ഇന്നലെ കോഹ്ലി ഫോമിലേക്ക് തിരികെയെത്തിയത് ക്രിക്കറ്റ് ആരാധകർക്ക് ആകെ സന്തോഷം നൽകിയിരുന്നു. ഇന്നലത്തെ ഇന്നിങ്സോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്കായി 7000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി മാറി. ഇന്നലെ 57-ാം റൺസ് നേടിയപ്പോൾ ആയിരുന്നു കോഹ്ലി ചരിത്രം കുറിച്ചത്. കോഹ്ലിയാണ് ഐ പി എല്ലിലെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനും. കോഹ്ലിക്ക് ഐ പി എല്ലിൽ 6411 റൺസ് ഉണ്ട്. ശിഖർ ധവാൻ (6,205), രോഹിത് ശർമ (5,877), ഡേവിഡ് വാർണർ (5,876), സുരേഷ് റെയ്‌ന (5,528), എ ബി ഡിവില്ലിയേഴ്സ് (5,162) എന്നിവർ ആണ് കോഹ്ലിക് പിറകിൽ ഉള്ളത്.
Author: Newsroom
മറ്റൊരു വൻ സൈനിങ് കൂടെ, ഡേവിഡ് വില്യംസെയും മുംബൈ സിറ്റി സ്വന്തമാക്കി
മുംബൈ സിറ്റി കാശെറിഞ്ഞ് വൻ ടീം ഒരുക്കകയാണ്. കഴിഞ്ഞ സീസണിലെ നിരാശ തീർക്കാൻ ശ്രമിക്കുന്ന മുംബൈ സിറ്റി കഴിഞ്ഞ ദിവസം ഗ്രെഗ് സ്റ്റുവർടിനെ സ്വന്തമാക്കിയിരുന്നു. ഇന്ന് അവർ മോഹൻ ബഗാൻ താരം ഡേവിഡ് വില്യംസിനെയും സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് ഡേവിഡ് വില്യംസ് മുംബൈ സിറ്റിയിൽ എത്തുന്നത്.
അവസാന മൂന്ന് സീസണിലും എ ടി കെയുടെ ഒപ്പം ഡേവിഡ് വില്യംസ് ഉണ്ടായിരുന്നു. രണ്ട് സീസൺ മുമ്പ് എടി കെ യെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ഡേവിഡ് വില്യംസ്. എന്നാൽ കഴിഞ്ഞ സീസണിൽ വില്യംസിന് അധികം അവസരം ലഭിച്ചിരുന്നില്ല. പലപ്പോഴും ബെഞ്ചിൽ ആയിരുന്നു. ഇതാണ് താരം ക്ലബ് വിടാൻ കാരണം
34കാരനായ താരം കഴിഞ്ഞ മൂന്ന് സീസണിലായി എ ടി കെയ്ക്ക് വേണ്ടി 17 ഗോളുകളും ഒപ്പം 8 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 55 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്.
ബെർണഡെസ്കി യുവന്റസ് വിടും
യുവന്റസിന്റെ മധ്യനിര താരം ബെർണഡെസ്കി ക്ലബ് വിടുമെന്ന് വാർത്തകൾ. ഈ സീസൺ അവസാനത്തോടടെ താരത്തെ യുവന്റസിലെ കരാർ അവസാനിക്കും. ഇനി കരാർ പുതുക്കേണ്ട എന്നാണ് യുവന്റസ് തീരുമാനം എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. അവസാന സീസണുകളിൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവെക്കാൻ ബെർണഡെസ്കിക്ക് ആയിരുന്നില്ല.
താരത്തെ വിൽക്കാൻ നേരത്തെ യുവന്റസ് ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല. 28കാരനായ ബെർണഡെസ്കി 2017മുതൽ യുവന്റസിൽ ഉണ്ട്.
റിലഗേഷൻ പോരാട്ടം അവസാന ദിവസത്തിലേക്ക്, ബേർൺലിക്കും ലീഡ്സിനും 35 പോയിന്റ്!!
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം അവസാന ദിവസത്തേക്ക് നീളും. ഇന്ന് ബേർൺലി ആസ്റ്റൺ വില്ലയുമായി സമനിലയിൽ പിരിഞ്ഞതോടെ റിലഗേഷൻ പോരാട്ടം തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് ബേർൺലിയും ആസ്റ്റൺ വില്ലയും 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ബാർൺസ് ആണ് ബേർൺലിക്ക് ലീഡ് നൽകിയത്.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ എഡു ബുയെന്ദിയയിലൂടെ വില്ല സമനില നേടി. ഈ സമനില നേടിയ ബേർൺലി 37 മത്സരത്തിൽ 35 പോയിന്റുമായി 17ആം സ്ഥാനത്ത് ആണ്. ലീഡ്സ് യുണൈറ്റഡിനും 35 പോയിന്റ് ആണുള്ളത്. അവർ 18ആം സ്ഥാനത്ത് റിലഗേഷൻ സോണിലും നിൽക്കുന്നു. ലീഡ്സിന് ഗോൾ ഡിഫറൻസ് വളരെ കുറവാണ്. അതു കൊണ്ട് തന്നെ അവർക്ക് അടുത്ത് മത്സരത്തിൽ ബേർൺലി പോയിന്റ് നഷ്ടപ്പെടുത്തിയാലെ പ്രതീക്ഷയുള്ളൂ.
ലീഡ്സ് അവസാന മത്സരത്തിൽ എവേ മാച്ചിൽ ബ്രെന്റ്ഫോർഡിനെയും ബേർൺലി ഹോം മത്സരത്തിൽ ന്യൂകാസിലിനെയും ആണ് നേരിടേണ്ടത്. നോർവിചും വാറ്റ്ഫോർഡും നേരത്തെ തന്നെ റിലഗേറ്റശ് ആയിരുന്നു.
അത്ഭുത തിരിച്ചുവരവ്!! എവർട്ടൺ പ്രീമിയർ ലീഗിൽ തന്നെ തുടരും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് എവർട്ടൺ എങ്ങോട്ടുമില്ല. ഇന്ന് അതിനിർണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ അത്ഭുത തിരിച്ചുവരവ് നടത്തിയാണ് ലമ്പാർഡും ടീമും റിലഗേഷൻ ആവില്ല എന്ന് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച എവർട്ടണ് 3-2ന്റെ വിജയം സ്വന്തമാക്കുക ആയിരുന്നു.
21ആം മിനുട്ടിൽ മറ്റേറ്റയും 36ആം മിനുട്ടിൽ ജോർദൻ അയുവും നേടിയ ഗോളിൽ ആയിരുന്നു ഗുഡിസൻ പാർക്കിൽ ക്രിസ്റ്റൽ പാലസ് 2 ഗോളിനു മുന്നിൽ എത്തിയത്. രണ്ടാം പകുതിയിലാണ് എവർട്ടന്റെ തിരിച്ചടി വന്നത്. 54ആം മിനുട്ടിൽ സെന്റർ ബാക്ക് മൈക്കിൽ കീനിലൂടെ ആദ്യ ഗോൾ. 75ആം മിനുട്ടിൽ റിച്ചാർലിസനിലൂടെ സമനില. സ്കോർ 2-2. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം.
85ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ഒരു ഹെഡറിലൂടെ കാൾവട്ട് ലൂയിൻ എവർട്ടന്റെ വിജയ ഗോൾ. സ്കോർ 3-2. ആരാധകർ സന്തോഷം കൊണ്ട് പിച്ച് കൈക്കലാക്കിയ നിമിഷം.
ഈ വിജയത്തോടെ എവർട്ടണ് 37 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. ഇനി ലീഡ്സ് യുണൈറ്റഡ് അവസാന മത്സരത്തിൽ വിജയിച്ചാലും എവർട്ടണൊപ്പം എത്തില്ല. ഇനി റിലഗേഷൻ പോരാട്ടം ബേർൺലിയും ലീഡ്സും തമ്മിലാകും.
ആഷിഖിന് പകരം പ്രബീർ ദാസ് ബെംഗളൂരു എഫ് സിയിലേക്ക് എത്താൻ സാധ്യത
ആഷിഖ് കുരുണിയനെ എ ടി കെ കൊൽക്കത്ത സ്വന്തമാക്കുന്നതിന് പകരമായി ബെംഗളൂരു എഫ് സിയിലേക്ക് പ്രബീർ ദാസ് പോകുമെന്ന് സൂചന. എ ടി കെ കൊൽക്കത്തയ്ക്ക് 2015 മുതൽ ഉള്ള പ്രബീർ ദാസ് ക്ലബ് മാറാൻ സമ്മതിച്ചതായാണ് അഭ്യൂഹങ്ങൾ.
പ്രബീർ ദാസിന് മോഹൻ ബഗാനിൽ ഒരു വർഷത്തെ കരാർ കൂടെ ബാക്കിയുണ്ട്. ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമാണ് പ്രബീദ് ദാസ്. ഇതുവരെ 86 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
പ്രബീറിന്റെ ട്രാൻസ്ഫർ നടന്നാലും ഇല്ലെങ്കിൽ ആഷിഖിനെ സ്വന്തമാക്കാൻ ഉറച്ചാണ് മോഹൻ ബഗാൻ നിൽക്കുന്നത്
ആഷിഖ് കുരുണിയൻ എ ടി കെ മോഹൻ ബഗാനിലേക്ക് അടുക്കുന്നു
മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ എ ടി കെ മോഹൻ ബഗാനിലേക്ക് അടുക്കുന്നു. ആഷിഖും മോഹൻ ബഗാനും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനായി മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിൽ ചർച്ചകൾ നടത്തുകയാണ്. ആ ചർച്ചകളിം അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ മോഹൻ ബഗാൻ ജേഴ്സിയിൽ ആഷിഖിനെ കാണാൻ ആണ് സാധ്യത.
24കാരനായ താരം 2019 മുതൽ ബെംഗളൂരു എഫ് സിയിൽ ഉണ്ട്. ഒരു വർഷത്തെ കരാർ കൂടെ ബെംഗളൂരു എഫ് സിയിൽ ബാക്കിയിരിക്കെ ആണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. പൂനെ സിറ്റിയുടെ താരമായിരുന്ന ആഷിഖിനെ 2019ൽ 70 ലക്ഷത്തോളം ട്രാൻസ്ഫർ തുക നൽകി ആയിരുന്നു ബെംഗളൂരു എഫ് സി എത്തിച്ചത്.
പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ആഷിഖ്. പിന്നീട് ആ അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ഐ എസ് എൽ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതൽ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. ഐ എസ് എല്ലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിക് ബെംഗളൂരുവിൽ വിങ് ബാക്കായാണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്.
ഇന്ത്യയുടെ അഭിമാനം!! നിഖത് സറീൻ ലോക ചാമ്പ്യൻ!!
തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വനിതാ ലോക ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ വ്യാഴാഴ്ച നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോൽപ്പിച്ച് ഇന്ത്യയുടെ നിഖത് സരീൻ സ്വർണം നേടി. മേരി കോം, സരിതാദേവി, ജെന്നി ആർഎൽ, ലേഖ കെസി എന്നിവർക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്‌സറായി സറീൻ മാറി. 25 കാരിയായ സറീന മുൻ ജൂനിയർ യൂത്ത് ലോക ചാമ്പ്യനാണ്.
ഫൈനലിൽ തായ്‌ലൻഡ് എതിരാളിക്കെതിരെ മിന്നും പോരാട്ടം നടത്തിയാണ് സറീൻ സ്വർണമെഡൽ സ്വന്തമാക്കിയത്. നേരത്തെ സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ 5-0ന് തോൽപ്പിച്ചാണ് സറീന് ഫൈനലിൽ കടന്നത്.
മറ്റ് രണ്ട് ഇന്ത്യൻ ബോക്‌സർമാരായ മനീഷ (57 കിലോഗ്രാം), പർവീൺ (63 കിലോഗ്രാം) എന്നിവർ വെങ്കലം നേടിയിരുന്നു.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പര്യ്ക്കായുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു
ശ്രീലങ്കയ്ക്ക് എതിരായ ടി20 ഏകദിന പരമ്പരക്കായുള്ള പാകിസ്താൻ വനിതാ ടീം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ഗുൽ ഫിറോസ, ലെഗ് സ്പിന്നർ തുബ ഹസൻ എന്നിർ ആദ്യമായി പാകിസ്താൻ ടി20 ടീമിൽ ഇടം നേടി. ഫിറോസ ഏകദിന ടീമിലും ഉണ്ട്. ഏകദിന ടീമിൽ പുതുമുഖമായി സദാഫ് ഷമാസും ഇടം നേടിയിട്ടുണ്ട്.
മെയ് 24നാണ് 3 മത്സരമുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഏകദിന പരമ്പരയും ആരംഭിക്കും. എല്ലാ മത്സരങ്ങളും കറാച്ചിയിൽ വെച്ചാണ് നടക്കുന്നത്.
T20 Squad;
Bismah Maroof (capt), Aiman Anwer, Aliya Riaz, Anam Amin, Ayesha Naseem, Diana Baig, Fatima Sana, Gull Feroza (wk), Iram Javed, Kainat Imtiaz, Muneeba Ali (wk), Nida Dar, Omaima Sohail, Sadia Iqbal and Tuba Hassan.
ODI squad:
Bismah Maroof (captain), Aiman Anwer, Aliya Riaz, Anam Amin, Diana Baig, Fatima Sana, Ghulam Fatima, Gull Feroza, Muneeba Ali (wk), Nida Dar, Omaima Sohail, Sadaf Shamas, Sadia Iqbal, Sidra Ameen, and Sidra Nawaz (wk).
ഐ പി എൽ ഫൈനൽ തുടങ്ങാൻ വൈകും
ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ന്റെ ഫൈനൽ തുടങ്ങാൻ വൈകും. മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനല സമാപന ചടങ്ങ് കാരണം 7.30ന് നടക്കുന്ന കളി 8 മണിക്ക് മാത്രമെ ആരംഭിക്കുകയുള്ളൂ. ബോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടുന്ന സമാപന ചടങ്ങ് 6.30ന് ആരംഭിക്കും. 7.30നാകും ടോസ് നടക്കുക.
കോവിഡ് വന്നതിന് ശേഷം ആദ്യമായാണ് ഐ പി എല്ലിൽ സമാപന ചടങ്ങ് നടക്കുന്നത്.
ഷോറിഫുൾ ഇസ്ലാം ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഇനി കളിക്കില്ല
കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ഇടംകൈയ്യൻ പേസഎ ഷോറിഫുൾ ഇസ്‌ലാം കളിക്കില്ല. ടീം ഫിസിയോ ബൈജെദുൽ ഇസ്‌ലാം വ്യാഴാഴ്ച ഇത് സ്ഥിരീകരിച്ചു. കസുൻ രജിതയുടെ ഷോർട്ട് ഡെലിവറി ഗ്ലൗസിൽ തട്ടിയാണ് ഷോറിഫുളിന് പരിക്കേതത്.
നാലോ അഞ്ചോ ആഴ്ച കഴിയും ഷോറിഫുൾ പരിക്ക് മാറി എത്താൻ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയും ഷോറിഫുളിന് നഷ്ടമാകാൻ സാധ്യതയുണ്ട്.
ഒറിഗി ഉടൻ മിലാനിൽ മെഡിക്കൽ പൂർത്തിയാക്കും
ഒറിഗി ലിവർപൂൾ വിട്ട് എ സി മിലാനിൽ എത്തും
ലിവർപൂളിന്റെ സ്ട്രൈക്കറായ ഒറിഗി ക്ലബ് വിടുമെന്ന് ഉറപ്പായി. താരം എ സി മിലാനിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ എത്തും. ഒറിഗി മിലാനിൽ ഉടൻ മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം മിലാനിൽ താരം കരാർ ഒപ്പുവെക്കുകയും ചെയ്യും.
തന്റെ ലിവർപൂൾ കരാർ ഒരു സീസൺ കൂടി നീട്ടുന്നതിന് ആവശ്യമായ മത്സരങ്ങളുടെ എണ്ണം ഒറിഗി പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ട് താരത്തിന് ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആകും.
പ്രതിവർഷം 4 മില്യൺ യൂറോ വേതനമുള്ള കരാർ താരം മിലാനിൽ ഒപ്പിടും. 27കാരനായ താരം 2014 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. പല നിർണായക ഗോളുകളും ലിവർപൂളിനായി നേടിയിട്ടുള്ള താരമാണ് ഒറിഗി. ലിവർപൂളിനൊപ്പം അഞ്ച് കിരീടങ്ങൾ ഒറിഗി നേടിയിട്ടുണ്ട്.