400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയ്ക്ക് മെഡലില്ല, അനു രാഘവന്‍ നാലാമത്

- Advertisement -

ഫൈനലിലേക്ക് രണ്ട് താരങ്ങള്‍ യോഗ്യത നേടിയെങ്കിലും മെഡലുകളില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മടക്കം. അനു രാഘവന്‍ നാലാമതും ജൗന മര്‍മര്‍ ആറാമതുമായാണ് ഫൈനല്‍ പൂര്‍ത്തിയാക്കിയത്. 56.92 സെക്കന്‍‍ഡിലാണ് അനു രാഘവന്‍ റേസ് പൂര്‍ത്തിയാക്കിയത്. ജൗന മര്‍മര്‍ 57.48 സെക്കന്‍ഡുകളിലും മത്സരം പൂര്‍ത്തിയാക്കി.

ബഹ്റിന്റെ ഒലുവാകേമി അഡേകോയയ്ക്ക് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ വിയറ്റ്നാമിന്റെ ലാന്‍ തി ക്വാച്ചിനു വെള്ളിയും ബഹ്റിന്റെ തന്നെ അമിനത് ജമാലിനു വെങ്കലവും ലഭിച്ചു.

Advertisement