തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ്, ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചു

Newsroom

Picsart 24 01 28 17 11 40 356
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയം. മത്സരം നാലം ദിവസം അവസാന സെഷനിൽ തകർന്നടിഞ്ഞ ഇന്ത്യ 202 റണ്ണിനാണ് ഓളൗട്ട് ആയത്‌. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ ഇങ്ങനെ തോൽവിയിലേക്ക് എത്തിയത്. 28 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

ഇന്ത്യ 24 01 28 17 11 52 859

ഇന്ത്യ ഇന്ന് അവസാന സെഷൻ 95-3 എന്ന നിലയിൽ ആണ് ആരംഭിച്ചത്. പെട്ടെന്നു തന്നെ ഇന്ത്യ 119-7 എന്ന നിലയിലേക്ക് തകർന്നും. അവിടെ നിന്ന് ഭരതും അശ്വിനും കൂടി ഒരു നല്ല കൂട്ടുകെട്ട് പടുക്കുകയായിരുന്നു‌. എന്നാൽ ഇന്നത്തെ മത്സരം അവസാനിക്കാൻ 2 ഓവർ മാത്രം ബാക്കിയിരിക്കെ ഭരതിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഹാർട്ലിയാണ് 28 റൺസ് എടുത്ത ഭരതിനെ പുറത്താക്കിയത്.

ഇതിനു പിന്നാലെ 28 റൺസ് എടുത്ത് അശ്വിനും ക്രീസ് വിട്ടു. ഈ വിക്കറ്റും ഹാർട്ലിയാണ് നേടിയത്‌. സ്കോർ 177-9. പിന്നെ സിറാജും ബുമ്രയും ക്രീസിൽ. അവസാന കൂട്ടുകെട്ട് തകർത്ത് വിജയം ഉറപ്പിക്കാൻ ഇംഗ്ലണ്ട് അധികം സമയമെടുത്തില്ല. സിറാജിനെ കൂടെ പുറത്താക്കി ഹാർട്ലി ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു.

ഇന്ത്യ 24 01 28 11 35 02 029

39 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ, 15 റൺസ് എടുത്ത യശസ്വി ജയ്സ്വാൾ, റൺ ഒന്നും എടുക്കാതെ ഗിൽ എന്നിവർ രണ്ടാം സെഷനിൽ കളം വിട്ടിരുന്നു. ടോം ഹാർട്ലിയാണ് രെ മൂന്ന് വിക്കറ്റുകളും നേടിയത്. അവസാന സെഷനിൽ 22 റൺസ് എടുത്ത് രാഹുൽ, 17 റൺസ് എടുത്ത് അക്സർ, 13 റൺസ് എടുത്ത് ശ്രേയസ്, 2 റൺസ് എടുത്ത് ജഡേജ എന്നിവർ കളം വിട്ടു. ഇംഗ്ലണ്ടിനായി ഹാർട്ലി 7 വിക്കറ്റും റൂട്ട്, ലീച് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യ സെഷനിൽ ഇംഗ്ലണ്ട് ഓളൗട്ട് ആയിരുന്നു. ഒലി പോപിന്റെ മികവിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 420 റൺസ് ആണ് എടുത്തത്. 230 റൺസിന്റെ ലീഡ് അവർ നേടി. ഒലി പോപ്പ് 196 റൺസ് എടുത്താണ് പുറത്തായത്. 278 പന്തിൽ നിന്നാണ് താരം 196 റൺസ് എടുത്തത്. 27 ഫോർ താരം നേടി.

ഇന്ത്യ 24 01 27 16 30 37 095

ഇന്ത്യക്ക് ആയി ജസ്പ്രിത് ബുമ്ര 4 വിക്കറ്റുകൾ നേടി തിളങ്ങി. അശ്വിൻ 3 വിക്കറ്റും ജഡേജ രണ്ട് വിക്കയും ജഡേജ ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തിൽ 163-5 എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട്. അവിടെ നിന്നാണ് അവർ ഇത്ര മികച്ച സ്കോറിലേക്ക് എത്തിയത്.

സമ്മറി;
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 246/10
ഇന്ത്യ ആദ്യ ഇന്നിങ്സ് 436/10
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് 420/10
ഇന്ത്യ രണ്ടാം ഇന്നിങ്സ് 202/10