റഷ്യൻ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളാകുന്നതിനൊപ്പം മറ്റൊരു റെക്കോർഡ് കൂടി ഫ്രാൻസ് സ്വന്തമാക്കി. ലോകകപ്പിൽ മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് ഫ്രാൻസിനോട് പരാജയപ്പെട്ടത്. പെറുവും കരുത്തരായ അർജന്റീനയും ഉറുഗ്വേയും ഫ്രാൻസിന്റെ മുന്നിൽ തകർന്നടിഞ്ഞു. ഇതോടു കൂടി ഒരു ലോകകപ്പിൽ മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമെന്ന റെക്കോർഡ് സ്വന്തമാക്കി ഫ്രാൻസ്. ഇതിനു മുൻപ് 1974 നെതർലൻഡ്സ് മാത്രമാണ് ഈ നേട്ടം ഇതിനു മുൻപ് സ്വന്തമാക്കിയിരുന്നത്.
ഗ്രൂപ്പ് സ്റ്റേജിൽ കൈലിയൻ എമ്പാപ്പെയുടെ ഗോളിലാണ് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് പരാജയപ്പെടുത്തുന്നത്. പ്രീ ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളികൾ കരുത്തരായ അർജന്റീനയായിരുന്നു. മൂന്നിനെതിരേ നാല് ഗോളുകൾക്കാണ് മെസ്സിയെയും കൂട്ടരെയും റഷ്യൻ ലോകകപ്പിന് വെളിയിലേക്ക് ഫ്രാൻസ് തള്ളിയിട്ടത്. യുവതാരം എമ്പാപ്പെയുടെ ഇരട്ട ഗോളുകൾ ആ മത്സരത്തിലും നിർണായകമായി. ഇന്ന് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് സെമി ഫൈനൽ ബർത്തുറപ്പിച്ചത്. 15
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial