കേരളത്തിലേക്ക് ഒരു കിരീടം കൂടെ!!! ഗോകുലം കേരള വീണ്ടും ഇന്ത്യ വനിതാ ലീഗ് ചാമ്പ്യന്മാർ!!

സ്കോർ 3 -1

ഗോകുലം കേരള; 3
ആശാലത ദേവി (14)
എല്‍ഷദായ് അചെങ്‌പോ (33)
മനീഷ കല്യാണ്‍ (40)

സേതു എഫ് സി – 1
രേണു റാണി (3)
……………….

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പതിനൊന്നാം മത്സരവും ജയിച്ച് ഗോകുലം കേരള കിരീടം ഉയർത്തി. ഇന്ന് സേതു എഫ് സിയെ നേരിടുമ്പോൾ ഒരു സമനില മതിയായിരുന്നു ഗോകുലം കേരളക്ക് കിരീടം ഉറപ്പിക്കാൻ. പക്ഷെ സമനിലക്കായി കളിക്കാതെ അറ്റാക്ക് ചെയ്തു കളിച്ച ഗോകുലം കേരള 3-1ന്റെ വിജയം സ്വന്തമാക്കി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായുരുന്നു ഗോകുലത്തിന്റെ വിജയം.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ സേതു എഫ് സി ഗോകുലത്തെ ഞെട്ടിച്ച് കൊണ്ട് ഗോൾ നേടി. രേണു റാണിയുടെ ഹെഡറാണ് അവർക്ക് ലീഡ് നൽകിയത്. പത്ത് മിനുട്ടുകൾക്ക് അകം തിരിച്ചടിക്കാൻ ഗോകുലത്തിനായി. 12ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ സമനില ഗോൾ. എൽ ഷദായിയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ആശാലത ദേവി ലക്ഷ്യത്തിൽ എത്തിച്ചു.
Picsart 22 05 26 21 16 29 636
33ആം മിനുട്ടിൽ എൽഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. മനീഷയുടെ പാസിൽ നിന്നായിരുന്നു എൽ ഷദായിയുദെ ഗോൾ. എൽ ഷദായിയുടെ ഇരുപതാം ഗോളായിരുന്നു ഇത്. പിന്നാലെ 40ആം മിനുട്ടിൽ മനീഷ കല്യാണും കൂടെ ഗോൾ നേടിയതോടെ ഗോകുലത്തിന്റെ കിരീടം അടുത്ത് എത്തി. മനീഷയുടെ 14ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 3-1ന്റെ ലീഡ് നിലനിർത്തി കൊണ്ട് ഗോകുലം കേരള വിജയം ഉറപ്പിച്ചു.

11 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായാണ് ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്തത്. 30 പോയിന്റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ അടിച്ച ഗോകുലം 4 ഗോൾ മാത്രമാണ് വഴങ്ങിയത്.

ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യൻ വനിതാ ലീഗ് കിരീടമാണ്. ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലത്തിനാകും.

വനിതാ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം ഗോകുലം സേതു എഫ്.സിയെ നേരിടും സമനില നേടിയാല്‍ കിരീടം നിലനിര്‍ത്താം

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം.ഗോകുലം കേരള എഫ്.സിയും തമിഴ്‌നാട്ടില്‍ നിന്നുള്ള സേതു എഫ്.സിയുമാണ് കിരീടത്തിനായി പൊരുതുന്നത്. ലീഗില്‍ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ഗോകുലം എഫ്.സിയും സേതു എഫ്.സിയും തമ്മില്‍ കിരീടത്തിനായി തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. ഇരു ടീമുകള്‍ക്കും പത്ത് മത്സരത്തില്‍ നിന്ന് 30 പോയിന്റാണുള്ളത്. ഗോള്‍ ഡിഫറൻസ് കൂടുതലുള്ളതിനാല്‍ ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സേതുവിനെതിരേ സമനില ലഭിച്ചാലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാം.

പത്ത് മത്സരത്തില്‍ നിന്ന് മൂന്ന് ഗോളുകള്‍ മാത്രമാണ് ഗോകുലം കേരള ഇതുവരെ വഴങ്ങിയിട്ടുള്ളു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പ്രതിരോധ ഫുട്‌ബോള്‍ കളിച്ചാല്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ രണ്ടാം തവണയും വനിതാ ലീഗ് കിരീടം കേരളത്തിലെത്തിക്കാം. അവാസന മത്സരത്തില്‍ സ്‌പോട്‌സ് ഒഡിഷയെ നേരിട്ട ഗോകുലം കേരള 7-1 എന്ന സ്‌കോറിനായിരുന്നു വിജയം സ്വന്തമാക്കിയത്. മുന്നേറ്റത്തില്‍ എല്‍ഷദായ് അചെങ്‌പോ, മനീഷ കല്യാണ്‍, ജോതി തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമിലാണ്. മധ്യനിര താരങ്ങളായ കഷ്മീന, സമീക്ഷ തുടങ്ങിയവരും ഗോകുലത്തിന് കരുത്ത് പകരും. പ്രതിരോധത്തില്‍ ഡാലിമ ചിബ്ബര്‍, റിതു റാണി, രഞ്ജന ചാനു, ആശലത ദേവി തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. അതിനാല്‍ സേതു എഫ്.സിയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മലബാറിയന്‍സും പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസും.

രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും പത്താം വിജയം, ഗോകുലത്തിന് ഒപ്പം. ഇനി ഒരു മത്സരം മാത്രം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ പത്താം വിജയം. ഇന്ന് ഹാൻസ് വിമനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ദേവ്നെത സേതു എഫ് സിക്ക് ആയി ഇന്ന് രണ്ട് ഗോളുകൾ നേടി. 2ആം മിനുട്ടിലും 16ആം മിനുട്ടിലും ആണ് ദേവ്നെതയുടെ ഗോളുകൾ.

സന്ധ്യ, ലവണ്യ, രേണു, എലിസബത്ത് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഈ വിജയത്തോടെ സേതു എഫ് സിക്ക് 10 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായി. ഗോകുലം കേരളക്കും 30 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ ഒരു മത്സരം മാത്രമെ ബാക്കിയുള്ളൂ. ആ മത്സരത്തിൽ സേതു എഫ് സിയും ഗോകുലവും ആണ് നേർക്കുനേർ വരുന്നത്. അന്ന് ഗോകുലം സമനില എങ്കിലും നേടിയാൽ മെച്ചപ്പെട്ട ഗോൾഡിഫറൻസിൽ ഗോകുലം കിരീടം നേടും.

ഗോകുലം കേരളക്ക് പത്തിൽ പത്ത്, ഇനി കിരീടം നേടാൻ ഒരു സമനിലയുടെ മാത്രം ദൂരം

 

തുടർച്ചയായ പത്താം മത്സരവും ജയിച്ച് ഗോകുലം കേരള.

……………….
സ്കോർ 7 -1
എല്‍ഷദായ് അചെങ്‌പോ (5 ,23 ,78 ,87 )
മനീഷ കല്യാണ്‍ (45)
സൗമ്യ ഗുകുലോത് (63,68)
……………….
സ്‌പോട്‌സ് ഒഡിഷ
പ്യാരി സാസ (24)
……………….

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പത്താം മത്സരവും ജയിച്ച് ഗോകുലം കേരള. ഇന്ന്  നടന്ന മത്സരത്തില്‍ 7-1 എന്ന സ്‌കോറിന് സ്‌പോട്‌സ് ഒഡിഷയെ പരാജയപ്പെടുത്തിയാണ് മലബാറിയന്‍സ് ലീഗിലെ പത്താം മത്സരവും അവിസ്മരണീയമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലം കേരള ആധികാരിക ജയമായിരുന്നു സ്വന്തമാക്കിയത്. 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മലബാറിയന്‍സ് 32 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തത്. ഇതില്‍ 18 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. നാലു ഗോളുമായി മിന്നും പ്രകടനം പുറത്തെടുത്ത ഘാന താരം എല്‍ഷദായ് അചെങ്‌പോയാണ് ഗോകുലത്തിന് അനായാസ ജയം സമ്മാനിച്ചത്. 5, 23, 78, 87 മിനുട്ടുകളിലായിരുന്നു എല്‍ഷദായിയുടെ ഗോളുകള്‍ പിറന്നത്.

45ാം മിനുട്ടില്‍ മനീഷ കല്യാണ്‍, 63,68 മിനുട്ടുകളില്‍ സൗമ്യ എന്നിവരും ഗോകുലത്തിനായി വലകുലുക്കി. 24ാം മിനുട്ടില്‍ പ്യാരി കാകയുടെ വക ഒഡിഷ സ്‌പോട്‌സിന്റെ ആശ്വാസ ഗോള്‍ പിറന്നു. ലീഗില്‍ ഗോകുലം വഴങ്ങുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-1ന് മുന്നിലായിരുന്നഗോകുലം രണ്ടാം പകുതിയിലാണ് നാലു ഗോളുകളും സ്വന്തമാക്കി മികച്ച ജയം സ്വന്തമാക്കിയത്.

10 മത്സരത്തില്‍ നിന്ന് 30 പോയിന്റുമായി ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ സേതു എഫ്.സിയക്ക് എതിരെ ഒരു സമനില എങ്കിലും നേടിയാൽ ഗോകുലത്തിന് വനിതാ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയും. 10 മത്സരങ്ങളിൽ നിന്ന് 63 ഗോളുകൾ അടിച്ച ഗോകുലം 3 ഗോൾ മാത്രമാണ് വഴങ്ങിയത്.

ഇന്ത്യൻ വനിതാ ലീഗ്; ദുലർ മരന്ദിക്ക് നാലു ഗോളുകൾ, എസ് എസ് ബിക്ക് വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എസ് എസ് ബിക്ക് വിജയം. ക്യാപ്റ്റൻ ദുലർ മരന്ദിയുടെ നാകു ഗോളുകളുടെ ബലത്തിൽ 5-2 എന്ന സ്കോറിനാണ് എസ് എസ് ബി ഇന്ന് ഒഡീഷ പോലീസിനെ പരാജയപ്പെടുത്തിയത്. 27, 38, 57, 58 മിനുട്ടുകളിൽ ആയിരുന്നു ദുലറിന്റെ ഗോളുകൾ. നവോറം സുമില ചാനുവും എസ് എസ് ബിക്ക് ആയി ഗോൾ നേടി. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് എസ് എസ് ബി ഉള്ളത്. ഒഡീഷ പോലീസ് പത്താം സ്ഥാനത്താണ്.

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും ഒമ്പതാം വിജയം, ഗോകുലത്തിന് ഒപ്പം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ ഒമ്പതാം വിജയം. ഇന്ന് എസ് എസ് ബി വിമനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. കിയോകൊ എലിസബത് സേതു എഫ് സിക്ക് ആയി ഇന്ന് രണ്ട് ഗോളുകൾ നേടി. 9ആം മിനുട്ടിലും 87ആം മിനുട്ടിലും ആണ് എലിസബതിന്റെ ഗോളുകൾ.

സന്ധ്യ, ഗ്രേസ്, രേണു, അഞ്ജു താമാഗ് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഈ വിജയത്തോടെ സേതു എഫ് സിക്ക് 9 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായി. ഗോകുലം കേരളക്കും 27 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.

ഇന്ത്യൻ വനിതാ ലീഗ്; ആരോസിന് വീണ്ടും വിജയം

ഹീറോ ഇന്ത്യൻ വനിതാ ലീഗിൽ ഭുവനേശ്വറിലെ കാപിറ്റൽ ഗ്രൗണ്ടിൽ അരഎഫ്‌സിയെ നേരിട്ട AIFF-ന്റെ ഡെവലപ്‌മെന്റ് ടീമായ ഇന്ത്യൻ ആരോസിന് മികച്ച വിജയം. ഇന്ന് 3-1 വിജയമാണ് അവർ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അവസാനം മുസ്കാൻ സുബ്ബയാണ് ആരോസിന് ലീഡ് നൽകിയത്‌. രണ്ടാം പകുതിയിൽ അപുർണ നർസാരിയും പ്രിയങ്ക ദേവിയും ഗോൾ നേടി ആരോസിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ഇന്ത്യൻ ആരോസ് ഹീറോ ഐഡബ്ല്യുഎല്ലിൽ 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

വിജയം വിജയം വിജയം!! ഗോകുലത്തിന് തുടർച്ചയായ ഒമ്പതാം വിജയം, കിരീടത്തിലേക്ക് ഇനി 2 മത്സരം കൂടെ

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം ഒരു പടി കൂടെ അടുത്തു. ഇന്ന് അവർ എസ് എസ് സിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. ഗോകുലത്തിനായി സൗമ്യ ഇരട്ട ഗോളുകൾ നേടി

തുടക്കത്തിൽ എൽ ഷദായി ആറാം മിനുട്ടിൽ ഗോകുലത്തിന് ലീഡ് നൽകി. പിന്നാലെ 15ആം മിനുട്ടിൽ സൗമ്യ ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിൽ ഗ്രേസ് കൂടെ ഗോൾ നേടിയതോടെ ആദ്യ പകുതി 3-0ന് ഗോകുലം അവസാനിപ്പിച്ചു.

54ആം മിനുട്ടിൽ സൗമ്യ തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോകുലത്തിന്റെ വിജയം പൂർത്തിയായിം. ഗോകുലത്തിന്റെ ഒമ്പതാം വിജയമാണിത്. 27 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. ഒരു മത്സരം കുറബ് കളിച്ച സേതു എഫ് സി 24 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്. 9 മത്സരങ്ങളിൽ നിന്ന് 56 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.

വിജയം തുടരണം, ഗോകുലം വനിതകൾ വീണ്ടും ഇറങ്ങുന്നു

ഇന്ത്യന്‍ വനിതാ ലീഗ്
മേധാവിത്തം ഉറപ്പിക്കാന്‍ ഗോകുലം കേരള

ഭൂവനേശ്വര്‍: ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരളയുടെ വനിതാ സംഘവും നാളെ കളത്തിലിറങ്ങുന്നു. കയ്യിലുള്ള കിരീടം നിലനിര്‍ത്തുക എന്നതാണ് മലബാറിയന്‍സിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഗോകുലം ഇന്ന് വൈകിട്ട് 3.30ന് സിര്‍വോഡം സ്‌പോട്‌സ് ക്ലബിനെയാണ് നേരിടുന്നത്. ലീഗില്‍ കളിച്ച എട്ട് മത്സരത്തില്‍ എട്ടിലും ജയം സ്വന്തമാക്കിയ ഗോകുലം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അവസാന മത്സരത്തില്‍ ശക്തരായ കിക്ക്സ്റ്റാര്‍ട്ട് എഫ്.സിക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളിന്റെ ജയമായിരുന്നു ഗോകുലം സ്വന്തമാക്കിയത്. കിക്ക്‌സ്റ്റാര്‍ട്ടിനെതിരേയുള്ള ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഗോകുലം ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നല്ല.

പട്ടികയില്‍ എട്ട് മത്സരത്തില്‍ മത്സരത്തില്‍ ഏഴു പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന സിര്‍വഡോം ക്ലബിനെ അനായാസം പരാജയപ്പെടുത്താമെന്ന പ്രതീക്ഷകയിലാണ് പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസും സംഘവും.

മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ മികച്ച താരങ്ങളുള്ള ഗോകുലം കേരള ഒന്‍പതാം മത്സരവും ജയിച്ച് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ബൂട്ടുകെട്ടുന്നത്. ലീഗില്‍ ഇനി ബാക്കിയുള്ള മൂന്ന് മത്സരത്തില്‍ കൂടി ജയിക്കുകയാണെങ്കില്‍ രണ്ടാം തവണയും ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീടം കേരളത്തിലെത്തിക്കാന്‍ കഴിയും.

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം അടുക്കുകയാണ്. ഇന്ന് അവർ കരുത്തരായ കിക്ക് സ്റ്റാർട്ട് എഫ് സിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. തുടക്കത്തിൽ എൽ ഷദായി ഏഴാം മിനുട്ടിൽ ഗോകുലത്തിന് ലീഡ് നൽകി. പിന്നാലെ 12ആം മിനുട്ടിൽ ആശാ ലതാ ദേവിയിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു.

59ആം മിനുട്ടിൽ രതൻ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി. പിന്നീട് മനീഷ്മയും കരിശ്മയും കൂടെ ഗോൾ നേടിയതോടെ ഗോകുലം കേരള വിജയം പൂർത്തിയാക്കി. ഗോകുലത്തിന്റെ എട്ടാം വിജയമാണിത്. 24 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. സേതു എഫ് സിക്കിം 24 പോയിന്റ് ഉണ്ട്. 8 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.

ജയം തുടരാന്‍ ഗോകുലം വനിതാ സംഘവും

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളയുടെ പെണ്‍പട ഇന്ന് ഇറങ്ങുന്നു. ലീഗിലെ ഏഴ് മത്സരത്തില്‍ ഏഴിലും ജയിച്ചു നില്‍ക്കുന്ന ഗോകുലം ഇന്ന് കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സിയെയണ് നേരിടുന്നത്. വൈകിട്ട് 3.30ന് കാപിറ്റല്‍ ഗ്രൗണ്ടിലാണ് ഗോകുലത്തിന്റെ മത്സരം.

പോയിന്റ് പട്ടികയില്‍ ഗോകുലം കേരളക്ക് തൊട്ടുതാഴെയായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് കര്‍ണാടകയില്‍ നിന്നുള്ള കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സി. തുല്യ ശക്തികള്‍ തമ്മിലുള്ള മത്സരമായതിനാല്‍ ഇന്ന് മികച്ചൊരു പോരാട്ടം കാപിറ്റല്‍ ഗ്രൗണ്ടില്‍ പ്രതീക്ഷിക്കാം.

ലീഗിലെ ഏഴു മത്സരത്തില്‍ രണ്ട് ഗോള്‍ മാത്രമേ ഇതുവരെ ഗോകുലം വഴങ്ങിയിട്ടുള്ളു. മുന്നേറ്റത്തില്‍ ഘാന താരം എല്‍ഷദായ് അചെങ്‌പോങ്, മനീഷ് കല്യാണ്‍, ഡാങ്മായി ഗ്രേസ് എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. വിങ്ങിലെ പ്രതിരോധത്തിനൊപ്പം ഓവര്‍ലാപ് ചെയ്ത് അറ്റാക്ക് ചെയ്യാന്‍ കരുത്തുള്ള ഡാലിമ ചിബ്ബറും ഗോള്‍ വലക്ക് കീഴില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അതിഥി ചൗഹാനും പ്രതിരോധത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ അശാലതാ ദേവിയും അണിനിരക്കുന്നതോടെ എട്ടാം മത്സരത്തിലും ജയവുമായി മൈതാനം വിടാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസും സംഘവും.

ഗോളടിച്ച് കൂട്ടി ഇന്ത്യൻ ആരോസ്

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് വലിയ വിജയൻ. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ മാതാ രുക്മണി എഫ്‌സിക്കെതിരെ 8-0ന്റെ വൻ വിജയമാണ് ഇന്ത്യൻ ആരോസ് നേടിയത്. മധ്യനിരതാരം പ്രിയങ്ക നൗറെം നാലു ഗോളുകൾ നേടി കളിയികെ താരമായി. മുന്നേറ്റനിര താരങ്ങളായ അപർണ നർസാരിയും സുനിത മുണ്ടയും ഇരട്ട ഗോളുകൾ വീതവും നേടി. ഈ വിജയത്തിന് ശേഷം എട്ട് കളികളിൽ നിന്ന് 16 പോയിന്റുമായി ഇന്ത്യ ആരോസ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version