യുവന്റസിനെതിരായ സൂപ്പർ കപ്പിലെ സ്ക്വാഡ് പ്രഖ്യാപിച്ച് മിലാൻ

സൂപ്പർ കപ്പിലെ സ്ക്വാഡ് പ്രഖ്യാപിച്ച് എ.സി മിലാൻ. ജനുവരി 16 നാണ് ജിദ്ദയിൽ വെച്ച് ഇറ്റാലിയൻ സൂപ്പർ കപ്പ് നടക്കുക. കോപ്പ ഇറ്റാലിയ ഉയർത്തിയ സീരി എ ചാമ്പ്യന്മാരായ യുവന്റസാണ് സൂപ്പർ കപ്പിൽ എതിരാളികൾ.

കോപ്പ ഇറ്റാലിയയിൽ അരങ്ങേറിയ ലൂക്കാസ് പിക്വേറ്റ മിലാന് വേണ്ടി വീണ്ടും ഇറങ്ങും. വിലക്ക് കാരണം സൂസോ സൂപ്പർ കപ്പിന് ഇറങ്ങില്ല. കോപ്പ ഇറ്റാലിയയിൽ ഇന്നലെ പാട്രിക് കുട്രോണിന്റെ ഇരട്ട ഗോളിലായിരുന്നു മിലാൻ സാമ്പ്ടോറിയയെ പരാജയപ്പെടുത്തിയത്.

സ്ക്വാഡ്: Donnarumma, Reina, Abate, Calabria, Conti, Laxalt, Musacchio, Rodriguez, Romagnoli, Simic, Strinic, Zapata, Bakayoko, Bertolacci, Kessie, Mauri, Montolivo, Paqueta, Borini, Calhanoglu, Castillejo, Cutrone, Higuain