സോൾഷ്യാർ ചുമതലയേറ്റ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത് അഞ്ച് മത്സരങ്ങൾ. അഞ്ചിലും യുണൈറ്റഡ് വിജയിച്ചു. പക്ഷെ ആ അഞ്ചു മത്സരങ്ങളും താരതമ്യേനെ യുണൈറ്റഡിനെ സംബന്ധിച്ചെടുത്തോളം ജയിക്കാൻ ആവുന്ന മത്സരങ്ങൾ തന്നെ ആയിരുന്നു. ഇന്നാണ് മാഞ്ചസ്റ്ററിന് ആദ്യമായി കരുത്തരായി ഒരു എതിരാളിയെ കിട്ടുന്നത്. ടോട്ടൻഹാം ആണ് യുണൈറ്റഡിന്റെ ഇന്നത്തെ എതിരാളികൾ. അതും ടോട്ടൻഹാമിന്റെ ഹോമിൽ.
ഒലെയുടെ മാഞ്ചസ്റ്റർ എത്രമാത്രം പുരോഗമിച്ചിട്ടുണ്ട് എന്ന് ഇന്ന് അറിയാൻ സാധിക്കും. ഒരാഴ്ച ദുബായിയിൽ പരിശീലനം നടത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്നത്. ടോട്ടൻഹാം ആകട്ടെ ലീഗ് കപ്പ് സെമി ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തി കൊണ്ടും. പോചടീനോയുടെ ടോട്ടൻഹാം ഈ സീസണിൽ അപാര ഫോമിൽ ആണ്. ഇന്ന് വിജയിച്ച് രണ്ടാം സ്ഥാനത്തോട് അടുക്കാൻ ആകും സ്പർസിന്റെ ശ്രമം. യുണൈറ്റഡ് ആകട്ടെ ഇന്ന് ജയിച്ചാൽ അഞ്ചാമതുള്ള ആഴ്സണലിനൊപ്പം പോയന്റിൽ എത്താം.
പരിക്ക് മാറി പോഗ്ബ എത്തുന്നതും യുണൈറ്റഡിന് പ്രതീക്ഷ നൽകും. മാർഷ്യൽ റാഷ്ഫോർഡ് എന്നിവരും ഇന്ന് ആദ്യ ഇലവനിൽ എത്തും. ലുകാകുവും സാഞ്ചേസും ഫോമിൽ എത്തിയതിനാൽ ഇവരും ആദ്യ ഇലവനിലേക്ക് പരിഗണിക്കപ്പെടും. ലുകാകു അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക.