ട്രാക്കില്‍ നിന്ന് വീണ്ടുമൊരു വെള്ളി മെഡല്‍, ധരുണ്‍ അയ്യാസാമിയുടെ വക

- Advertisement -

അത്‍ലറ്റിക്സില്‍ വീണ്ടുമൊരു വെള്ളി മെഡല്‍ നേട്ടവുമായി ഇന്ത്യ. ഇന്ന് നടന്ന പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിന്നാണ് ഇന്ത്യ തങ്ങളുടെ 38ാം മെഡല്‍ സ്വന്തമാക്കിയത്. ധരുണ്‍ അയ്യാസാമി 48.96 സെക്കന്‍ഡുകള്‍ക്ക് തന്റെ വ്യക്തിഗത മികവുള്ള സമയത്തോടു കൂടി രണ്ടാം സ്ഥാനക്കാരനായി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. ബഹ്റിന്റെ അബ്ദിര്‍റഹ്മാന്‍ സാംബയ്ക്ക് സ്വര്‍ണ്ണവും ജപ്പാന്റെ താക്കോഷി അബേ വെങ്കലവും നേടി.

മറ്റൊരു ഇന്ത്യന്‍ താരം സന്തോഷ് കുമാര്‍ തമിലരസന്‍ 49.66 സെക്കന്‍ഡുകള്‍ക്ക് മത്സരം പൂര്‍ത്തിയാക്കി അഞ്ചാം സ്ഥാനത്തെത്തി.

Advertisement