നാലാം സ്ഥാനം സ്പർസിന്, യൂറോപ്പ ലീഗിൽ ആഴ്സണൽ തൃപ്തിപ്പെടുക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ ആഴ്സണൽ ടോപ് 4ൽ നിന്ന് പുറത്ത്. ഇന്ന് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ആഴ്സണലിന്റെ ചിരവൈരികളായ സ്പർസ് നോർവിച് സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് സ്പർസ് നാലാം സ്ഥാനം സ്വന്തമാക്കുകയും ആഴ്സണൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായും വന്നത്. ഇന്ന് സ്പർസ് പരാജയപ്പെട്ടാൽ മാത്രം ആഴ്സണലിന് ചാൻസ് ഉണ്ടായിരുന്നുള്ളൂ. സ്പർസ് 5-0ന് നോർവിചിനെ തോൽപ്പിച്ചപ്പോൾ എവർട്ടണെ ആഴ്സണൽ 5-1ന് തോൽപ്പിച്ചു.

ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുമ്പോൾ ആഴ്സ്ണലിന് 66 പോയിന്റും സ്പർസിന് 68 പോയിന്റും ആയിരുന്നു. ആഴ്സണൽ എവർട്ടണ് എതിരെ മെല്ലെ തുടങ്ങിയപ്പോൾ മറുവശത്ത് സ്പർസ് നോർവിചിനെതിരെ 16ആം മിനുട്ടിൽ ലീഡ് എടുത്തു. കുലുസവേസ്കിയുടെ വക ആയിരുന്നു ഗോൾ.20220522 210101

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ 27ആം മിനുട്ടിൽ ലീഡ് എടുത്തു. എവർട്ടൺ സമ്മാനിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മാർട്ടിനെല്ലിയാണ് ആഴ്സണലിന് ലീഡ് നൽകിയത്. ഇതിനു പിന്നാലെ എങ്കിറ്റിയയിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിൽ ആയിരുന്നു ആഴ്സണലിന്റെ ഗോൾ.

സ്പർസ് അവരുടെ മത്സരത്തിൽ 32ആം മിനുട്ടിൽ കെയ്നിലൂടെ ലീഡ് ഇരട്ടിയാക്കി. 2-0നു മുന്നിൽ. സ്പർസ് ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു. ആഴ്സണൽ എവർട്ടണിൽ നിന്ന് ഒരു ഗോൾ വഴങ്ങി ആദ്യ പകുതി 2-1ന് അവസാനിപ്പിച്ചു ‌

രണ്ടാം പകുതിയിൽ സെഡെറികിലൂടെ ആഴ്സണൽ മൂന്നാം ഗോൾ കണ്ടെത്തി. ഗബ്രൊയേലിലൂടെ നാലാം ഗോളും ഒഡെഗാർഡിലൂടെ അഞ്ചാം ഗോളും വന്നു.

സ്പർസ് കുലുസവേസ്കിയിലൂടെ മൂന്നാം ഗോളും കണ്ടെത്തി.പിന്നെ സോണിന്റെ ഇരട്ട ഗോളുകൾ കൂടെ. സ്പർസ് 5 ഗോളിന് മുന്നിൽ.

ഈ വിജയത്തോടെ സ്പർസ് 71 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കോണ്ടെ പരിശീലകനായി സ്ഥാനം ഏൽക്കുമ്പോൾ 9ആം സ്ഥാനത്ത് ഉണ്ടായിരുന്ന ടീമാണ് സ്പർസ്. അവിടെ നിന്നാണ് അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. ആഴ്സണൽ ആകട്ടെ മൂന്ന് മത്സരങ്ങൾക്ക് മുമ്പ് സ്പർസിനെക്കാൾ രണ്ട് പോയിന്റ് മുന്നിലായിരുന്നു. അവിടെ നിന്നാണ് ടോപ് 4 കൈവിട്ടത്.

അത്ഭുതം മഹാത്ഭുതം ഈ മാഞ്ചസ്റ്റർ സിറ്റി!! ലിവർപൂളിന്റെ ക്വാഡ്രപ്പിളിൽ മണ്ണുവാരിയിട്ട് സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യൻസ്!!

അഞ്ചു വർഷത്തിന് ഇടയിലെ നാലാം കിരീടം

മാഞ്ചസ്റ്റർ സിറ്റി 3-2 ആസ്റ്റൺ വില്ല

ലിവർപൂൾ 3-1 വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഒരിക്കൽ കൂടെ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ കൈകളിലേക്ക്. കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടു പിറകിൽ ഉണ്ടായിരുന്ന ലിവർപൂളിനെ പിറകിൽ തന്നെ നിർത്തി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് കിരീടം ഉയർത്തിയത്‌. ഒരു അത്ഭുത മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് എതിരെ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം നേടിയാണ് സിറ്റി കിരീടം നേടിയത്. ലിവർപൂൾ അവരുടെ മത്സരത്തിൽ വോൾവ്സിനെ തോൽപ്പിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഇന്ന് അവസാന മത്സരത്തിന് ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും അവരവരുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ സിറ്റിക്ക് ഒരു പോയിന്റ് പിറകിൽ ആയിരുന്നു ലിവർപൂൾ. ലിവർപൂൾ ആൻഫീൽഡിൽ വോൾസിനെതിരെ രണ്ടാം മിനുട്ടിൽ തന്നെ പിറകിൽ പോയത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം ആയി. നെറ്റോയിലൂടെയാണ് ആൻഫീൽഡിനെ നിശബ്ദരാക്കി കൊണ്ട് വോൾവ്സ് ലീഡ് എടുത്തത്. അപ്പോൾ സിറ്റിക്ക് പോയിന്റ് 91. ലിവർപൂളിന് 89ഉം.

മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലക്ക് എതിരെ ഗോളവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. ലിവർപൂൾ ആകട്ടെ ഈ സമയം കൊണ്ട് ആൻഫീൽഡിൽ സമനില കണ്ടെത്തി. 24ആം മിനുട്ടിൽ സാഡിയോ മാനെയിലൂടെ ആയിരുന്നു ലിവർപൂളിന്റെ സമനില ഗോൾ. അവർ വീണ്ടും സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ.

ലിവർപൂൾ ലീഡ് നേടാൻ വേണ്ടി പോരാടുന്നതിന് ഇടയിൽ ഇത്തിഹാസ് സ്റ്റേഡിയത്തിൽ സ്റ്റീവൻ ജെറാഡിന്റെ ആസ്റ്റൺ വില്ല ലീഡ് നേടി. സിറ്റി ഞെട്ടി തരിച്ചു പോയ നിമിഷം. 37ആം മിനുട്ടിൽ മാറ്റി കാഷ് ആണ് ആസ്റ്റൺ വില്ലക്ക് ലീഡ് നൽകിയത്.

ഇതോടെ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും 90 പോയിന്റ് എന്നായി. അപ്പോൾ ഗോൾ ഡിഫറൻസിൽ സിറ്റി മുന്നിൽ. കളി ഇതേ നിലയിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിവർപൂൾ മാനെയിലൂടെ ലീഡ് എടുത്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് തൽക്കാലം സിറ്റിക്ക് ആശ്വാസമായി. പക്ഷെ ആശ്വാസം നീണ്ടു നിന്നില്ല. 69ആം മിനുട്ടിൽ മുൻ ലിവർപൂൾ താരം കൗട്ടീനോ ആസ്റ്റൺ വില്ലയെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. സിറ്റി കളി കൈവിട്ട നിമിഷം.

പക്ഷെ അപ്പോഴും മാഞ്ചസ്റ്റർ സിറ്റി ഗോൾ ഡിഫറൻസിൽ സിറ്റി ഒന്നാമത്. ലിവർപൂളിന് കിരീടം ഒരു ഗോളിന് മാത്രം അകലെ.

76ആം മിനുട്ടിൽ ഗുണ്ടോഗന്റെ ഹെഡറിൽ സിറ്റി ഒരു ഗോൾ മടക്കി. സ്കോർ 2-1. അപ്പോഴും സിറ്റിയുടെ മുന്നിൽ പണി ഏറെ ബാക്കി. രണ്ട് മിനുട്ടിനപ്പുറം സിറ്റിയുടെ സമനില ഗോൾ. റോഡ്രിയുടെ എഡ്ജ് ഓഫ് ദ ബോക്സിൽ നിന്നുള്ള ഷോട്ട് വലയിൽ. സ്കോർ 2-2. സിറ്റി ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിൽ. അപ്പോഴും ലിവർപൂൾ കിരീടം ഒരു ഗോൾ മാത്രം അകലെ.

ലിവർപൂളിന്റെ ക്വാഡ്രപ്പിൾ മോഹം തകർത്ത ഗോൾ വന്നത് 82ആം മിനുട്ടിൽ ആയിരുന്നു. വീണ്ടും ഗുണ്ടോഗന്റെ ഗോൾ. സബ്ബായി ഇറങ്ങി ഇരട്ട ഗോളുകൾ. സിറ്റി 3-2ന് മുന്നിൽ. ലിവർപൂൾ ജയിച്ചാലും പ്രശ്നമില്ല എന്ന അവസ്ഥയിൽ മാഞ്ചസ്റ്റർ സിറ്റി‌. കിരീടം ഉറപ്പിക്കാൻ ഇനി ഫൈനൽ വിസിൽ മാത്രം മതി എന്ന അവസ്ഥയിൽ.

മറുവശത്ത് ലിവർപൂൾ സലായിലൂടെ ഒരു ഗോൾ നേടി ലീഡിൽ എത്തി. പിന്നെ അവരുടെ പ്രാർത്ഥന ആസ്റ്റൺ വില്ലയുടെ ഒര് ഗോളിന് വേണ്ടിയായി. പക്ഷെ അത് വന്നില്ല. സിറ്റി ചാമ്പ്യന്മാരാവുകയും ചെയ്തു. റൊബേർട്സണിലൂടെ ഒരു ഗോൾ കൂടെ നേടിയ ലിവർപൂൾ 3-1ന്റെ വിജയം നേടി കളി അവസാനിപ്പിച്ചു.

ലിവർപൂളിന് 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്റും സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുമാണുള്ളത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്ററിന്റെ നീലകോട്ടയിലേക്ക് പോകുന്നത്. ലിവർപൂളിന്റെ ഇരുപതാം ലീഗ് കിരീടം എന്ന ആഗ്രഹവും ഒപ്പം ക്വാഡ്രപിൾ എന്ന സ്വപ്നവും ഇന്നത്തെ പരാജയത്തോടെ ഇല്ലാതായി.

സിറ്റിയുടെ എട്ടാം ലീഗ് കിരീടമാണ് ഇത്. അവസാന അഞ്ചു വർഷങ്ങൾക്ക് ഇടയിലെ നാലാം കിരീടവും. ഈ സീസണിലെ ആദ്യ കിരീമാണ് പെപിന് ഇത്. ഇന്ന് നിരാശയോടെ മടങ്ങുന്ന ലിവർപൂളിന് ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിലാകും ശ്രദ്ധ.

46ആമത് ജൂനിയർ ഫുട്ബോൾ, കാസർഗോഡ് ആലപ്പുഴയെ പരാജയപ്പെടുത്തി

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ ആതിഥേയരായ കാസർഗോഡിന് വിജയ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാസർഗോഡ് ആലപ്പുഴയെ ആണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളിനാന് എറണാകുളത്തിന്റെ വിജയം. ഇനാസ് കാസർഗോഡിനായി രണ്ട് ഗോളുകൾ നേടി. 9, 27 മിനുട്ടുകളിൽ ആയിരുന്നു ഇനാസിന്റെ ഗോളുകൾ. 57ആം മിനുട്ടിൽ മുഹമ്മദും കാസർഗോഡിനായി ഗോൾ നേടി.

63ആം മിനുട്ടിൽ സനു ജോൺസണും 90ആം മിനുട്ടിൽ ജിഷ്ണു പിയുമാണ് ആലപ്പുഴക്കായി ഗോൾ നേടിയത്. അടുത്ത റൗണ്ടിൽ എറണാകുളത്തെ ആകും കാസർഗോഡ് നേരിടുക.

ഹൈദരബാദിന് ടോസ്, അവസാന അംഗത്തിൽ നിരവധി മാറ്റങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് ടോസ് നേടി. പഞ്ചാബ് കിങ്സിനെതിരെ ബാറ്റ് ചെയ്യാൻ ആണ് ഹൈദരബാദ് തീരുമാനിച്ചത്. ടീമിൽ രണ്ട് മാറ്റങ്ങൾ ഹൈദരബാദ് വരുത്തിയിട്ടുണ്ട്. നടരാജനും കെയ്ൻ വില്യംസണും ഇന്ന് ടീമിൽ ഇല്ല പകരം ജഗദീഷ സുജിതും റൊമാരിയോയും ടീമിൽ എത്തി. നതാൻ എലിസ്, ഷാറൂഖാൻ, മങ്കദ് എന്നിർ ഇന്ന് പഞ്ചാബ് നിരയിൽ കളിക്കുന്നുണ്ട്.

Sunrisers Hyderabad XI: A Sharma, P Garg, R Tripathi, A Markram, N Pooran (wk), J Suchith, W Sundar, F Farooqi, B Kumar (c), Romario Shepherd, U Malik.

PBKS (Playing XI): Jonny Bairstow 🏴󠁧󠁢󠁥󠁮󠁧󠁿, Shikhar Dhawan, Liam Livingstone 🏴󠁧󠁢󠁥󠁮󠁧󠁿, Mayank Agarwal (c), Shahrukh Khan, Jitesh Sharma (w), Harpreet Brar, Nathan Ellis 🇦🇺, Prerak Mankad, Kagiso Rabada 🇿🇦, Arshdeep Singh.

ഫ്രഞ്ച് ഓപ്പൺ, ഡൊമിനിക് തീം ആദ്യ റൗണ്ടിൽ പുറത്ത്

രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റായിട്ടുഅ ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി‌. ബൊളീവിയയുടെ താരം ഹ്യൂഗോ ഡെലിയനോട് ആണ് തീം പരാജയപ്പെട്ടത്. 3-6, 4-6, 2-6 എന്നായിരുന്നു സ്കോർ. മുൻ ലോക മൂന്നാം നമ്പർ താരമായ തീം അവസാന കുറച്ച് കലാമായി മോശം ഫോമിലാണ്. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം 7 മത്സരങ്ങളും തോറ്റിരുന്നു. ഇന്ന് തീം 42 അൺ ഫോഴ്സിഡ് ആണ് വരുത്തിയത്.

മറ്റൊരു മത്സരത്തിൽ 18-ാം സീഡ് ഗ്രിഗോർ ദിമിത്രോവ്, ലോക 57-ാം നമ്പർ താരം അമേരിക്കയുടെ മാർക്കോസ് ജിറോണിനെ 6-1, 6-1, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി റോളണ്ട് ഗാരോസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിൽ, സഞ്ജു സാംസൺ ഇല്ല

ദക്ഷിണാഫ്രിക്കക്ക് എതിരായ ടി2 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനും വേണ്ടുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പേടിഎം ടി20 ഐ ഹോം പരമ്പരയ്ക്കായി 18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. സൺ റൈസേഴ്സ് ഹൈദരബാദിന്റെ പേസ് ബൗളർ ഉമ്രാൻ മാലിക് ഇന്ത്യം ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. അർഷദീപ്, ദിനേഷ് കാർത്തിക് എന്നിവരും സ്ക്വാഡിൽ എത്തി. കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്‌.

വിരാട് കോഹ്ലി, രോഹിത് ശർമ്മ, ബുമ്ര എന്നിവർക്ക് വിശ്രമം നൽകിം ജൂലായ് 1 മുതൽ 5 വരെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 17 അംഗ ടെസ്റ്റ് ടീമിൽ പുജാര ഇടം നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിലാണ്.

India’s Test squad: Rohit Sharma (Captain), KL Rahul (vice-captain) Shubman Gill, Virat Kohli, Shreyas Iyer, Hanuma Vihari, Cheteshwar Pujara, Rishabh Pant (wk), KS Bharat (wk), Ravindra Jadeja, Ravichandran Ashwin, Shardul Thakur, Mohd Shami, Jasprit Bumrah, Mohd Siraj, Umesh Yadav, Prasidh Krishna

India’s T20I squad: KL Rahul (Captain), Ruturaj Gaikwad, Ishan Kishan, Deepak Hooda, Shreyas Iyer, Rishabh Pant (vice-captain)(wk), Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Kuldeep Yadav, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും പത്താം വിജയം, ഗോകുലത്തിന് ഒപ്പം. ഇനി ഒരു മത്സരം മാത്രം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ പത്താം വിജയം. ഇന്ന് ഹാൻസ് വിമനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ദേവ്നെത സേതു എഫ് സിക്ക് ആയി ഇന്ന് രണ്ട് ഗോളുകൾ നേടി. 2ആം മിനുട്ടിലും 16ആം മിനുട്ടിലും ആണ് ദേവ്നെതയുടെ ഗോളുകൾ.

സന്ധ്യ, ലവണ്യ, രേണു, എലിസബത്ത് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഈ വിജയത്തോടെ സേതു എഫ് സിക്ക് 10 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായി. ഗോകുലം കേരളക്കും 30 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ ഒരു മത്സരം മാത്രമെ ബാക്കിയുള്ളൂ. ആ മത്സരത്തിൽ സേതു എഫ് സിയും ഗോകുലവും ആണ് നേർക്കുനേർ വരുന്നത്. അന്ന് ഗോകുലം സമനില എങ്കിലും നേടിയാൽ മെച്ചപ്പെട്ട ഗോൾഡിഫറൻസിൽ ഗോകുലം കിരീടം നേടും.

ലെവൻഡോസ്കിക്ക് വേണ്ടി ബാഴ്സലോണയുടെ ആദ്യ ഓഫർ

ലെവൻഡോസ്കിക്ക് വേണ്ടി ബാഴ്സലോണ ആദ്യ ഒഫർ സമർപ്പിച്ചു. 35 മില്യൺ യൂറോയുടെ ഓഫർ ആണ് ബാഴ്സലോണ സമർപ്പിച്ചത് എന്നാണ് വിവരങ്ങൾ. ബയേൺ ഇതിനേക്കാൾ വലിയ ട്രാൻസ്ഫർ തുക ആവശ്യപ്പെടുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. മാത്രമല്ല ലെവൻഡോസ്കിക്ക് പകരം ഒരു സ്ട്രൈക്കറെ ലഭിച്ചാൽ മാത്രമെ ബയേൺ അദ്ദേഹത്തെ പോകാൻ അനുവദിക്കൂ എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

ലെവൻഡോസ്കിയും ബാഴ്സലോണ ബയേൺ പ്രതിനിധികളും തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ട്. ബാഴ്സലോണ അല്ലാതെ വേറെ ഒരു ക്ലബിലും പോകാൻ ലെവൻഡോസ്കി ആഗ്രഹിക്കുന്നില്ല. ലെവൻഡോസ്കി താൻ ബയേൺ വിടാൻ ആഗ്രഹിക്കുന്നു എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലെവൻഡോസ്കിക്ക് ഒരു വർഷത്തെ കരാർ കൂടിയാണ് ബയേണിൽ ഉള്ളത്. ഈ സീസൺ അവസാനം ലെവൻഡോസ്കിയെ വിറ്റില്ല എങ്കിൽ ബയേണ് താരത്തെ ഫ്രീ ഏജന്റായി അടുത്ത സീസണിൽ നഷ്ടമാകും. 33കാരനായ താരം അവസാന 8 വർഷമായി ബയേണിൽ ആണ് കളിക്കുന്നത്.

സ്ട്രകോഷ ലാസിയോ വിട്ട് ഫുൾഹാമിലേക്ക്

ലാസിയോയുടെ ഗോൾ കീപ്പർ സ്ട്രകോഷ ലാസിയോ വിട്ട് ഫുൾഹാമിലേക്ക് എത്തുന്നു. ഫ്രീ ഏജന്റായ സ്ട്രകോഷ നാല് വർഷത്തെ കരാറിനല്ല് ഫുൾഹാകിലേക്ക് എത്താൻ സമ്മതിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. 27 കാരനായ അൽബേനിയൻ ഷോട്ട് സ്റ്റോപ്പർ അവസാന 10 വർഷമായി ലാസിയോക്ക് ഒപ്പം ഉണ്ട്.

കഴിഞ്ഞ വർഷം അദ്ദേഹം സിമോൺ ഇൻസാഗിയോട് തെറ്റിയതോടെ സ്ട്രകോഷ ബെഞ്ചിൽ ആയിരുന്നു. ലാസിയോ പെപ്പെ റൈനയെ സ്റ്റാർട് ചെയ്യുകയും ചെയ്തു. മൗറിസിയോ സാരിയുടെ കീഴിൽ ആദ്യ ഇലവനിൽ എത്തി എങ്കിലും ക്ലബിൽ തുടരാൻ താല്പര്യമില്ല എന്ന് സ്ട്രകോഷ പ്രഖ്യാപിക്കുക ആയിരുന്നു.

207 മത്സരങ്ങൾ ലാസിയോക്ക് ആയി സ്ട്രകോഷ കളിച്ചിട്ടുണ്ട്. 2012ൽ എത്തിയ ശേഷം 2 കോപ ഇറ്റാലിയ കിരീടവും 2 സൂപ്പർ കപ്പും സ്ട്രകോഷ ലാസിയോക്ക് ഒപ്പം നേടിയിട്ടുണ്ട്.

ഇന്റർ മിലാൻ ക്യാപ്റ്റൻ ക്ലബിൽ കരാർ പുതുക്കും

ഇന്റർ മിലാൻ ക്യാപ്റ്റൻ സമിർ ഹാൻഡനൊവിച് ക്ലബിൽ കരാർ പുതുക്കും. ഒരു വർഷത്തെ കരാർ ആകും ഇന്റർ മിലാനിൽ ഹാൻഡനൊവിച് ഒപ്പുവെക്കുക എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അവസാനത്തോടെ ഹാൻഡനൊവിചിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ഹാൻഡെനൊവിച് കരാർ പുതുക്കും എങ്കിലും അയാക്സിന്റെ താരമായിരുന്ന ഒനാന ആകും ഇനി ഇന്ററിന്റെ വല കാക്കുക. ഒനാന ഫ്രീ ട്രാൻസ്ഫറിൽ ആകും ഇന്ററിലേക്ക് എത്തുന്നത്.

37കാരനായ ഹാൻഡെനൊവിച് 2012 മുതൽ ഇന്റർ മിലാനൊപ്പം ഉണ്ട്. ഇന്റർ മിലാൻ ആരാധകരുടെ പ്രിയ താരങ്ങളിൽ ഒന്നാണ്‌. ഇന്റർ മിലാനൊപ്പം മൂന്ന് കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്.

പോചടീനോ പി എസ് ജി വിടും

എമ്പപ്പെയുടെ കരാർ പുതുക്കിയ പി എസ് ജി ക്ലബിൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തും. പരിശീലകനെയും ക്ലബ് ഡയറക്ടറിനെയും മാറ്റാൻ പി എസ് ജി തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ സ്ഥാനം തെറിക്കുന്നത് ഡയറക്ടർ ആയ ലൊയെനാർഡോക്ക് ആയിരിക്കും. അദ്ദേഹം ഉടൻ തന്നെ ക്ലബ് വിടും. പിന്നാലെ പോചടീനോയുടെ സ്ഥാനവും തെറിക്കും.

2021 ജനുവരി 2ന് ആയിരുന്നു പരിശീലകനായി പോച്ചെറ്റിനോ പാരീസ് സെന്റ് ജെർമെയ്നിൽ എത്തിയത്. മുമ്പ് പി എസ് ജിക്ക് ഒപ്പം കളിച്ചിട്ടുള്ള പോചടീനോ അവരുടെ ക്യാപ്റ്റനുമായുരുന്നു. പരിശീലകനായി എത്തി പോചടീനോയ്ക്ക് മെസ്സി അടക്കം ഉള്ള വലിയ താരങ്ങളെ മാനേജ് ചെയ്യാൻ ആയില്ല എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തവണ ലീഗ് കിരീടം നേടി എങ്കിലും അതിനപ്പുറം എല്ലാം പി എസ് ജിക്ക് കൈവിട്ടു പോയിരുന്നു.

പോചടീനോ പോയാൽ സിദാൻ പി എസ് ജി പരിശീലകനായി എത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങളും ആരംഭിച്ചിട്ടുണ്ട്.

46ആമത് ജൂനിയർ ഫുട്ബോൾ, എറണാകുളം പത്തനംതിട്ടയെ പരാജയപ്പെടുത്തി

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ എറണാകുളത്തിന് വിജയ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എറണാകുളം പത്തനംതിട്ടയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എറണാകുളത്തിന്റെ വിജയം. മത്സരത്തിന്റെ 83ആം മിനുട്ടിൽ മുഹമ്മദ് സിനാൻ ആണ് വിജയഗോൾ നേടിയത്. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ കാസർഗോഡ് ആലപ്പുഴയെ നേരിടും. ഈ മത്സരത്തിലെ വിജയികളെ ആകും എറണാകുളം അടുത്ത മത്സരത്തിൽ നേരിടുക.

Exit mobile version