മുൻ എഫ് സി ഗോവൻ താരം ഗോവയുടെ പരിശീലകനായി എത്തുന്നു

മുമ്പ് എഫ് സി ഗോവയുടെ ഡിഫൻസിലെ പ്രധാന താരമായിരുന്ന കാർലോസ് പെന ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു. എഫ് സി ഗോവയുടെ പരിശീലകനായാകും പെന എത്തുന്നത്. അദ്ദേഹം എഫ് സി ഗോവയുടെ പരിശീലകനാകാൻ സമ്മതിച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ഫെറാണ്ടോ ക്ലബ് വിട്ടത് മുതൽ എഫ് സി ഗോവ ഒരു സ്ഥിര പരിശീലകനായി അന്വേഷണം നടത്തുന്നുണ്ട്. ആ അന്വേഷണം ആണ് കാർലോസ് പെനയിൽ എത്തിയത്.

സ്പാനിഷ് താരം രണ്ടു സീസണോളാം എഫ് സി ഗോവയ്ക്ക് ഒപ്പം കളിക്കാരനായി ഉണ്ടായിരുന്നു. ഗോവയെ ലീഗ് ഷീൽഡ് സ്വന്തമാക്കിയതിൽ പെന പ്രധാന പങ്കുവഹിച്ചിരുന്നു. മുൻ ബാഴ്സലോണ യൂത്ത് ടീം താരമാണ് കാർലോസ് പെന. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണ ബി , ബാഴ്സലോണ സി ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

സ്പാനിഷ് ക്ലബുകളായ ഗെറ്റാഫെ, ഒവിയേഡോ, വല്ലെഡോയിഡ് എന്നീ ടീമുകളുടെ ഡിഫൻസിലും കാർലോസ് മുമ്പ് മികച്ചു നിന്നിട്ടുണ്ട്. വല്ലഡോയിഡിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് യൂത്ത് ടീമുകളെയും കാർലോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പെയിനിനായി അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ജേഴ്സി അണിഞ്ഞിട്ടുണ്ട്‌. 2003ൽ സ്പെയിൻ അണ്ടർ 20 ലോകകപ്പ് റണ്ണേഴ്സ് അപ്പായപ്പോൾ ടീമിൽ ഉണ്ടായിരുന്നു.

ഈ നീക്കത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളിൽ ഉണ്ടാകും.

കെ എസ് ഇബിക്ക് ഷോക്ക് കൊടുത്ത് ഗോൾഡൻ ത്രഡ്സ് കേരള പ്രീമിയർ ലീഗ് ചാമ്പ്യൻസ്!!

കേരള പ്രീമിയർ ലീഗ് കിരീടം ഗോൾഡൻ ത്രഡ്സ് സ്വന്തമാക്കി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് കെ എസ് ഇ ബിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഗോൾഡൻ ത്രഡ്സ് കിരീടം നേടിയത്. ഗോൾഡൻ ത്രഡ്സിന്റെ ആദ്യ കേരള പ്രീമിയർ ലീഗ് കിരീടമാണിത്. കെ എസ് ഇ ബിക്ക് ആകട്ടെ കെ പി എൽ ഫൈനലിൽ ഇത് തുടർച്ചയായ രണ്ടാം തവണയാണ് പരാജയം നേരിടേണ്ടി വരുന്നത്.

ഇന്ന് ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. ഗോൾഡൻ ത്രഡ്സ് ആയിരുന്നു കൂടുതൽ സമയം പന്ത് കൈവശം വെച്ചത്. എന്നാൽ രണ്ട് ടീമുകളും ഫൈനൽ തേർഡിൽ മികവ് പുലർത്തിയില്ല. രണ്ടാം പകുതിയിൽ ഗോൾഡൻ ത്രഡ്സ് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. 52ആം മിനുട്ടിൽ കെ എസ് ഇബി കീപ്പർ ഹജ്മലിന്റെ ഒരു നല്ല സേവ് കാണാൻ ആയി.
20220404 221247
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾഡൻ ത്രഡ്സ് തുടർച്ചയായി സെറ്റ് പീസിലൂടെ ജെ എസ് ഇ ബിയെ സമ്മർദ്ദത്തിൽ ആക്കി. നൂഹിവിന് കിട്ടിയ ഒരു അവസരം പോസ്റ്റിന് തൊട്ടടുത്തു കൂടെ പുറത്ത് പോയി. സബ്ബായി എത്തിയ ആസിഫ് സഹീറിന്റെയും ഒരു മികച്ച റൺ കളിയിൽ കാണാൻ ആയി.

90 മിനുട്ട് കളിച്ചിട്ടും ഇരു ടീമുകളും വല കണ്ടെത്തിയില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും ഗോൾഡൻ ത്രഡ്സിന് രണ്ട് നല്ല അവസരങ്ങൾ കിട്ടി. 101ആം മിനുട്ടിൽ നൂഹുവിന്റെ ഒരു ഗോൾ ശ്രമം ഹജ്മൽ ഒരു ഗംഭീര സേവിലൂടെ രക്ഷിച്ചു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സേവിൽ ഒന്നായിരുന്നു ഇത്.

എക്സ്ട്രാ രണ്ടാം പകുതിയിൽ ഗോൾഡൻ ത്രഡ്സിന് ലീഡ് എടുക്കാൻ ആയി. ക്യാപ്റ്റൻ അജയ് അലക്സിന്റെ ഫ്രീകിക്ക് ആണ് ഗോൾഡൻ ത്രഡ്സിന് ലീഡ് നൽകിയത്. അവസാന നിമിഷങ്ങളിൽ നൂഹു കൂടെ ഗോൾ നേടിയതോടെ വിജയം ഉറപ്പായി. കെ എഫ് എയുടെ കീഴിൽ ഗോൾഡൻ ത്രഡ്സിന്റെ രണ്ടാം കിരീടം ആണിത്. മുമ്പ് 2011ൽ ഗോൾഡൻ ത്രഡ്സ് കേരള ക്ലബ് ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.

ചർച്ചിൽ ബ്രദേഴ്സിന് തുടർച്ചയായ മൂന്നാം വിജയം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് കെങ്ക്രയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ ഗോളുകൾ പിറന്നില്ല. 49ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ കെങ്ക്രെ ആണ് ലീഡ് നേടിയത്. ഇതിന് 75ആം മിനുട്ടിൽ ടർസ്നോവിലൂടെ ചർച്ചിൽ മറുപടി നൽകി. പിന്നീട് 81ആം മിനുട്ടിൽ ഇകചെക്വു ചർച്ചിലിന്റെ വിജയ ഗോളും നേടി.

ചർച്ചിൽ പതിനേഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തും കെങ്ക്രെ ലീഗിൽ അവസാന സ്ഥാനത്തും ആണ് ഉള്ളത്.

സന്തോഷ് ട്രോഫി ; സീസണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം നാളെ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണ ഉദ്ഘാടനം നാളെ (11-04-2022, തിങ്കളാഴ്ച) നടക്കും. ഉച്ച കഴിഞ്ഞ് 3.00 മണിക്ക് മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ഇന്ത്യന്‍ ഇന്റെര്‍ നാഷണല്‍ ഫുട്‌ബോള്‍ താരം ആഷിഖ് കുരുണിയന്‍ സീസണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിക്കും. മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടക്കുന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. ദിവസ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും, മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിലും ലഭ്യമാകും.
ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി., സന്തോഷ് ട്രോഫി ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ജനപ്രതിനിധികള്‍, കായിക പ്രമുഖര്‍, സംഘാടകസമിതി ഭാരവാഹികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരയ്ക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ഗ്രാന്റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

“മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് താൻ ഒന്നും മിണ്ടില്ല” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ ആകും എന്ന് എല്ലാവരും പറയുന്ന എറിക് ടെൻ ഹാഗ് താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആകുമോ ഇല്ലയോ എന്നതിനെ കുറിച്ച് താൻ ഒന്നും പറയില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു. നിങ്ങൾ കേൾക്കുന്ന വാർത്തകൾ ശരിയാണോ എന്നോ തെറ്റാണ് എന്നോ താൻ പറയില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു.

താൻ ഇപ്പോൾ അയാക്സിന്റെ പരിശീലകനാണ്. തനിക്ക് ഇവിടെ നിർണായക മത്സരങ്ങൾ ആണ് മുന്നിൽ ഉള്ളത്‌ അതിലാണ് ശ്രദ്ധ ടെൻ ഹാഗ് പറഞ്ഞു. അയാക്സിനെ കുറിച്ചും അയാക്സിന്റെ മത്സരത്തെ കുറിച്ചും അല്ലാത്ത ചോദ്യങ്ങൾക്ക് താൻ മറുപടി പറയില്ല എന്നും റ്റെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും ടെൻ ഹാഗും തമ്മിൽ കരാർ ധാരണയിൽ എത്തി എന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ ഉണ്ടായിരുന്നു.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു, ഐ എസ് എല്ലിൽ ഉണ്ടായിരുന്ന 7 പേർ സ്ക്വാഡിൽ

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുനത്. ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായ ഏഴ് താരങ്ങൾ സ്ക്വാഡിൽ ഉൾപ്പെടുന്നു. സച്ചിൻ സുരേഷ്, മുഹീത്, ആയുഷ്, സഞ്ജീവ് സ്റ്റാലിൻ, ബിജോയ്, ഗിവ്സൺ, വിൻസി ബരെറ്റോ എന്നീ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായിരുന്ന താരങ്ങൾ ഡെവലപ്മെന്റ് ലീഗിലും ഉണ്ട്.

നിരവധി മലയാളി യുവ ടാലന്റുകളും ടീമിന്റെ ഭാഗമായുണ്ട്‌. റോഷൻ ജിജി, ശ്രീകുട്ടൻ, എബിൻ ദാസ് തുടങ്ങി മലയാളികൾ ഉറ്റു നോക്കുന്ന താരങ്ങൾ സ്ക്വാഡിന്റെ ഭാഗമാണ്. ഏപ്രിൽ 15 മുതലാണ് ലീഗ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഏപ്രിൽ 16ന് ആദ്യ മത്സരത്തിൽ ഹൈദരബാദിനെ നേരിടും. ടൂർണമെന്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ക്ലബുകൾക്ക് ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാം.

തോമസ് ഷോർസ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. അസിസ്റ്റന്റ് പരിശീലകൻ ടി ജി പുരുഷോത്തമനും ടീമിനൊപ്പം ഉണ്ട്.

ഫൈസൽ അലി മൊഹമ്മദൻസിൽ നിന്ന് ബെംഗളൂരു എഫ് സിയിലേക്ക്

21കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫൈസൽ അലിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കും. മൊഹമ്മദൻസിനായി ഐലീഗിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന താരം അടുത്ത സീസൺ തുടക്കം മുതം ബെംഗളൂരുവിനൊപ്പം ഐ എസ് എൽ കളിക്കും. അടുത്ത മാസത്തോടെ മൊഹമ്മദൻസുമായുള്ള ഫൈസൽ അലിയുടെ കരാർ അവസാനിക്കും. അത് കഴിഞ്ഞാകും താരം ഐ എസ് എൽ ക്ലബിനൊപ്പം ചേരുക.

അവസാന രണ്ട് ഐ-ലീഗിലും മുഹമ്മദൻ എസ്‌സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ-ലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. മൊഹമ്മദൻസിൽ എത്തും മുമ്പ് അദ്ദേഹം സതേൺ സമിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്.

“ഈ പ്രകടനം ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത അർഹിക്കുന്നില്ല” – റാഗ്നിക്ക്

ഇന്നലെ എവർട്ടണോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യത മങ്ങിയിരിക്കുകയാണ്. എന്നാൽ ഈ പ്രകടനം ആണ് യുണൈറ്റഡ് കാഴ്ചവെക്കുന്നത് എങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഞങ്ങൾ അർഹിക്കുന്നില്ല എന്ന് അവരുറെ പരിശീലകൻ റാൾഫ് റാഗ്നിക്ക് പറഞ്ഞു.

ഞങ്ങൾ ഇവിടെ കളിച്ചത് പോലെ കളിക്കുകയാണെങ്കിൽ ഞങ്ങൾ ചാമ്പ്യൻസ് ലീഗ് യോഗ്യത അർഹിക്കുന്നില്ല, റാഗ്നിക്ക് പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കളിക്കാർ കൂടുതൽ കഷ്ടപ്പെടണം. ഇത്തരം മത്സരങ്ങളിൽ 95 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഒരു ഗോൾ നേടാൻ എങ്കിലും ആകണം. അദ്ദേഹം പറഞ്ഞു.

ബേൺലിക്കെതിരെ മൂന്ന് ഗോളുകൾ വഴങ്ങിയ ടീമിനെതിരെ നിങ്ങൾ സ്കോർ ചെയ്തില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനാവില്ല,” അദ്ദേഹം നിരാശയോടെ പറഞ്ഞു.

ആരാധകന്റെ ഫോൺ തകർത്തതിന് ക്രിസ്റ്റ്യാനോ മാപ്പു പറഞ്ഞു

എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടിച്ച് താഴെ ഇടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ക്രിസ്റ്റ്യാനോ പരസ്യമായി മാപ്പ് പറഞ്ഞു. എവർട്ടണ് എതിരായ പരാജയത്തിന്റെ നിരാശയോടെ റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് പോകവെ ആയിരുന്നു ഒരു പ്രകോപനവും ഇല്ലാതെ ഒരു യുവ ആരാധകന്റെ കയ്യിലെ ഫോൺ ക്രിസ്റ്റ്യാനോ ഇടിച്ചു താഴെ ഇട്ടത്‌.

https://twitter.com/mrfc100/status/1512892543196880897?t=Iu1qPXivdTK5VhzAhFynoA&s=19
ഫുട്ബോൾ കളത്തിൽ ഒരുപാട് വികാരങ്ങളെ നേരിടുന്നവരാണ് ഫുട്ബോൾ താരങ്ങൾ എന്നും അത് എളുപ്പം അല്ലെന്നും പറഞ്ഞ റൊണാൾഡോ ഞങ്ങൾ യുവാക്കൾക്ക് മാതൃക ആവേണ്ടവരും അത് കൊണ്ട് തന്നെ ക്ഷമയോടെ നിക്കേണ്ടതുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. താൻ ആരാധകനോട് മാപ്പു പറയുന്നു എന്നും ആരാധകന് ഓൾഡ്ട്രാഫോർഡിൽ ഒരു മത്സരം കളിക്കാൻ അവസരം ഉണ്ടാക്കാമെന്നും റൊണാൾഡോ പറഞ്ഞു.

എന്നാൽ ലോകഫുട്ബ്ബോളിലെ തന്നെ ഏറ്റവും വലിയ വ്യക്തിത്വങ്ങളിൽ ഒന്നായ റൊണാൾഡോയിൽ നിന്ന് ഇങ്ങനെ ഒരു മോശം പെരുമാറ്റം ഉണ്ടായത് വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്. ഒരു മാപ്പ് കൊണ്ട് ഈ പ്രതിഷേധം തീരില്ല എന്നാണ് ഫുട്ബോൾ ആരാധകർ പറയുന്നത്

പ്രീമിയർ ലീഗിൽ ഇന്ന് അതിനിർണായക പോരാട്ടം, ലിവർപൂൾ ഇന്ന് മാഞ്ചസ്റ്ററിൽ സിറ്റിക്ക് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കിരീട പോരാട്ടത്തിൽ ഏറെ നിർണായകമാകുന്ന മത്സരമാണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ഇന്ന് രണ്ടാമതുള്ള ലിവർപൂളിനെ നേരിടും. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് 73 പോയിന്റും ലിവർപൂളിന് 72 പോയിന്റുമാണ് ഉള്ളത്. ഇനി ആകെ അവശേഷിക്കുന്നത് 8 മത്സരങ്ങളും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ഇരുടീമുകൾക്കും അതിനിർണയാകമാകും.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം വിജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ ക്ലോപ്പിന് അത്ര നല്ല റെക്കോർഡ് ഇല്ല എന്നത് സിറ്റിക്ക് ഇന്ന് മുൻതൂക്കം നൽകുന്നു. പക്ഷെ ലിവർപൂളിന്റെ ഇപ്പോഴത്തെ ഫോം ആരെയും തോൽപ്പിക്കാൻ ആകുന്നതാണ്. ജോട, ലൂയിസ്, മാനെ, സലാ, ഫർമീനോ എന്നിവർ അടങ്ങുന്ന അറ്റാക്കിംഗ് നിര തന്നെയാണ് ലിവർപൂളിന്റെ കരുത്ത്.

യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാകും ഇന്നത്തേത്. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ നെറ്റ്വർക്കിലും കാണാം.

രാംകോ കേരള പ്രീമിയര്‍ ലീഗ്: കിരീടപ്പോരാട്ടം ഇന്ന് കോഴിക്കോട്

ഗോള്‍ഡന്‍ ത്രെഡ്‌സ്-കെഎസ്ഇബി മത്സരം വൈകിട്ട് 3.30ന്

കോഴിക്കോട്: ലീഗിലെ കന്നി കിരീടം ലക്ഷ്യമിട്ട് ഗോള്‍ഡന്‍ ത്രെഡ്‌സും, കഴിഞ്ഞ തവണ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാന്‍ കെഎസ്ഇബിയും ഇറങ്ങുമ്പോള്‍ രാംകോ കേരള പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ പോരാട്ടം തീപാറും. മത്സരം ഇന്ന് (ഞായര്‍) വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍. ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയെന്ന റെക്കോഡുമായെത്തിയ സാറ്റ് തിരൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് ലീഗ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ചത്. കെഎസ്ഇബി, ലീഗില്‍ അപരാജിതരായി കുതിച്ച ബാസ്‌കോ ഒതുക്കുങ്ങലിനെ 2-1ന് മറികടന്നാണ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഇറങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. മാര്‍ച്ച് 13ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ത്രെഡ്‌സിന്റെ തോല്‍വി. കലാശക്കളിക്ക് ഇഇറങ്ങുമ്പോള്‍ ആ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ലക്ഷ്യവും ത്രെഡ്‌സിനുണ്ട്. മധ്യനിരയില്‍ കളിമെനയുന്ന ഒത്തറേസിയാണ് ത്രെഡ്‌സിന്റെ കുന്തമുന. 11 ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള ഘാന സ്‌ട്രൈക്കര്‍ ഇസ്ഹാഖ് നുഹു സെയ്ദുവും ടീമിന്റെ കരുത്താണ്. സാറ്റിനെതിരെ മികച്ച പ്രകടനം നടത്തിയ ഗോളി മനോബിനും മികച്ച ഫോമിലായാല്‍ വിജയം എളുപ്പമാവുമെന്ന് ടീം കണക്കുകൂട്ടുന്നു. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍മാരായിരുന്നു ത്രെഡ്‌സ്. 2018-19 സീസണിലാണ് ടീം കെപിഎല്‍ വഴി തിരിച്ചുവരവ് നടത്തിയത്.

2017ലെ കെപിഎല്‍ ചാമ്പ്യന്‍മാരായ കെഎസ്ഇബി സീസണിലുടനീളം ഫുള്‍ ചാര്‍ജിലായിരുന്നു. ഇന്ന് കിരീടം ചൂടാനായാല്‍ കഴിഞ്ഞ ഫൈനലില്‍ ഗോകുലത്തിനെതിരായ തോല്‍വി കൂടി ബോര്‍ഡ് ടീമിന് മറക്കാം. നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലത്തെ ഉള്‍പ്പെടെ തോല്‍പ്പിച്ച് അപരാജിതരായി മുന്നേറിയ ബാസ്‌കോയെ സെമിയില്‍ വീഴ്ത്തിയത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ത്രെഡ്‌സിന്റെ നുഹുവിനൊപ്പമുള്ള എം.വിഘ്‌നേഷ്, ഇതുവരെ ആറ് ഗോളുകള്‍ കണ്ടെത്തിയ നിജോ ഗില്‍ബെര്‍ട്ട് എന്നിവരാണ് ടീമിന്റെ ആക്രമണം നയിക്കുന്നത്. ഇന്ന് ജയിച്ചാല്‍ എസ്ബിഐയുടെയും ഗോകുലത്തിന്റെയും രണ്ട് കെപിഎല്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനും കെഎസ്ഇബിക്ക് കഴിയും.

ഫൈനല്‍ മത്സരം സ്‌പോര്‍ട്‌സ്‌കാസ്റ്റ് ഇന്ത്യയുടെ യുട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

https://www.youtube.com/c/SportsCastIndia

യുവന്റസ് വിജയവഴിയിലേക്ക് തിരികെയെത്തി

സീരി എയിൽ യുവന്റസ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് എവേ മത്സരത്തിൽ കലിയരിയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു വിജയം. പത്താം മിനുട്ടിൽ ജാവീ പെഡ്രോ ആണ് കലിയരിക്ക് ലീഡ് നൽകിയത്. 23ആം മിനുട്ടിൽ റബിയോയിലൂടെ ഒരു ഗോൾ യുവന്റസ് മടക്കി എങ്കിലും നിഷേധിക്കപ്പെട്ടു.

ആദ്യ പകുതിയുടെ അവസാനം ഡിലിറ്റ് ആണ് യുവന്റസിന് സമനില നൽകിയത്. 75ആം മിനുട്ടിൽ വ്ലാഹോവിചിന്റെ ഗോളാണ് യുവന്റസിന് വിജയം നൽകിയത്. ഈ വിജയത്തോടെ യുവന്റസ് 32 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി നാലാമത് നിൽക്കുകയാണ്.

Exit mobile version