സിംബാബ്‍വേയുടെ മുഴുവന്‍ സമയ കോച്ചായി ലാല്‍ചന്ദ് രാജ്പുത്

- Advertisement -

മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്പുതിനു സിംബാബ്‍വേ മുഴുവന്‍ സമയ കരാര്‍ നല്‍കി. ഹീത്ത് സ്ട്രീക്കിനു പുറത്താക്കിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ ലാല്‍ചന്ദിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കോച്ചായി നിയമിക്കുകയായിരുന്നു. 2019 ഐസിസി ലോകകപ്പിനു യോഗ്യത നേടാനാകാത്തതിനെത്തുടര്‍ന്നാണ് സ്ട്രീക്കിനെ പുറത്താക്കിയത്.

മുംബൈ ഇന്ത്യന്‍സിനെ ഐപിെല്‍ 2018ല്‍ മെന്റര്‍ ചെയ്തത് ലാല്‍ചന്ദ് രാജ്പുത് ആയിരുന്നു. ബിസിസിഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ കോച്ചിംഗ് ഡയറക്ടറായും ലാല്‍ചന്ദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പര്യടനമാണ് സിംബാബ്‍വേയുടെ അടുത്ത പരമ്പര. അതിനു ശേഷം ബംഗ്ലാദേശില്‍ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളിലും കളിയ്ക്കും.

Advertisement