രഞ്ജിട്രോഫിയിൽ ബീഹാറിന് നേരിടുന്ന കേരളം സമനിലക്കായി ശ്രമിക്കുന്നു. ഇന്ന് മൂന്നാമത്തെ ദിനം അവസാനിക്കുമ്പോൾ കേരളം 62ന് 2 എന്ന നിലയിലാണ്. കേരളം ഇപ്പോഴും ബീഹാറിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 88 റൺസ് പിറകിലാണ്. കേരളം ഇന്ന് രാവിലെ ബിഹറിനെ 377 റണ്ണിന് ഓളൗട്ട് ആക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ നേടിയ ലീഡ് ബീഹാറിന് പോയിന്റ് നൽകും. വിജയം നേടാം ഇനി അത്ഭുതം നടക്കണം എന്നത് കൊണ്ട് നാളെ അവസാന ദിവസം പരാജയം ഒഴിവാക്കാൻ ആകും കേരളം ശ്രമിക്കുക.
ബീഹാറിനായി ഗനി 150 റൺസുമായി ടോപ് സ്കോറർ ആയി. കേരളത്തിനായി അഖിനും ശ്രേയസും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ബേസിൽ തമ്പി 2 വിക്കറ്റും വീഴ്ത്തി. ഇന്ന് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളത്തിനായി ഇപ്പോൾ 6 റൺസുമായി സച്ചിൻ ബേബിയും 2 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ ഉള്ളത്. 37 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലും 12 റൺസ് എടുത്ത ആനന്ദ് കൃഷ്ണനുമാണ് പുറത്തായത്.