ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം ആദ്യ ഇലവനിൽ എത്തുക എന്നത് എത്ര വലിയ സമ്മർദ്ദം ആകും ഒരു താരത്തിന് നൽകുക? ലോകകപ്പിലെ തന്റെ ആദ്യ സ്റ്റാർട്ട് ലഭിച്ച ഗോൺസാലോ റാമോസ് എന്ന താരത്തിൽ ആയിരുന്നു ഇന്ന് ഏവരുടെയും ശ്രദ്ധ. താൻ വെറുതെയല്ല ആദ്യ ഇലവനിൽ എത്തിയത് എന്ന് തെളിയിക്കുന്ന ഒരു പ്രകടനത്തോടെ റാമോസ് ഇന്ന് തന്റെ പേര് ഫുട്ബോൾ പ്രേമികളുടെ നെഞ്ചിലേക്ക് ചേർത്തു.
ആദ്യമായി ലോകകപ്പിൽ ആദ്യ ഇലവനിൽ എത്തിയ റാമോസ് ഹാട്രിക്കോടെയാണ് വരവറിയിച്ചത്. മൂന്ന് മൂന്ന് കിടിലൻ ഫിനിഷുകൾ. ആദ്യത്തേത് ഒരു ബുള്ള്ട് ഇടം കാലൻ ഷോട്ട്. രണ്ടാമത്തേത് ഒരു പൗച്ചറെ പോലുള്ള സ്ട്രൈക്കർ ഫിനിഷ്. മൂന്നാമത്തേത് യാൻ സോമ്മറിനു മുകളിലൂടെ ചിപ് ചെയ്തുള്ള ക്ലാസിക് ഫിനിഷ്. എല്ലാം ഒന്നിനൊന്ന് മെച്ചം.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ആണിത്. പോർച്ചുഗലിനായി അണ്ടർ 21 ടീമിലും അണ്ടർ 19 ടീമിലും ഹാട്രിക്ക് നേടിയിട്ടുള്ള റാമോസിന്റെ ആദ്യ സീനിയർ ഹാട്രിക്ക്. ഇപ്പോൾ ബെൻഫികയുടെ താരമായ റാമോസിനെ കഴിഞ്ഞ ട്രാൻസ്ഗർ വിൻഡോയിൽ പി എസ് ജി സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അന്ന് തന്നെ റാമോസ് ഈ ലോകകപ്പിൽ തന്റെ പേര് എഴുതി ചേർക്കും എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു