ഔദ്യോഗിക പ്രഖ്യാപനം എത്തി ആഴ്‌സണലിന്റെ നിക്കോളാസ് പെപെ ലോണിൽ നീസിൽ ചേർന്നു | Latest

Wasim Akram

റെക്കോർഡ് തുകക്ക് ക്ലബിൽ എത്തിയ നിക്കോളാസ് പെപെയെ ഫ്രാൻസിലേക്ക് തന്നെ മടക്കി അയച്ചു ആഴ്‌സണൽ

റെക്കോർഡ് തുകക്ക് ആഴ്‌സണൽ ടീമിൽ എത്തിച്ച ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെ ലോൺ അടിസ്‌ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ് ആയ നീസിൽ ചേർന്നു. ഈ സീസൺ അവസാനം വരെ പെപെ നീസിൽ കളിക്കും. എന്നാൽ താരത്തെ സ്ഥിരകരാറിൽ അടുത്ത സീസണിൽ സ്വന്തമാക്കാനുള്ള വ്യവസ്ഥ ലോൺ കരാറിൽ ഇല്ല.

തന്റെ ശമ്പളത്തിൽ വലിയ ശതമാനം നീസിൽ ചേരാൻ ആയി താരം കുറച്ചിരുന്നു. താരത്തിന്റെ ശമ്പളത്തിന്റെ പ്രധാന പങ്ക് നീസ് വഹിക്കുന്നത് ആഴ്‌സണലിനും സഹായകമാവും. ഫ്രഞ്ച് ക്ലബ് ലില്ലിയിൽ നിന്നു 2019 ൽ ക്ലബ് റെക്കോർഡ് തുകയായ 72 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലീഷ് ഫുട്‌ബോളിൽ തിളങ്ങാൻ ആയില്ല. എങ്കിലും ആഴ്‌സണലിന്റെ 2020 ലെ എഫ്.എ കപ്പ് നേട്ടത്തിൽ പെപെ നിർണായക പങ്ക് വഹിച്ചിരുന്നു.