ഇത്തവണത്തെ പുസ്കാസ് തന്റേതെന്ന പ്രഖ്യാപനമായി ബലൊടെല്ലി!! ഇങ്ങനെ ഒരു ഗോൾ സ്വപ്നങ്ങളിൽ മാത്രം

അടുത്ത പുസ്കാസ് അവാർഡ് ബലൊടെല്ലി സ്വന്തമാക്കിയാൽ ആരും അത്ഭുതപ്പെടില്ല. ബലൊടെല്ലിയുടെ ഗോൾ കണ്ടവർ ഇന്നലെയെന്നെ ഞെട്ടിക്കാണും. അത്രക്ക് മനോഹരമായിരുന്നു തുർക്കിയിൽ ഇന്നലെ ബലൊടെല്ലി നേടിയ ഗോൾ. തന്റെ ക്ലബായ അദാന ദെമിർസ്പോർ 7 ഗോളുകൾക്ക് ഗോസ്പെക്ക് എതിരെ ഇന്നലെ ജയിച്ചപ്പോൾ 5 ഗോളുകളും നേടിയത് ബലൊടെല്ലി ആയിരുന്നു. അതിലാണ് ഒരു അത്ഭുത റബോണയും വന്നത്.


20220523 132253

ബോക്‌സിന് പുറത്ത് നിന്ന് പിച്ചിന്റെ ഇടത് വശത്ത് പന്ത് എടുത്ത ബലൊടെല്ലി. മുന്നിലുള്ള ഡിഫൻഡറെ എട്ട് സ്റ്റെപ്പ് ഓവറുകളിലൂടെ വട്ടം കറക്കുന്നു. എന്നിട്ട് ഷോട്ട് തടയാൻ ശ്രമിച്ച ഡിഫൻഡറെയും ഗോൾകീപ്പറെയും കബളിപ്പിച്ച് ഒരു റബോണ ഷോട്ടിലൂടെ ഫിനിഷും. എന്നും ട്രിക്കുകൾ കാണിക്കാൻ ഫീൽഡിൽ മടി കാണിക്കാത്ത ബലൊടെല്ലി അർഹിച്ച ഒരു ലോകോത്തര ഗോൾ. അടുത്ത പുസ്കാസ് അവാർഡിന് ഈ ഗോൾ മുന്നിൽ തന്നെ ഉണ്ടാകും എന്ന് ഉറപ്പ്.

46ആമത് ജൂനിയർ ഫുട്ബോൾ, കോഴിക്കോടിന് ഇടുക്കിക്ക് എതിരെ വലിയ വിജയം

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കോഴിക്കോടിന് വലിയ വിജയത്തോടെ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇടുക്കിയെ ആണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളിനായിരുന്നു വിജയം. മുഹമ്മദ് സനൂത് കോഴിക്കോടിനായി രണ്ട് ഗോളുകൾ നേടി. 42, 80 മിനുട്ടുകളിൽ ആയിരുന്നു സനൂതിന്റെ ഗോളുകൾ. മുഹമ്മദ് അജ്സൽ, മുഹമ്മദ് ഫവാസ് എന്നിവരും കോഴിക്കോടിനായി ഗോൾ നേടി.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ വയനാടിനെ കോട്ടയം വീഴ്ത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കോട്ടയത്തിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. വയനാടിനായി അജ്നാസും, കോട്ടയത്തിനായി ഗോകുലും ഗോൾ നേടി. പെനാൾട്ടി ഷൂട്ടൗട്ടി 5-4 നാണ് കോട്ടയം വിജയിച്ചത്. ഇനി മറ്റന്നാൾ അടുത്ത റൗണ്ടിൽ കോഴിക്കോടും കോട്ടയവും നേർക്കുനേർ വരും.

“ഈ സീസൺ മറക്കാം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താല്പര്യമുള്ളവർ മാത്രം നിന്നാൽ മതി” – ഡിഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസൺ ദയനീയമായിരുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. ഈ സീസൺ മറക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അത്ര ദുരന്തമായിരുന്നു. ഡി ഹിയ പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും എന്നും നല്ല കാര്യങ്ങൾ അടുത്ത സീസണിൽ നടക്കും എന്ന് പ്രതീക്ഷിക്കാം എന്നും യുണൈറ്റഡ് ഗോൾ കീപ്പർ സീസണിലെ അവസാന മത്സരത്തിനു ശേഷം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിടാൻ താല്പര്യമുള്ളവർക്ക് ഒക്കെ ക്ലബ് വിടാം എന്ന് ഡി ഹിയ പറഞ്ഞു. ഈ ക്ലബിൽ നിൽക്കാൻ താല്പര്യമുള്ള ഈ ക്ലബിനോട് സ്നേഹമുള്ളവർ മാത്രം നിന്നാൽ മതി എന്നും ഡി ഹിയ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നു ഡി ഹിയ.

വിരമിക്കുമോ ഇല്ലയോ എന്ന തീരുമാനം ഉടൻ എന്ന് ഇബ്ര, കിരീട നേട്ടം മിനോ റൈയോളക്ക് സമർപ്പിക്കുന്നു

തന്റെ സീരി എ കിരീട നേട്ടം മരണപ്പെട്ട ഫുട്ബോൾ ഏജന്റ് മിനോ റൈയോളക്ക് സമർപ്പിക്കുന്നു എന്ന് ഇബ്രാഹിമോവിച്. തനിക്ക് ഒപ്പം എന്നും ഉണ്ടായിരുന്ന സുഹൃത്താണ് റൈയോള. ആദ്യമായാമണ് മിനോ ഇല്ലാതെ താൻ കിരീടം നേടുന്നത് എന്നും ഇബ്ര പറഞ്ഞു. ഇബ്രഹിമോവിച് താൻ വിരമിക്കുമോ കളി തുടരുമോ എന്ന തീരുമാനം ഉടൻ എടുക്കും എന്നും പറഞ്ഞു.

ആരോഗ്യം നല്ലതാണെന്ന് തോന്നുക ആണെങ്കിൽ ഞാൻ കളിക്കുന്നത് തുടരും. ഇപ്പോൾ തന്നെ ശാരീരികമായി പല പ്രശ്നങ്ങളും അലട്ടുന്നുണ്ട്. ഇബ്ര പറഞ്ഞു. തീരുമാനം എന്തായാലും ഉടൻ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

ഇബ്രഹിമോവിച് ഫുട്ബോളിൽ നിന്ന് വിരമിക്കുക ആണെങ്കിൽ അദ്ദേഹം ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്റായി മാറും എന്നാണ് വാർത്തകൾ വരുന്നത്. മിനോ റൈയോളയുടെ ഏജൻസിയുടെ ഭാഗമാകാൻ ഇബ്ര ചർച്ചകൾ നടത്തുന്നതായാണ് വിവരങ്ങൾ.

മിനോ റൈയോള പോയതോടെ മുഖം നഷ്ടപ്പെട്ട ഏജൻസിയുടെ മുഖമായി ഇബ്ര മാറിയേക്കും. ഇബ്രയുടെയും ഏജന്റായിരുന്നു റൈയോള. റൈയോള ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഇബ്ര റൈയോളയുടെ ഏജൻസിയിൽ ചേരുന്നതുമായി സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.

ബൗബകർ കമാര ആസ്റ്റൺ വില്ലയുടെ താരമാകും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല യുവതാരമായ ബൗബകർ കമാരയെ സ്വന്തമാക്കും. 22കാരനായ മാഴ്സെയുടെ താരം ബൗബകർ കമാര ആസ്റ്റൺ വില്ലയിൽ കരാർ ഒപ്പിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെക്കും. സ്റ്റീവൻ ജെറാഡിന്റെ സാന്നിദ്ധ്യമാണ് കമാരയെ ആസ്റ്റൺ വില്ലയിൽ എത്തിക്കുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ കമാര 2005 മുതൽ മാഴ്സക്ക് ഒപ്പം ഉണ്ട്. 2016ൽ തന്റെ 16ആം വയസ്സിൽ കമാര മാഴ്സക്കായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ഫ്രാൻസിന്റെ വിവിധ യുവ ടീമുകളെ കമാര പ്രതിനിധീകരിച്ചിട്ടുണ്ട്.

ഫിഫ ഇന്ത്യയെ വിലക്കുമോ എന്ന് ഈ ആഴ്ച അറിയാം

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ഭരണസമിതിയിലെ പ്രശ്നങ്ങളും സുപ്രീം കോടതി വിധിയും ഫിഫ പഠിച്ചു കൊണ്ടിരിക്കുക ആണെന്ന് മും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഈ ആഴ്ചയോടെ ഫിഫ ഇന്ത്യയെ വിലക്കുമോ ഇല്ലയോ എന്ന് അറിയാം എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇന്ത്യക്ക് ഫിഫ ഇളവ് നൽകുമോ എന്ന് തനിക്ക് അറിയില്ല.

ഫിഫ സ്പെയിൻ, നൈജീരിയ, പാകിസ്താൻ എന്നീ രാജ്യങ്ങളെ എല്ലാം സമാനമായ പ്രശ്നങ്ങളെ നേരിട്ടപ്പോൾ ഫിഫ അവരെ വിലക്കിയിരുന്നു. എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. താൻ എ ഐ എഫ് എഫിലെ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഫിഫയോട് രണ്ട് മാസം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ഇപ്പോൾ സുപ്രീം കോടതി നിർദ്ദേശിച്ച ഭരണ സമിതി ആണ് എ ഐ എഫ് എഫിനെ നയിക്കുന്നത്. അത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.

“റയൽ മാഡ്രിഡിനു നന്ദി, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനെ പിന്തുണക്കും” – എമ്പപ്പെ

റയൽ മാഡ്രിഡിന്റെ കരാർ നിരസിച്ച എമ്പപ്പെ റയൽ മാഡ്രിഡിനോടും അവരുടെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനോടും നന്ദി പറഞ്ഞു. റയലിനോടും പ്രസിഡന്റിനോടും ആത്മാർത്ഥമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് എമ്പപ്പെ പറഞ്ഞു. ഇത്തരമൊരു ക്ലബിന്റെ ഓഫർ കിട്ടുന്നത് വലിയ കാര്യമാണ്. ഈ ഓഫറിന് താൻ നന്ദി പറയുന്നു എന്ന് എമ്പപെ പറഞ്ഞു.

റയലിന്റെ നിരാശ എനിക്ക് ഊഹിക്കാൻ കഴിയും എന്നും എമ്പപ്പെ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഞാൻ റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ ആരാധകനായിരിക്കും എന്നും താൻ റയലിനെ പിന്തുണക്കും എന്നും എമ്പപ്പെ പറഞ്ഞു. .

ക്വാഡ്രപിളും ചരിത്രവും ലിവർപൂളിൽ നിന്ന് അകന്നു

ക്ലബ് ഫുട്ബോളിൽ ഏറ്റവും മുകളിൽ ഉള്ള നേട്ടമാണ് ക്വാഡ്രപിൾ. ലീഗ് കപ്പും, എഫ് എ കപ്പും, പ്രീമിയർ ലീഗും, എഫ് എ കപ്പും ഒരുമിച്ച് ഒരു സീസണിൽ നേടുക എന്നത്. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടം കൈവിട്ടതോടെ ക്വാഡ്രപിൾ എന്ന ചരിത്ര നേട്ടം ആണ് ലിവർപൂളിന് നഷ്ടമായത്.

ലിവർപൂൾ ഇത്തവണ ആ നാലു കിരീടവും ഉയർത്തുന്നതിന് അടുത്ത് ഇരിക്കുകയായിരുന്നു. അവരിതിനകം തന്നെ ലീഗ് കപ്പും എഫ് എ കപ്പും സ്വന്തമാക്കി കഴിഞ്ഞു. പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നിരുന്നു എങ്കിൽ പിന്നെ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ മാത്രം ആയെനെ ലിവർപൂളിനും ക്വാഡ്രപിളിനും ഇടയിൽ ഉണ്ടാവുക.

ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും ഒരുമിച്ച് ഒരേ സീസണിൽ നേടാൻ ആയത് ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും മാത്രമാണ്. പ്രീമിയർ ലീഗും, ചാമ്പ്യൻസ് ലീഗും, എഫ് എ കപ്പും എന്ന നേട്ടം ഒരൊറ്റ സീസണിൽ നേടാൻ ആയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രവും. ട്രെബിൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേട്ടം തന്നെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നേട്ടമായി തുടരും എന്നാണ് ലിവർപൂളിന്റെ ഇന്നത്തെ നിരാശ ഉറപ്പാക്കുന്നത്.

സോൺ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരം

പ്രീമിയർ ലീഗിൽ അവസാന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ഹ്യുങ് മിൻ സോൺ ലിവർപൂളിന്റെ മൊ സലക്ക് ഒപ്പം ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഇന്ന് നോർവിചിനെതിരെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് സോൺ 23 ഗോളുകളിൽ എത്തി. സലാ വോൾവ്സിനെതിരെ ഒരു ഗോൾ നേടി കൊണ്ടാണ് 23 ഗോളിൽ എത്തിയത്.


കഴിഞ്ഞ സീസണ സ്പർസിന്റെ സ്ട്രൈകകർ ഹാരി കെയ്ൻ ആയിരുന്നു ഗോൾഡൻ ബൂട്ട് നേടിയിരുന്നത്. ഇത്തവണ സോൺ ഈ പുരസ്കാരം സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരമായി സോൺ മാറി. സലാ ഇതിനു മുമ്പ് രണ്ട് തവണ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ഇരുവർക്കും പിറകിലായി 18 ഗോളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ടോപ് സ്കോറർ;

സലാ – 22 ഗോൾ
സോൺ – 21 ഗോൾ
റൊണാൾഡോ – 18 ഗോൾ

കാത്തിരിപ്പിന് അവസാനം!! എ സി മിലാൻ ഇറ്റാലിയൻ ചാമ്പ്യൻസ്!!

എ സി മിലാൻ വീണ്ടും ഇറ്റാലിയൻ ഫുട്ബോളിന്റെ തലപ്പത്ത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഇറ്റാലിയൻ ലീഗ് കിരീടം നേടിയിരിക്കുകയാണ്. ഇന്ന് അവസാന ദിവസം ഒരു പോയിന്റ് മതിയായിരുന്നു അവർക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ. അവർ സസുവോളയെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് അനായാസം കിരീടം സ്വന്തമാക്കി.

ഇന്ന് എവേ മത്സരമായിട്ടും മിലാന്റെ ആധിപത്യമാണ് കാണാൻ ആയത്. മത്സരം ആരംഭിച്ച് 36 മിനുട്ടുകൾക്ക് അകം മിലാൻ 3 ഗോളുകൾക്ക് മുന്നിൽ എത്തി. ജിറൂഡിന്റെ ഇരട്ട ഗോളുകളാണ് എ സി മിലാന് കരിത്തായത്. 17ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. 32ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. 36ആം മിനുട്ടിൽ കെസ്സിയിലൂടെ മൂന്നാം ഗോളും വന്നതോടെ ഫലം തീരുമാനമായി.

ഇന്റർ മിലാൻ അവരുടെ മത്സരത്തിൽ സാമ്പ്ഡോറിയയെ തോൽപ്പിച്ചു എങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

എ സി മിലാൻ 38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് ലീഗിലെ ഒന്നാം സ്ഥാനം നേടിയത്. ഇന്റർ 84 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മിലാന്റെ 19ആം ലീഗ് കിരീടമാണിത്.

നന്ദി ബ്രൈറ്റണോട് പറയാം, പരാജയപ്പെട്ടു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗിൽ പോകാൻ,

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗും കൈവിട്ടു കളയുമായിരുന്നു. ഇന്ന് അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ട യുണൈറ്റഡിനെ ബ്രൈറ്റണ് ആണ് കോൺഫറൻസ് ലീഗിൽ നിന്ന് രക്ഷിച്ചത്. വെസ്റ്റ് ഹാമിനെ ബ്രൈറ്റൺ 3-1ന് തോൽപ്പിച്ചത് ആണ് യുണൈറ്റഡിന് ആശ്വാസമായത്.

ഇന്ന് പാലസിന്റെ ഹോം ഗ്രൗണ്ടിൽ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് സ്റ്റാൻഡിൽ ഇരിക്കെ യുണൈറ്റഡ് ദയനീയ ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ പ്രയാസപ്പെട്ടു. മറുവശത്ത് പാലസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചും ഡിഹിയയുടെ നല്ല സേവുകൾ മാത്രമായിരുന്നു യുണൈറ്റഡിനെ രക്ഷിച്ചത്.

പക്ഷെ ആ രക്ഷപ്പെടുത്തലുകളും മതിയായില്ല. 37ആം മിനുട്ടിൽ യുണൈറ്റഡ് സമ്മാനിച്ച അവസരം മുതലെടുത്ത് സാഹയാണ് ക്രിസ്റ്റൽ പാലസിന് ലീഡ് നൽകിയത്.

ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 41ആം മിനുട്ടിൽ അന്റോണിയോയിലൂടെയാണ് വെസ്റ്റ് ഹാം ലീഡ് എടുത്തത്. രണ്ടാം പകിതിയുടെ തുടക്കത്തിൽ വെൽറ്റിമാനിലൂടെ ബ്രൈറ്റൺ സമനില കണ്ടെത്തി. സ്കോർ 1-1. എന്നാൽ രണ്ട് ഗോൾ തിരിച്ചടിച്ചു കൊണ്ട് ബ്രൈറ്റൺ 3-1ന്റെ വിജയം ഉറപ്പിച്ചു.

ഈ പരാജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ് 56 പോയിന്റുമായി എഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർ കോൺഫറൻസ് ലീഗിൽ കളിക്കും. 58 പോയിന്റുമായി ആറാമത് ഫിനിഷ് ചെയ്ത യുണൈറ്റഡിന് യൂറോപ്പ ലീഗിലും കളിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ഏറ്റവും മോശം സീസണാണിത്.

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ തുടരും, ബേർൺലി റിലഗേറ്റഡ്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനി ബേർൺലി ഇല്ല. 2016-17 സീസൺ മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉണ്ടായിരുന്ന ബേർൺലി ഇന്ന് റിലഗേറ്റഡ് ആയി. ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിൽക്കും എന്ന് ഉറപ്പാക്കുകയും ചെയ്തു. ലീഡ്സ് ഇന്ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചപ്പോൾ ബേർൺലി ന്യൂകാസിലിനോട് പരാജയപ്പെടുക ആയിരുന്നു.

റിലഗേഷൻ പോരാട്ടം ഇന്ന് ബേർൺലിയും ലീഡ്സ് യുണൈറ്റഡും 35 പോയിന്റ് എന്ന നിലയിൽ ആണ് തുടങ്ങിയത്. ലീഡ്സ് യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെതിരെയും ബേർൺലി ന്യൂകാസിലിന് എതിരെയും. ആര് റിലഗേറ്റഡ് ആകും ആര് പ്രീമിയർ ലീഗിൽ ബാക്കിയാകും എന്ന് പ്രവചിക്കാൻ കഴിയാതിരുന്ന സമയം.

ഹോം ഗ്രൗണ്ടിൽ വെച്ച് ന്യൂകാസിലിനെ നേരിട്ട ബേർൺലി ആണ് ആദ്യം ഗോൾ വഴങ്ങിയത്. 20ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിൽ കാലം വിൽസൺ വലയിൽ എത്തിച്ചു. ലീഡ്സ് ആദ്യ പകുതി ഗോൾ രഹിതമായും അവസാനിപ്പിച്ചു. ഇതോടെ ആദ്യ പകുതി അവസാനിച്ചപ്പോൾ ബേർൺലി റിലഗേഷൻ സോണിലും ലീഡ്സ് യുണൈറ്റഡ് റിലഗേഷൻ സോണിന് പുറത്തു.

രണ്ടാം പകുതിയിൽ ലീഡ്സിന് പെനാൾട്ടി ലഭിച്ചു.56ആം മിനുട്ടിൽ റഫീന ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ലീഡ്സ് 1-0ന് മുന്നിൽ. ലീഡ്സിനെതിരെ ബ്രെന്റ്ഫോർഡ് 78ആം മിനുട്ടിൽ സമനില നേടി എങ്കിലും അവസാന മിനുട്ടിൽ ഹാരിസൺ നേടിയ ഗോളിൽ ലീഡ വിജയം ഉറപ്പിച്ചു.

ബേർൺലി 60ആം മിനുട്ടിൽ ഒരു ഗോൾ കൂടെ വഴങ്ങി ന്യൂകാസിലിന് എതിരെ രണ്ട് ഗോളിന് പിറകിൽ പോയി. ബേർൺലി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

ഈ വിജയത്തോടെ ലീഡ്സ് 38 പോയിന്റുമായിൽ ലീഗിൽ 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബേർൺലി 35 പോയിന്റുമായി 18ആം സ്ഥാനത്ത് ഫിനിഷ് ആവുകയും പ്രീമിയർ ലീഗിനോട് യാത്ര പറയുകയും ചെയ്തു‌

Exit mobile version