ജപ്പാനെ തകര്‍ത്ത് ഇന്ത്യ, അടുത്ത ലക്ഷ്യം ദക്ഷിണ കൊറിയ

- Advertisement -

ജപ്പാനെതിരെ ഏകപക്ഷീയമായ എട്ട് ഗോളുകളുെ ജയം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഇന്ന് തങ്ങളുടെ മൂന്നാം ഗ്രൂപ്പ് മത്സരത്തിലാണ് ജപ്പാനെ ഇന്ത്യ ഗോളില്‍ മുക്കിയത്. ഞായറാഴ്ച ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. പകുതി സമയത്ത് ഇന്ത്യ 3 ഗോളുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. സുനില്‍ ഏഴാം മിനുട്ടില്‍ ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചു. 12ാം മിനുട്ടില്‍ ദില്‍പ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രൂപീന്ദര്‍(17, 37), മന്‍ദീപ്(32, 56), ആകാശ്ദീപ്(45), വിവേക്(47) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

Advertisement