റൻ എം. അബ്ദുൾ ഗഫൂറും വണ്ടൂർ സ്വദേശി എം.നിസാമുദ്ധീനും കാരക്കുന്നുകാരൻ മുഹമ്മദ് ഷമീമും .

കേരളാ ഫുട്ബോളിൻെറ അക്ഷയഖനിയായ മലപ്പുറം ജില്ലയിൽ നിന്ന് മറ്റ് കായിക മേഖലയിൽ നിന്ന് താരങ്ങളുയർന്ന് വരാത്തത് പരിശീലകരുടെ ശ്രദ്ധകായിക താരങ്ങളിൽ പതിയാത്തതും ശാരീരിക ഘടനക്ക് ചേർന്ന ഇനങ്ങൾ ശാസ്ത്രീയമായി തെരഞ്ഞെടുക്കുന്നതിൽ വരുന്ന കാലതാമസവുമാണെന്നതിന് അടിവരയിടുന്നതായിരുന്നു ദേശീയ ഫയർ സർവ്വീസ് മീറ്റിൽ ഇരട്ട സ്വർണ്ണം നേടിയ മലപ്പുറം കാവുങ്ങൽ സ്വദേശി എം ഹബീബിൻെറ പ്രകടനം. സ്കൂൾ കോളേജ് പഠനകാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ഹബീബ് നാല് വർഷം മുമ്പ് എറണാംകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ തിളങ്ങിയതോടെ ഹബീബിന് പരിശീലനത്തിന് അവസരമൊരുക്കി ഡിപാർട്ട്മെന്റ് ഡ്യൂട്ടിക്രമീകരണം നൽകിയിരുന്നു. മീറ്റിലെ ആദ്യ ഇനമായ 5000 മീറ്ററിലും തുടർന്ന് നടന്ന 1500 മീറ്ററിലും സ്വർണ്ണം നേടിയാണ് ഹബീബ് തൻെറ നന്ദി പ്രകടിപ്പിച്ചത് .

നേരത്തേ കായിക മേഖലയുമായി ബന്ധമുള്ള പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അലി ലോംഗ്ജംപിൽ സ്വർണ്ണവും ഹൈജംപിൽ വെള്ളിയും നേടി. 4x 100 മീറ്റർ റിലേ സ്വർണ്ണം നേടിയ ടീം അംഗം മഞ്ചേരി കാരക്കുന്ന് സ്വദേശി മുഹമ്മദ് ഷമീം ഫുട്ബോൾ സ്വർണ്ണം നേടിയ ടീമിലും അംഗമാണ് .റിലേ ടീമിലെ മറ്റൊ രംഗം നിലമ്പൂർ ഉപ്പട സ്വദേശി വി.യു.റുമേഷും പാലക്കാട് ഡിവിഷൻ ഫുട്ബോൾ ടിം അംഗം. പക്ഷേ റുമേഷിൻെറ വേഗത ഫയർ സർവ്വീസുകാർ ഉപയോഗപ്പെടുത്തിയത് റിലേയിലും ലോംഗ്ജംപിലും.

എന്തായാലും ഫുട്ബോളിൽ മാത്രമല്ല ഇതര കായിക ഇനങ്ങളിലും ഒന്ന് മനസ്സ് വെച്ചാൽ മലപ്പുറം പെരുമ പുലരും എന്നാണ് ഫയർ സർവ്വീസുകാരുടെ ഈ പുതിയ കൃഷി പരീക്ഷണം തെളിയിക്കുന്നത്!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിംഗാർഡ് ഇംഗ്ലീഷ് ഇനിയേസ്റ്റ എന്ന് റെനെ മുളൻസ്റ്റീൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വാനോളം പുകഴ്ത്തി മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീൻ. ഇംഗ്ലീഷ് ഫുട്ബോളിലെ ഇനിയേസ്റ്റ ആണ് ലിംഗാർഡ് എന്നാണ് റെനെ മുളൻസ്റ്റീൻ പറഞ്ഞത്. മുമ്പ് വർഷങ്ങളോളം ലിംഗാർഡിനെ പരിശീലിപ്പിച്ച കോച്ചാണ് റെനെ മുളൻസ്റ്റീൻ.

ഈ വർഷം മുതൽ ഗംഭീര ഫോമിലാണ് ജെസ്സി ലിംഗാർഡ്. പതിനാലു വർഷത്തിൽ കൂടുതലായി മാഞ്ചസ്റ്ററിനൊപ്പം ഉള്ള താരമാണ് ജെസി. വളരെ മുമ്പ് തന്നെ ലിംഗാർഡ് മികവിലേക്ക് ഉയരുമെന്ന് തോന്നിയിരുന്നു എന്നും ഫിസിക്കൽ ആയി വളരാൻ താമസിച്ചതാണ് മികവിലേക്ക് ഉയരാൻ താമസിക്കാൻ കാരണമെന്നും റെനെ പറഞ്ഞു.

നേരത്തെ ലിംഗാർഡ് തന്റെ പൊടൻഷ്യൽ പൂർത്തിയാക്കി മികവിലെത്താൻ 24 വയസ്സെങ്കിലും ആകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗൂസൺ പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാവൂരിൽ ജവഹർ മാവൂരിന് തകർപ്പൻ ജയം

മാവൂർ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് തകർപ്പൻ ജയം. ഇന്നലെ സ്വന്തം തട്ടകത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട ജവഹർ മാവൂരിന് വൻ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അഭിലാഷിനെ ജവഹർ പരാജയപ്പെടുത്തിയത്. മികച്ച പോരാട്ടം കാഴ്ചവെച്ച അഭിലാഷ് ആദ്യ പകുതിയിൽ ജവഹറിനെ 2-2 എന്ന സ്കോറിന് തളച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മാവൂർ ബഹുദൂരം മുന്നിലേക്ക് പോയി.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി. പെനാൽട്ടി ഷൂട്ടൗട്ടിലാണ് മദീന ജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ.

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ റോയൽ ട്രാവൽസ് എഫ് സി പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു റോയൽ ട്രാവൽസിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്ററിലെ ഏഴാം നമ്പറിന് പുതുജീവൻ നൽകാൻ സാഞ്ചസ്

അലക്സിസ് സാഞ്ചസ് അണിയാൻ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പറിന് പറയാൻ വലിയ ചരിത്രങ്ങൾ തന്നെ ഉണ്ട്. ജോർജ് ബെസ്റ്റ് മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ അണിഞ്ഞ ജേഴ്സി. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ശേഷം ഏഴാം നമ്പർ ജേഴ്സി അണിഞ്ഞവർക്ക് മാഞ്ചസ്റ്ററിൽ നല്ല കാലമല്ല‌.

റൊണാൾഡോയ്ക്ക് ശേഷം മൈക്കിൾ ഓവനായിരുന്നു ഏഴാം നമ്പറിൽ ഇറങ്ങിയത്. ഓവന്റെ നല്ല കാലം കഴിഞ്ഞ ശേഷമാണ് മാഞ്ചസ്റ്ററിൽ എത്തിയത് എന്നതു കൊണ്ട് തന്നെ ഏഴാം നമ്പറിനു വേണ്ട തിളക്കം ഓവന് മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നില്ല. ഓവനു ശേഷം ഒരു സീസണിൽ അന്റോണിയോ വലൻസിയ ഏഴാം നമ്പർ അണിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം മികച്ച പ്രകടനങ്ങൾ നടത്തി വന്നിരുന്ന ടോണി വിക്ക് ഏഴാം നമ്പർ ജേഴ്സിയുടെ ഭാരം വന്നതോടെ കാലിടറി. വലൻസിയയുടെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു അത്. അവസാനം ആ‌ സീസണ് ഒടുവിൽ വലൻസിയ ഏഴാം നമ്പർ ജേഴ്സി ക്ലബിന് മടക്കി കൊടുത്തു.

വലൻസിയയ്ക്കു ശേഷം ഏഴാം നമ്പർ അണിയാൻ എത്തിയത് മാഞ്ചസ്റ്ററിന്റെ വൻ സൈനിംഗ് ആയ അർജന്റീന താരം ഡി മറിയ ആയിരുന്നു. ഡി മറിയ വന്നതോടെ ഏഴാം നമ്പറിന്റെ പ്രൗഡി തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ച യുണൈറ്റഡ് ആരാധകർക്ക് തെറ്റി. മാഞ്ചസ്റ്റർ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ് സൈനിംഗുകളിൽ ഒന്നായി ഡി മറിയയും ക്ലബ് വിട്ടു.

മെംഫിസ് ഡിപായ് എന്ന യുവ ഡച്ച് താരത്തിനാണ് പിന്നീട് ഏഴാം നമ്പർ ലഭിച്ചത്. മികച്ച പൊട്ടൻഷൻ ഉള്ള ഡിപായ്ക്കും വലിയ ഭാവി യുണൈറ്റഡിൽ ഫുട്ബോൾ നിരീക്ഷകർ പ്രവചിച്ചതായിരുന്നു എന്നാൽ ഡിപായും ഏഴാം നമ്പറിൽ പരാജയപ്പെട്ടു. ഡിപായ്ക്കു ശേഷം ഏഴാം നമ്പർ ആർക്കും യുണൈറ്റഡ് നൽകിയില്ല.

അലക്സിസ് സാഞ്ചസിന് ഏഴാം നമ്പറിന്റെ നല്ല കാലം തിരിച്ച് കൊണ്ടുവരാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ ആരാധകർ പ്രതീക്ഷിക്കുന്നത്. റൊണാൾഡോയ്ക്ക് മുന്നേ ഏഴാം നമ്പർ അണിഞ്ഞത് ബെക്കാമും അതിനു മുന്നേ കാന്റോണയും ആയിരുന്നു. ആ ഇതിഹാസങ്ങളുടെ പ്രകടനങ്ങൾ സാഞ്ചസ് ആവർത്തിക്കുമെന്ന് കരുതാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സന്തോഷ് ട്രോഫി; ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം ഫൈനൽ റൗണ്ടിലേക്ക്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളം യോഗ്യത നേടി. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ തമിഴ്നാടിനെതിരെ സമനില നേടിയതോടെയാണ് കേരളത്തിന്റെ യോഗ്യത ഉറച്ചത്. ഇന്ന് യോഗ്യത നേടാൻ സമനില മതിയായിരുന്നു കേരളത്തിന്. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. തമിഴ്നാടിനാകട്ടെ ഏക ഗോളിനെ ആന്ധ്രയെ തോൽപ്പിക്കാൻ ആയുള്ളൂ. മെച്ചപ്പെട്ട ഗോൾ ശരാശരി ആണ് കേരളത്തെ ഫൈനൽ റൗണ്ടിലേക്ക് കടത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോർച്ചുഗലിനെ തോൽപ്പിച്ച് അയർലണ്ട്

സൗഹൃദ മത്സരത്തിൽ പോർച്ചുഗലിനെ അയർലണ്ട് വനിതകൾ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അയർലണ്ടിന്റെ ജയം. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗലിനായിരുന്നു ജയം. അയർലണ്ടിനായി കാറ്റി, ലിയനെ, ലൂയിസ് ഖുനെ എന്നിവർ ലക്ഷ്യം കണ്ടു. ഈ വർഷത്തെ ആദ്യ ജയമാണ് അയർലണ്ടിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്ലാസയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്യുന്നു

അവസാനം ആരാധകരുടെ ആഗ്രഹം ഈസ്റ്റ് ബംഗാളിൽ നടപ്പാവുകയാണ്. മോശം പ്രകടനം നടത്തി ആരാധകരുടെ ഒക്കെ ഇഷ്ടക്കേടി നേടിയിട്ടും ഖാലിദ് ജമീലിന്റെ വിശ്വാസം നഷ്ടപ്പെടാതെ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സ്ട്രൈക്കർ പ്ലാസയെ റിലീഷ് ചെയ്യാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചു. താരം ഇനി ഈസ്റ്റ് ബംഗാൾ ജേഴ്സി അണിയില്ല.

ഈ സീസണിൽ ഐ ലീഗിൽ തീർത്തു. മങ്ങിയ പ്രകടനം കാഴ്ചവെച്ച പ്ലാസ ആകെ നേടിയത് രണ്ട് ഗോളുകളാണ്. രണ്ടും ദുർബലരായ ചർച്ചിലിനെതിരേയും. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വരെ പ്ലാസയ്ക്ക് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഡെർബി കൂടെ തോറ്റതോടെ ടീമിനു വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാൻ കോച്ച് ഖാലിദ് ജമീൽ തീരുമാനിക്കുക ആയിരുന്നു.

പ്ലാസയ്ക്ക് പകരം പുതിയ സൈനിംഗ് ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുന്നേ വരും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version