“ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകളിൽ ബ്രസീൽ ഉണ്ടാകും” കകാ

ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാകും ബ്രസീൽ എന്ന് ഇതിഹാസ താരം കകാ. ഞങ്ങൾക്ക് ഇത്തവണയും നല്ല ടീമുണ്ട്. വളരെ നല്ല താരങ്ങളുണ്ട്. പ്രധാന കാര്യം ബ്രസീൽ അവരുടെ പരിശീലകനെ നീണ്ട കാലം നിലനിർത്ത് എന്നാതാണ് എന്ന് കകാ പറഞ്ഞു. ഇത് ലോകകപ്പിൽ പ്രധാനമാകും.

ടിറ്റെയ്ക്ക് ലോകകപ്പിനായി ഒരുങ്ങാൻ നാലു വർഷം കിട്ടി. പല താരങ്ങളെയും കാണാനും ഉപയോഗിക്കാനും അദ്ദേഹത്തിനായി. ഇപ്പോൾ ഏതൊക്കെ താരങ്ങളെ ഏതൊക്കെ സന്ദർഭങ്ങളിൽ വിശ്വസിക്കാം എന്ന് ടിറ്റെക്ക് നന്നായി അറിയാം. കകാ പറയുന്നു. ലോകകപ്പിൽ ബ്രസീലിന് ഇത് വലിയ കരുത്ത് ആകുമെന്നും കകാ പറഞ്ഞു. അവസാനം ഏഷ്യയിൽ ലോകകപ്പ് നടന്നപ്പോൾ ആയിരുന്നു ബ്രസീൽ കിരീടം ഉയർത്തിയത്.

പി എസ് ജിയുമായും റയലുമായും കരാർ ധാരണയിൽ എത്തി എന്ന് എമ്പപ്പെയുടെ അമ്മ!!!

ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ വാർത്തയായി മാറിയിരിക്കുന്ന എമ്പപ്പെ ട്രാൻസ്ഫർ എന്താകുമെന്ന് അറിയാൻ ഏവരും കാത്തിരിക്കുകയാണ്. എമ്പപ്പെയുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ എമ്പപ്പയുടെ ഏജന്റും മാതാവുമായ ഫയ്സ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. കൊറ പ്ലസിന് നൽകിയ അഭിമുഖത്തിൽ തങ്ങൾ പി എസ് ജിയുമായും റയൽ മാഡ്രിഡുമായും കരാർ ധാരണയിൽ എത്തി എന്ന് എമ്പപ്പയുടെ അമ്മ പറഞ്ഞു.

പി എസ് ജിയുടെ കരാറും റയൽ മാഡ്രിഡിന്റെ കരാറും ഏകദേശം ഒരുപോലെയാണ് എന്ന് ഫയ്സ പറയുന്നു. റയൽ മാഡ്രിഡ് ഞങ്ങൾക്ക് ഇമേജ് റൈറ്റ്സ് പൂർണ്ണമായും നൽകുന്നുണ്ട്. പി എസ് ജി ആകട്ടെ അതിനു പകരം അതിനു തുല്യമാകുന്ന പണവും നൽകുന്നു. ഞങ്ങൾ രണ്ട് പേർ നൽകിയ കരാറിലും തൃപ്തരാണ്. ഇനി കാര്യങ്ങൾ എമ്പപ്പെ ആണ് തീരുമാനിക്കുക. ഫയ്സ പറഞ്ഞു.

ഈ വാരം അവസാനിക്കുന്നതോടെ എമ്പപ്പെ താൻ ഏത് ക്ലബിൽ പോകും എന്ന് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലിലേക്ക് പോകും എന്ന് പ്രതീക്ഷിച്ചിരുന്ന എമ്പപ്പെ ഇപ്പോൾ യുടേൺ എടുക്കുക ആണെന്ന് സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.

അനിരുദ്ധ് താപ ചെന്നൈയിനിൽ തന്നെ, 2024വരെയുള്ള പുതിയ കരാർ ഒപ്പുവെച്ചു

ചെന്നൈയിൻ എഫ് സിയുടെ യുവതാരം അനിരുദ്ധ് താപ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ് താപ. ചെന്നൈയിന്റെ പ്രധാന താരം കൂടിയായ താപ രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ ആണ് ചെന്നൈയിനിൽ ഒപ്പുവെച്ചത്‌. ഒഡീഷയുടെയും മോഹൻ ബഗാന്റെയും വലിയ ഓഫറുകൾ നിരസിച്ചാണ് താപ ചെന്നൈയിനിൽ കരാർ ഒപ്പുവെച്ചത്.

ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റനും ആണ് താപ. ഇതുവരെ ചെന്നൈയിനായി 101 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 6 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇനി മൂന്ന് മത്സരങ്ങൾ കൂടെ കളിച്ചാൽ ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി മാറും.

സാനിയ മിർസ ഫൈനലിൽ

ഫ്രാൻസിൽ സ്റ്റ്രാസ്ബർഗിൽ നടക്കുന്ന WTA 250 ടൂർണമെന്റിൽ സാനിയ മിർസ/ലൂസി ഹ്രദക്ക സഖ്യം ഫൈനലിലേക്ക് മുന്നേറി. അവർ ഇന്ന് മരോസവ/ക്രിസ്റ്റ്യൻ സഖ്യത്തെ നേരിട്ട സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്‌. 6-3, 6-3 എന്നായിരുന്നു സ്കോർ.

നേരത്തെ ക്വാർട്ടറിൽ നാദിയ കിചെനോക്/ റൊലുക ഒലാരു സഖ്യത്തെയും അതിനു മുമ്പ് കിചെനോക്/തെരേസ സഖ്യത്തെയും സാനിയ പരാജയപ്പെടുത്തിയിരുന്നു. 20220520 175150

ഓസ്ട്രേലിയക്ക് എതിരായ പരമ്പരക്ക് ഉള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ്, വൈറ്റ്-ബോൾ പരമ്പരകൾക്കുള്ള ടീമുകളെ ശ്രീലങ്ക പ്രഖ്യാപിച്ചു. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കാനാണ് ഓസ്‌ട്രേലിയ ശ്രീലങ്കയിൽ പര്യടനം നടത്തുന്നത്. ജൂൺ 7-ന് പരമ്പര ആരംഭിക്കും.

ടെസ്റ്റിനായി 24 അംഗ സ്ക്വാഡിനെയും ഏകദിന, ടി20 മത്സരങ്ങൾക്കായി 26 അംഗ ടീമിനെയും ശ്രീലനക് പ്രഖ്യാപിച്ചു. ദിമുത് കരുണരത്‌നെയാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്, വൈറ്റ് ബോൾ ടീമിന്റെ നായക ചുമതല ദസുൻ ഷനകയ്ക്കാണ്.

Sri Lanka provisional Test squad: Dimuth Karunaratne (c), Pathum Nissanka, Kamil Mishara, Oshada Fernando, Kusal Mendis, Angelo Mathews, Dhananjaya De Silva, Kamindu Mendis, Niroshan Dickwella, Dinesh Chandimal, Chamika Karunaratne, Ramesh Mendis, Mohamed Shiraz, Shiran Fernando, Dilshan Madushanka, Lahiru Kumara, Kasun Rajitha, Vishwa Fernando, Asitha Fernando, Jeffrey Vandersay, Lakshitha Rasanjana, Praveen Jayawickrama, Lasith Embuldeniya, Suminda Lakshan

Sri Lanka provisional ODI squad: Dasun Shanaka (c), Danushka Gunathilaka, Pathum Nissanka, Kusal Mendis, Charith Asalanka, Bhanuka Rajapaksa, Dhananjaya De Silva, Ashen Bandara, Dinesh Chandimal, Niroshan Dickwella, Janith Liyanage, Dunith Wellalage, Dhananjaya Lakshan, Sahan Arachchi, Wanindu Hasaranga, Chamika Karunaratne, Lahiru Madushanka, Ramesh Mendis, Dushmantha Chameera, Binura Fernando, Dilshan Madushanka, Lahiru Kumara, Kasun Rajitha, Jeffrey Vandersay, Maheesh Theekshana, Praveen Jayawickrama

Sri Lanka provisional T20I squad: Dasun Shanaka (c), Danushka Guanathilaka, Pathum Nissanka, Kusal Mendis, Charith Asalanka, Bhanuka Rajapaksa, Ashen Bandara, Niroshan Dickwella, Dunith Wellalage, Dhananjaya Lakshan, Sahan Aarachchi, Wanindu Hasaranga, Chamika Karunaratne, Lahiru Madushanka, Ramesh Mendis, Dushmantha Chameera, Binura Fernando, Matheesha Pathirana, Nuwan Thushara, Kasun Rajitha, Nipun Malinga, Lahiru Kumara, Jeffrey Vandersay, Maheesh Theekshana, Praveen Jayawickrama, Lakshan Sandakan

Tour schedule:

7 June: First T20I, Colombo
8 June: Second T20I, Colombo
11 June: Third T20I, Kandy
14 June: First ODI, Kandy
16 June: Second ODI, Kandy
19 June: Third ODI, Colombo
21 June: Fourth ODI, Colombo
24 June: Fifth ODI, Colombo
29 June-July 3: First Test, Galle
8-12 July: Second Test, Galle

ന്യൂസിലൻഡ് ക്യാമ്പിൽ കോവിഡ്

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബ്രൈറ്റണിൽ പരിശീലനം നടത്തുന്ന ന്യൂസിലൻഡ് ക്യാമ്പിൽ മൂന്ന് COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കളിക്കാരായ ഹെൻറി നിക്കോൾസും ബ്ലെയർ ടിക്‌നറും ബൗളിംഗ് കോച്ച് ഷെയ്ൻ ജുർഗൻസണും ആണ് വെള്ളിയാഴ്ച പോസിറ്റീവ് ആയത്. അഞ്ചു ദിവസം ഇവർ ഐസൊലേഷനിൽ പോകും. ന്യൂസിലൻഡ് ക്യാമ്പിലെ മറ്റുള്ളവർ എല്ലാം കോവിഡ് നെഗറ്റീവ് ആണ്. പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ജൂൺ 2നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.

ബൊറൂസിയ ഡോർട്മുണ്ട് പരിശീലകനെ പുറത്താക്കി

ഡോർട്മുണ്ടിന്റെ പരിശീലകൻ മാർകോ റോസിനെ ക്ലബ് പുറത്താക്കി. ആദ്യ സീസൺ തന്നെ കിരീടമില്ലാതെ അവസാനിച്ചതോടെയാണ് ക്ലബിന്റെ തീരുമാനം. ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ പരിശീലകനായിരുന്ന റോസ് 2021/22 സീസണിന്റെ തുടക്കത്തിൽ ആയിരുന്നു ബിവിബിയിൽ എത്തിയത്.

45-കാരനായ അദ്ദേഹം ഡോർട്ട്മുണ്ടിനെ 46 മത്സരങ്ങൾ പരിശീലിപ്പിച്ചു. 27 വിജവും, നാല് സമനിലയും 15 തോൽവിയും ആണ് അദ്ദേഹം നേടിയത്. ലീഗിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡോർട്മുണ്ടിന് കപ്പ് മത്സരങ്ങളിലും കാലിടറി. DFB കപ്പിൽ പ്രീക്വാർട്ടറിൽ വീണ ഡോർട്മുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. യൂറോപ്പ ലീഗിലും അവർ രക്ഷപ്പെട്ടില്ല.

എഡിൻ ടെർസിക് ആകും ഇനി ഡോർട്മുണ്ടിന്റെ പരിശീലകൻ എന്നാണ് റിപ്പോർട്ടുകൾ.

ലോക ഒന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തി പി വി സിന്ധു സെമി ഫൈനലിൽ

പി വി സിന്ധു തായ്ലാന്റ് ഓപ്പൺ സെമി ഫൈനലിൽ. ബാങ്കോക്കിൽ നടന്ന സൂപ്പർ 500 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പിവി സിന്ധു ലോക ഒന്നാം നമ്പർ താരം അകാനെ യമാഗുച്ചിയെ ആണ് പരാജയപ്പെടുത്തിയത്. ജാപ്പനീസ് താരത്തെ 51 മിനിറ്റിൽ 21-15, 20-22, 21-13 എന്ന സ്‌കോറിന് തകർത്താണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്.

നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ചെൻ യുഫെയ്‌നെയാണ് സിന്ധു സെമിയിൽ നേരിടുക. സമീപകാലത്ത് മികച്ച ഫോമിലുള്ള ചൈനീസ് താരത്തിനെതിരെ 6-4 എന്ന നല്ല റെക്കോർഡ് സിന്ധുവിനുണ്ട്.

റൂഡിഗർ ചെൽസിയോട് യാത്ര പറഞ്ഞു

റൂദിഗർ റയൽ മാഡ്രിഡിലേക്ക് തന്നെ, ഔദ്യോഗിക പ്രഖ്യാപനം ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം

ഈ സീസൺ അവസാനത്തോടെ ചെൽസി വിടും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച റൂദിഗർ ഇന്ന് ഔദ്യോഗികമായി ക്ലബിനോടും ആരാധകരോടും യാത്ര പറഞ്ഞു.

റയൽ മാഡ്രിഡിൽ ദീർഘകാല കരാർ തന്നെ ജർമ്മൻ താരം ഒപ്പുവെക്കും. ഫ്രീ ഏജന്റായ താരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും റൂദിഗർ റയലിന്റെ ഓഫർ സ്വീകരിക്കുക ആയിരുന്നു. താരത്തിന്റെ മെഡിക്കൽ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം റയൽ മാഡ്രിഡ് ഔദ്യോഗികമായി ഈ നീക്കം പ്രഖ്യാപിക്കും.

2017 മുതൽ ചെൽസി ടീമിൽ റൂദിഗർ ഉണ്ട്. അവസാന രണ്ട് സീസണുകൾ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. 29കാരനായ താരം മുമ്പ് റോമയ്ക്ക് ആയും സ്റ്റുറ്റ്ഗർടിനായും കളിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും റൂദിഗർ കളിച്ചിട്ടുണ്ട്.

എമ്പപ്പെയുടെ മനസ്സ് മാറ്റാനായി സ്വപന തുല്യമായ ഓഫറുമായി പി എസ് ജി

റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയ എമ്പപ്പയുടെ മനസ്സ് മാറ്റാനായി പി എസ് ജി ഫുട്ബോൾ ലോകത്ത് ഇതുവരെ കേട്ടിട്ടില്ലാത്ത ഓഫർ മുന്നോട്ട് വെച്ചിരിക്കുകയാണ്. പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറാകുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. കൂടാതെ കരർ ഒപ്പുവെച്ചാൾ 100 മില്യൺ യൂറോ അതായത് 820 കോടി രൂപ സൈനിംഗ് ബോണസുമായും എമ്പപ്പെക്ക് ലഭിക്കും.

എമ്പപ്പെയ്ക്ക് റയൽ നൽകുന്നതിന് ഇരട്ടിയോളം ആണ് ഈ തുക. എമ്പപ്പെയുടെ മാതാവുമായാണ് പി എസ് ജി കരാർ ചർച്ചകൾ നടത്തുന്നത്. എമ്പപ്പെ പി എസ് ജിയിൽ നിൽക്കാനുള്ള സാധ്യതകൾ കൂടി വരുന്നതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് ഡി മാർസിയോ തന്നെ ആയിരുന്നു എമ്പപെ റയൽ മാഡ്രിഡിലേക്ക് പോകും എന്ന് ഉറപ്പിച്ച് കൊണ്ട് വാർത്ത പുറത്ത് വിട്ടത്. എന്നാൽ പി എസ് ജിയുടെ പുതിയ ഓഫർ അവർ വരെ വാർത്ത മടി നൽകാൻ കാരണമായി.

ഫബ്രിസിയോ റൊമാനോ പറയുന്നത് ഞായറാഴ്ച എമ്പപ്പെ തന്റെ നീക്കത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കാൻ സാധ്യതയുണ്ട് എന്നാണ്.

ഡച്ച് ഗോൾ മെഷീൻ വിവിയനെ മിയദമെ ആഴ്സണലിൽ തന്നെ തുടരും

ഡച്ച് ഫോർവേേ വിവിയനെ മിയദമെയുടെ കരാർ ആഴ്സണൽ പുതുക്കി. മിയദെമെ ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ആണ് ഇതോടെ അവസാനമായത്. ഇംഗ്ലീഷ് വനിതാ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് 25കാരിയായ വിവിയനെ.
https://twitter.com/ArsenalWFC/status/1527567312118849536?t=Mp7B1yMRe5PQ3TuEr3c1OQ&s=19

2017-ൽ ബയേൺ മ്യൂണിക്കിൽ നിന്ന് ആയിരുന്നു വിവിയൻ ആഴ്സണലിൽ എത്തിയത്., 144 മത്സരങ്ങളിൽ നിന്ന് 117 ഗോളുകൾ ആഴ്സണലിനായി താരം നേടിയി. 2021/22 സീസണിൽ 39 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ താരം നേടിയിരുന്നു. 2018/19 സീസണിൽ എഫ്‌എ വനിതാ സൂപ്പർ ലീഗ് നേടിയ ആഴ്‌സനൽ ടീമിന്റെ ഭാഗമായിരുന്നു,ൽ. 2017/18 കാമ്പെയ്‌നിൽ എഫ്‌എ വിമൻസ് കോണ്ടിനെന്റൽ ടയേഴ്‌സ് ലീഗ് കപ്പ് ഉയർത്താനും ടീമിനെ സഹായിച്ചു.

2018/19, 2019/20 വർഷങ്ങളിൽ ഇംഗ്ലീഷ് വനിതാ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു. 2021-ൽ BBC വനിതാ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹോളണ്ടിനൊപ്പം 2017 ൽ യുവേഫ വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. .

“ഐ പി എൽ ഈ ലോകത്തെ ഏറ്റവും മികച്ച ലീഗ്, കെ കെ ആറിന് ഭദ്രമായി കൈകളിൽ ഏൽപ്പിച്ചാണ് പോകുന്നത്” – മക്കല്ലം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ പരിശീലകനായിരുന്ന മക്കുല്ലം താൻ ടീമിനെ നല്ല കയ്യിലേൽപ്പിച്ചാണ് പോകുന്നത് എന്ന് മക്കുല്ലം‌. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഐ പി എല്ലിലെ എന്റെ കാലം ഏറെ ഇഷ്ടപ്പെട്ടു. ഇതൊരു അത്ഭുതകരമായ ടൂർണമെന്റ് ആണ്, ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗാണ്. മക്കുല്ലം പറഞ്ഞു.

ഐ പി എൽ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകൾക്ക് അവസരങ്ങൾ സമ്മാനിക്കുന്നുണ്ട്. മക്കല്ലം പറഞ്ഞു.

ഈ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ര നല്ല സീസണല്ല. എങ്കിലു ഞങ്ങൾ കുറച്ച് മികച്ച ക്രിക്കറ്റ് കളിച്ചുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പറഞ്ഞു. ശ്രേയസിലെ നായകനെ ഞാൻ വിശ്വസിക്കുന്നുണ്ട്. ശ്രേയസിനും ഒപ്പമുള്ളവർക്കും ടീമിനെ മുന്നോട്ട് നയിക്കാൻ ആകും. നല്ല കൈകളിലാണ് ഞാൻ ടീമിനെ ഏൽപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു ‌

Exit mobile version