കേരള ബ്ലാസ്റ്റേഴ്സ് ഫിസിയോ ആയിരുന്ന അസ്കർ ഈസ്റ്റ് ബംഗാളിനൊപ്പം

Img 20220825 125751

കേരള ബ്ലാസ്റ്റേഴ്സ് ഫിസിയോ ആയിരുന്ന അസ്കർ പി വി ഈസ്റ്റ് ബംഗാളിന് ഒപ്പം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈസ്റ്റ് ബംഗാൾ ടീമിനൊപ്പം അസ്കർ പ്രവർത്തിക്കുന്നുണ്ട്. കൂറ്റനാട്ടുകാരനായ ഫിസിയോ തെറാപ്പിസ്റ്റ് അവസാന നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉണ്ടായിരുന്നു.

Img 20220825 125624

2016-17 സീസണിൽ കേരള ടീം സന്തോഷ് ട്രോഫി. ടീം ഫിസിയോ ആയിരുന്നു അഷ്കർ. പാലക്കാട് പട്ടാമ്പിയിലെ കൂറ്റനാട് സ്വദേശിയാണ് അഷ്കർ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയായ അഷ്കർ ചെറുപ്പം മുതലെ ഒന്നാന്തരം ഫുട്ബോൾ കളിക്കാരൻ കൂടിയാണ്. നിലമ്പൂർ പിവീസ് പബ്ലിക് സ്കൂളിലെ പഠനകാലത്ത് സി ബി എസ് ഇ ചാമ്പ്യൻഷിപ്പിൽ ദക്ഷിണേന്ത്യയിൽ ചാമ്പ്യന്മാരും ദേശീയ തലത്തിൽ റണ്ണേഴ്സ് അപ്പുമായ ടീമിന്റെ ഭാഗമായിരുന്നു.

ഏഴു വർഷത്തോളം യെനൊപോയ യൂണിവേഴ്സിറ്റിയിലായിരുന്നു അഷ്കറിന്റെ ഫിസിയോ പഠനം. അവിടെ വെച്ച് ഫിസിയോ തെറാപ്പിയിൽ മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കി. യെനോപായ യൂണിവേഴ്സിറ്റിയിലെ സമർത്ഥനായ വിദ്യാർത്ഥിയും ഒപ്പം യൂണിവേഴ്സിറ്റിയുടെ മികച്ച കളിക്കാരനും കൂടിയായിരുന്നു അഷ്കർ.