ഒറിഗി ഉടൻ മിലാനിൽ മെഡിക്കൽ പൂർത്തിയാക്കും

ഒറിഗി ലിവർപൂൾ വിട്ട് എ സി മിലാനിൽ എത്തും

ലിവർപൂളിന്റെ സ്ട്രൈക്കറായ ഒറിഗി ക്ലബ് വിടുമെന്ന് ഉറപ്പായി. താരം എ സി മിലാനിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ എത്തും. ഒറിഗി മിലാനിൽ ഉടൻ മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം മിലാനിൽ താരം കരാർ ഒപ്പുവെക്കുകയും ചെയ്യും.

തന്റെ ലിവർപൂൾ കരാർ ഒരു സീസൺ കൂടി നീട്ടുന്നതിന് ആവശ്യമായ മത്സരങ്ങളുടെ എണ്ണം ഒറിഗി പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ട് താരത്തിന് ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആകും.

പ്രതിവർഷം 4 മില്യൺ യൂറോ വേതനമുള്ള കരാർ താരം മിലാനിൽ ഒപ്പിടും. 27കാരനായ താരം 2014 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. പല നിർണായക ഗോളുകളും ലിവർപൂളിനായി നേടിയിട്ടുള്ള താരമാണ് ഒറിഗി. ലിവർപൂളിനൊപ്പം അഞ്ച് കിരീടങ്ങൾ ഒറിഗി നേടിയിട്ടുണ്ട്.

Exit mobile version